Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇഷാന്തല്ല, അക്ഷര്‍ ഇന്ത്യയുടെ ന്യൂബൗളറാവണം! തന്ത്രം മുന്‍ ഇംഗ്ലണ്ട് താരത്തിന്റേത്

ഇംഗ്ലണ്ടിനെതിരേ വ്യാഴാഴ്ചയാരംഭിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെക്കൊണ്ട് ഇന്ത്യ ആദ്യ ഓവര്‍ ബൗള്‍ ചെയ്യിക്കണമെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍. അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അക്ഷറായിരുന്നു ഇന്ത്യക്കായി ആദ്യ ഓവര്‍ എറിഞ്ഞത്. രണ്ടിന്നിങ്‌സുകളിലായി 18 വിക്കറ്റുകള്‍ താരം വീഴ്ത്തുകയും ചെയ്തിരുന്നു.

1

പിച്ച് കഴിഞ്ഞ ടെസ്റ്റിലേതിനേക്കാള്‍ മികച്ചതാവണം. കഴിഞ്ഞ ടെസ്റ്റില്‍ ബോള്‍ പലപ്പോഴും പിച്ച് ചെയ്ത ശേഷം സ്‌കിഡ് ചെയ്തിരുന്നു. നാലാം ടെസ്റ്റില്‍ കുറേക്കൂടി നോര്‍മലായ പിച്ച് വേണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഞാന്‍ അക്ഷര്‍ പട്ടേലിനെക്കൊണ്ടു തന്നെ ആദ്യ ഓവര്‍ ബൗള്‍ ചെയ്യിക്കും. രണ്ടു സീമര്‍മാരും മൂന്നു സ്പിന്നര്‍മാരും പ്ലെയിങ് ഇലവനില്‍ വേണം. കഴിഞ്ഞ മല്‍സരങ്ങളില്‍ ഇന്ത്യയുടെ ഈ കോമ്പിനേഷന്‍ ഇംഗ്ലണ്ടിനെ വലച്ചിരുന്നു. അവസാനത്തെ അഞ്ച് ഇന്നിങ്‌സുകളിലും ഇംഗ്ലണ്ടിന് 200 റണ്‍സ് തികയ്ക്കാനായിട്ടില്ലെന്നും ബെല്‍ വിശദമാക്കി.

അക്ഷറിനെതിരേ കുറേക്കൂടി ആക്രമണോത്സുക ശൈലി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ സ്വീകരിക്കണമെന്ന് ബെല്‍ ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ടീമിലെ ഇടംകൈയന്മാര്‍ അക്ഷറിനെതിരേ വേഗത്തില്‍ റണ്‍സെടുക്കാന്‍ ശ്രമിക്കണം. ജാക്ക് ലീച്ചിനെതിരേ ഇന്ത്യയുടെ റിഷഭ് പന്ത് ശൈലിയിലാണ് ബാറ്റ് ചെയ്തത്. ഇംഗ്ലീഷ് താരങ്ങള്‍ക്കു വേണമെങ്കില്‍ പന്തിനോടു തന്നെ എങ്ങനെയാണ് ലീച്ചിനെ നേരിട്ടതെന്നു ചോദിച്ചു മനസ്സിലാക്കാവുന്നതാണെന്നും ബെല്‍ പറഞ്ഞു.

2

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കൂടുതലും എല്‍ബിഡബ്ല്യു, ബൗള്‍ഡ് എന്നിങ്ങനെയാണ് പുറത്തായത്. അക്ഷറിന്റെ ടേണിങ് ബോളുകള്‍ക്കെതിരേ കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കണം. മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്യുന്ന ബോള്‍ ടേണ്‍ ചെയ്താല്‍ സ്ലിപ്പില്‍ ക്യാച്ചാവാനും എല്‍ബിഡബ്ല്യുവാകാനും ബൗള്‍ഡാവാനും സാധ്യതയുണ്ട്. നേരെ വരുന്ന ബോളുകള്‍ക്കെതിരേ എങ്ങനെ കളിക്കണമെന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ തന്നെ തീരുമാനിക്കണമെന്നും ബെല്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നേരിടാന്‍ ഏറ്റവുമധികം വിഷമിച്ചത് അക്ഷറിനെയാണ്. ആദ്യ ടെസ്റ്റില്‍ എത്ര മികച്ച രീതിലായിരുന്നു ഇംഗ്ലണ്ട് കളിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ അക്ഷറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഒരു വഴിയും ഇംഗ്ലണ്ടിനു കണ്ടെന്നായില്ല. അസാധാരണ ബൗളിങ് പ്രകടനം തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. അക്കാര്യത്തില്‍ സംശയമില്ല. പിച്ചിനെക്കുറിച്ച് പലരും സംസാരിക്കുന്നതായി അറിയാം. എന്നാല്‍ അക്ഷറിന്റെ ബൗളിങ് ലൈനും, ലെങ്തും, വേഗവുമെല്ലാം ഗംഭീരം തന്നെയായിരുന്നുവെന്നും ബെല്‍ വിശദമാക്കി.

Story first published: Wednesday, March 3, 2021, 19:21 [IST]
Other articles published on Mar 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+