For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാഞ്ചി ടെസ്റ്റ്: ഇന്ത്യ ജയത്തിന്റെ പടിവാതില്‍ക്കല്‍.... തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

ഇന്ത്യ 497 റണ്‍സിന് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു

India Two Wickets Away From Sweeping South Africa In The Test Series | Oneindia Malayalam
1
46115

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തില്‍ പടിവാതില്‍ക്കല്‍. ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക എട്ടിന് 132 എന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 203 റണ്‍സ് ആവശ്യമാണ്. അതേസമയം പരിക്കേറ്റ ഡീന്‍ എല്‍ഗാര്‍ ഇനി ബാറ്റ് ചെയ്യാന്‍ ഇറങ്ങുമോ എന്നും ഉറപ്പില്ല. അങ്ങനെയെങ്കില്‍ നാളെ ഒരു വിക്കറ്റ് വീഴ്ത്തിയാല്‍ തന്നെ ഇന്ത്യ ജയമുറപ്പിക്കാം.

kohli celeb

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 162 റണ്‍സിന് പുറത്തായിരുന്നു ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടാമിന്നിംഗ്‌സില്‍ പുറത്താവാതെ 30 റണ്‍സെടുത്ത് നില്‍ക്കുന്ന ഡിബ്രൂയിനാണ് ടോപ്‌സ്‌കോറര്‍. ലിന്‍ഡെ 27 റണ്‍സും പീഡിറ്റ് 23 റണ്‍സുമെടുത്തു.

ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 62 റണ്‍സെടുത്ത സുബൈര്‍ ഹംസയാണ് (62) ടോപ്‌സ്‌കോറര്‍. 79 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോര്‍ജ് ലിന്‍ഡെ (37), ടെംബ ബവുമ (32) എന്നിവരും പൊരുതിനോക്കി. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി, ഷഹബാസ് നദീം, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. രണ്ടാം ദിനം ഡീന്‍ എല്‍ഗര്‍ (0), ക്വിന്റണ്‍ ഡികോക്ക് (4) എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കഴിഞ്ഞതാണ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കിയത്. എല്‍ഗറിനെ മുഹമ്മദ് ഷമിയുടെ ബൗളിങില്‍ സാഹ പിടികൂടിയപ്പോള്‍ ഡികോക്കിനെ ഉമേഷ് സാഹയ്ക്കു സമ്മാനിക്കുകയായിരുന്നു.

നേരത്തേ ഓപ്പണര്‍ രോഹിത് ശര്‍മയുടെ (212) ഡബിള്‍ സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (115) സെഞ്ച്വറിയുമാണ് ഇന്ത്യയെ ശക്തമായ സ്‌കോറിലെത്തിച്ചത്. 255 പന്തില്‍ 28 ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് ഹിറ്റ്മാന്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്. രഹാനെ 192 പന്തില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറും നേടി. രവീന്ദ്ര ജഡേജയാണ് (51) ഇന്ത്യയുട മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Monday, October 21, 2019, 17:31 [IST]
Other articles published on Oct 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+