Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദക്ഷിണാഫ്രിക്കയ്ക്ക് 395 റണ്‍സ് വിജയലക്ഷ്യം... തകര്‍ത്തടിച്ച് വീണ്ടും ഹിറ്റ്മാന്‍!!

India Vs South Africa 1st Test Day 4 Highlights | Oneindia Malayalam
1
46113

വിശാഖപട്ടണം: വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 395 റണ്‍സ് വിജയലക്ഷ്യം. ഒരിക്കല്‍ കൂടി ഹിറ്റ്മാന്‍ രോഹിത് ശര്‍മ സെഞ്ച്വറിയുമായി നിറഞ്ഞാടിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. ഡീന്‍ എല്‍ഗാറിനെ രവീന്ദ്ര ജഡേജയാണ് മടക്കിയത്. അവസാന ദിനം ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാന്‍ 384 റണ്‍സ് ആവശ്യമാണ്.71 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ മികച്ച സ്‌കോറിലെത്തിച്ചത് രോഹിതാണ്. 127 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചെടുത്തു. 149 പന്തില്‍ 10 ബൗണ്ടറികളും ഏഴു സി്ക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റത്തില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് രോഹിത് അര്‍ഹനായി.

rohi

81 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 148 പന്തിലാണ് പുജാര 13 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 81 റണ്‍സ് നേടിയത്. മായങ്ക് അഗര്‍വാള്‍ (7), രവീന്ദ്ര ജഡേജ (40) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

നേരത്തേ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 431 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യ ഒന്നാമിന്നിങ്‌സ് ഏഴു വിക്കറ്റിന് 502 റണ്‍സിനു ഡിക്ലയര്‍ ചെയ്തിരുന്നു. എട്ടിന് 385 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ടീം സ്‌കോറിലേക്ക് 46 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രണ്ടു വിക്കറ്റുകളും പിഴുത് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് തിരശീലയിട്ടത് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. ഇതോടെ കളിയില്‍ താരം ഏഴു വിക്കറ്റുകള്‍ തികയ്ക്കുകയും ചെയ്തു.

മൂന്നാംദിനം ഡീന്‍ എല്‍ഗര്‍ (160), ക്വിന്റണ്‍ ഡികോക്ക് (111) എന്നിവരുടെ സെഞ്ച്വറിയും നായകന്‍ ഫഫ് ഡുപ്ലെസിയുടെ (55) ഫിഫ്റ്റിയുമാണ് ദക്ഷിണാഫ്രിക്കയെ ശക്തമായ നിലയിലെത്തിച്ചത്. 287 പന്തില്‍ 18 ബൗണ്ടറികളും നാലു സിക്‌സറും എല്‍ഗറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡികോക്ക് 163 പന്തില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 111 റണ്‍സെടുത്തത്.

ashwin

നേരത്തേ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെയും (215) രോഹിത് ശര്‍മയുടെയും (176) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മായങ്ക് കന്നി ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയുമാണ് മല്‍സരത്തില്‍ കുറിച്ചതെങ്കില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ രോഹിത് സെഞ്ച്വറിയുമായി കസറുകയായിരുന്നു. 371 പന്തില്‍ 23 ബൗണ്ടറികളും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മായങ്കിന്റെ ഇന്നിങ്‌സെങ്കില്‍ രോഹിത് 244 പന്തില്‍ ഇത്ര തന്നെ ബൗണ്ടറികളും സിക്‌സറും പായിച്ചു. രവീന്ദ്ര ജഡേജ 30 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വൃധിമാന്‍ സാഹ (21), ക്യാപ്റ്റന്‍ വിരാട് കോലി (20) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ കേശവ് മഹാരാദ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിനു പകരം വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളിലും അവസരം ലഭിക്കാതിരുന്ന വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.

Story first published: Saturday, October 5, 2019, 17:29 [IST]
Other articles published on Oct 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+