For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സില്‍ 275ന് പുറത്ത്

ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 601 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു

SA Bowled Out For 275 Thanks To Ashwin's 4 Wicket haul | Oneindia Malayalam
1
46114

പൂനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 275 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കു 326 റണ്‍സിന്റെ വമ്പന്‍ ലീഡാണ് ലഭിച്ചത്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് (72), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി (64) എന്നിവര്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ. 132 പന്തില്‍ 12 ബൗണ്ടറികളോടെയാണ് മഹാരാജ് 72 റണ്‍സെടുത്തത്.

india

കരിയറിലെ കന്നി ടെസ്റ്റ് ഫിഫ്റ്റിയാണ് മഹാരാജ് ഈ മല്‍സരത്തില്‍ നേടിയത്. 117 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (44*), ക്വിന്റണ്‍ ഡികോക്ക് (31), ത്യുനിസ് ഡിബ്രുയന്‍ (30) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഡീന്‍ എല്‍ഗര്‍ (6), എയ്ഡന്‍ മര്‍ക്രാം (0), ടെംബ ബവുമ (8), ആന്റിച്ച് നോര്‍ട്ടെ (3), സെനുരാന്‍ മുത്തുസ്വാമി (7) എന്നിവര്‍ തികഞ്ഞ പരാജയമായി മാറി. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റെടുത്തു.

നേരത്തേ നായകന്‍ വിരാട് കോലിയുടെ (254*) ഉജ്ജ്വല ഡബിള്‍ സെഞ്ച്വറിയാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 336 പന്തില്‍ 33 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ മാരത്തോണ്‍ ഇന്നിങ്‌സ്. കരിയറിലെ ഏഴാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് അദ്ദേഹം കുറിച്ചത്. ഇതോടെ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ഡബിള്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് കോലി അവകാശിയായി.

കോലിയെക്കൂടാതെ രണ്ടാം ദിനം രവീന്ദ്ര ജഡേജ (91), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (59) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യക്കു കരുത്തായി. ജഡേജ ഔട്ടായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 104 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ജഡേജ 91 റണ്‍സെടുത്തതെങ്കില്‍ 168 പന്തില്‍ രഹാനെ എട്ടു ബൗണ്ടറികള്‍ നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാദ മൂന്നു വിക്കറ്റെടുത്തു.

ashw

ആദ്യദിനം ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (108) സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ ഹൈലൈറ്റ്. 192 പന്തില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മായങ്കിന്റെ ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് മായങ്ക് സെഞ്ച്വറി നേടുന്നത്. ആദ്യ ടെസ്റ്റില്‍ താരം ഒന്നാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു. വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയ്ക്കു ഈ കളിയില്‍ പ്രകടനമാവര്‍ത്തിക്കാനായില്ല. 14 റണ്‍സെടുക്കാനേ ഹിറ്റ്മാനായുള്ളൂ. ചേതേശ്വര്‍ പുജാരയാണ് (58) രണ്ടാമതായി പുറത്തായത്. 112 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ടെസ്റ്റിലും ഇന്ത്യ തന്നെയായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കു പകരം പേസര്‍ ഉമേഷേ് യാദവിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. മറുഭാഗത്തു ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പിയെഡെറ്റിനു പകരം ആന്റിച്ച് നോര്‍ട്ടെയെ പ്ലെയിങ് ഇലവനിലെത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഉമേഷ് യാദവ്, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.

ദക്ഷിണാഫ്രിക്ക- എയ്ഡന്‍ മര്‍ക്രാം, ഡീന്‍ എല്‍ഗര്‍, ത്യുനിസ് ഡിബ്രുയ്ന്‍, ടെംബ ബവുമ, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സെനുരാന്‍ മുത്തുസ്വാമി, കേശവ് മഹാരാജ്, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ, വെര്‍ണോണ്‍ ഫിലാന്‍ഡര്‍.

Story first published: Saturday, October 12, 2019, 16:41 [IST]
Other articles published on Oct 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+