Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: മായങ്കിന് വീണ്ടും സെഞ്ച്വറി, ഇന്ത്യ ശക്തമായ നിലയില്‍

India vs South Africa, 2nd Test Match at Pune, Day 1 Highlights | Oneindia Malayalam
1
46114

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായനിലയില്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 273 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോലിയും (63*) വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമാണ് (18*) ക്രീസില്‍. നാലാം വിക്കറ്റില്‍ ഈ സഖ്യം ഇതുവരെ 75 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.

mayank

ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (108) സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 192 പന്തില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മായങ്കിന്റെ ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് മായങ്ക് സെഞ്ച്വറി നേടുന്നത്. ആദ്യ ടെസ്റ്റില്‍ താരം ഒന്നാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു. വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയ്ക്കു ഈ കളിയില്‍ പ്രകടനമാവര്‍ത്തിക്കാനായില്ല. 14 റണ്‍സെടുക്കാനേ ഹിറ്റ്മാനായുള്ളൂ. ചേതേശ്വര്‍ പുജാരയാണ് (58) രണ്ടാമതായി പുറത്തായത്. 112 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കു പകരം പേസര്‍ ഉമേഷേ് യാദവിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. മറുഭാഗത്തു ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പിയെഡെറ്റിനു പകരം ആന്റിച്ച് നോര്‍ട്ടെയെ പ്ലെയിങ് ഇലവനിലെത്തി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഉമേഷ് യാദവ്, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.

ദക്ഷിണാഫ്രിക്ക- എയ്ഡന്‍ മര്‍ക്രാം, ഡീന്‍ എല്‍ഗര്‍, ത്യുനിസ് ഡിബ്രുയ്ന്‍, ടെംബ ബവുമ, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സെനുരാന്‍ മുത്തുസ്വാമി, കേശവ് മഹാരാജ്, കാഗിസോ റബാദ, ആന്റിച്ച് നോര്‍ട്ടെ, വെര്‍ണോണ്‍ ഫിലാന്‍ഡര്‍.

Story first published: Thursday, October 10, 2019, 16:43 [IST]
Other articles published on Oct 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+