2023 ODI World Cup: കപ്പടിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം! ഇടയ്ക്കിടെ വന്നു പോയാല്‍ നടക്കില്ല

ഐസിസിയുടെ ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ടീം ഇന്ത്യക്കു നിര്‍ണായക ഉപേദശം നല്‍കിയിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചും രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനുമായ ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കു ഇടയ്ക്കിടെ ബ്രേക്ക് നല്‍കുന്നത് പതിവ് കാഴ്ചയാണ്. ഇതു എത്രയും വേഗത്തില്‍ അവസാനിപ്പിക്കണമെന്നാണ് ഗവാസ്‌കര്‍ ഉപദേശിച്ചിരിക്കുന്നത്. അടുത്ത ലോകകപ്പ് വരെ പ്രധാന ബാറ്റര്‍മാര്‍ക്കൊന്നും ഇന്ത്യ വിശ്രമം നല്‍കാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡ് പര്യടനത്തിലാണ്. ഇവിടെ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ടി20 പമ്പര കൈക്കലാക്കിയ ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിന്റെ ചൂടിലാണ്. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. രോഹിത്, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു ഈ പര്യടനത്തില്‍ വിശ്രമം നല്‍കിയിരുന്നു.

കഴിയുന്നത്ര ഒരുമിച്ച് കളിക്കണം
ഒരു വര്‍ഷത്തില്‍ താഴെയാണ് അടുത്ത ഏകദിന ലോകകപ്പിനായി ശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വരെ കഴിയുന്നത്രയും ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതു കളിക്കാരെ പരസ്പരം കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുകയും മികച്ച കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നു സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

പരസ്പര വിശ്വാസം ആവശ്യം
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് കൂട്ടുകെട്ടുകള്‍ക്കു കൡക്കാര്‍ തമ്മിലുള്ള പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. എങ്കില്‍ മാത്രമേ പരസ്പര ധാരണയോടെ വലിയ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ താരങ്ങള്‍ക്കു സാധിക്കുകയുള്ളൂ. പക്ഷെ തുടര്‍ച്ചയായി ഒരുമിച്ച് സ്ഥിരമായി ബാറ്റ് ചെയ്‌തെങ്കില്‍ മാത്രമേ കളിക്കാര്‍ക്കിടയില്‍ മാനസികമായ അടുപ്പവും ധാരണയുമെല്ലാം ഉണ്ടാവുകയുള്ളൂവെന്നും സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
Also Read: IND vs NZ: റിഷഭിനെ പുറത്താക്കൂ, ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! മുന്‍ സെലക്ടര്‍ പറയുന്നു

ശാസ്ത്രിയും ചൂണ്ടിക്കാട്ടി
ഇന്ത്യന്‍ താരങ്ങള്‍ക്കു ഇടയ്ക്കിടെ ബ്രേക്ക് നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നു മുന്‍ കോച്ച് രവി ശാസ്ത്രിയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ ബ്രേക്കുകളില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ എന്റെ ടീമിനെയും കളിക്കാരെയു മനസ്സിലാക്കാനാണ് ആഗ്രഹിക്കുന്നത്. അതിനു ശേഷം ആ ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കാനുമാണ് ശ്രമിക്കാറുള്ളത് എന്നായിരുന്നു ശാസ്ത്രി അടുത്തിടെ വ്യക്തമാക്കിയത്.

കോച്ചിങ് സംഘത്തിനും വിശ്രമം
സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവര്‍ക്കു മാത്രമല്ല രാഹുല്‍ ദ്രാവിഡുള്‍പ്പെടെയുള്ള കോച്ചിങ് സംഘത്തിനും ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്.
തുടര്‍ച്ചയായ മല്‍സരങ്ങള്‍ കണക്കിലെടുത്താണ് ഓസ്‌ട്രേലിയയില്‍ സമാപിച്ച ടി20 ലോകകപ്പിനു ശേഷം ഇവര്‍ക്കു വിശ്രമം അനുവദിച്ചത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ഇവരെല്ലാം ടീമില്‍ മടങ്ങിയെത്തും. ദ്രാവിഡിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മാണ് ന്യൂസിലാന്‍ഡില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.
Also Read: IND vs NZ: റിഷഭിനെ പുറത്താക്കൂ, ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! മുന്‍ സെലക്ടര്‍ പറയുന്നു

കൊവിഡിനു ശേഷം ബ്രേക്ക് രീതി
കൊവിഡ് മഹാമാരിക്കു ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ക്കു ഇടയ്ക്കിടെ ബ്രേക്ക് നല്‍കുന്ന ഒരു ശൈലി സ്വീകരിച്ചതെന്നു കാണാം. അതിനു മുമ്പ് താരങ്ങള്‍ക്കു ഈ തരത്തില്‍ നിരന്തരം ബ്രേക്കുകള്‍ അനുവദിച്ചിരുന്നില്ല.
പക്ഷെ ഈ ബ്രേക്ക് രീതി കാരണം ഇന്ത്യക്കു ഈ വര്‍ഷം ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം വലിയ തിരിച്ചടി നേരിട്ടിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ സൂപ്പര്‍ ഫോറില്‍ തോറ്റു മടങ്ങിയപ്പോള്‍ ടി20 ലോകകപ്പില്‍ സെമിയിലും തകര്‍ന്നടിയുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications