Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2027ലെ ലോകകപ്പില്‍ രോഹിത്തും കോലിയും വേണ്ട!! കളിപ്പിച്ചാല്‍ പണിയാവും; ഈ കാരണങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ നെടുംതൂണൂകളെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രണ്ടു ഇതിഹാസ ബാറ്റര്‍മാരാണ് വിരാട് കോലിയും രോഹിത് ശര്‍മയും. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായിരുന്ന ഇരുവരും ഇപ്പോള്‍ കരിയറിന്റെ അസ്തമയത്തിലേക്കു കടന്നിരിക്കുകയാണ്.

ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞ രോക്കോ ഏകദിനത്തില്‍ മാത്രമേ ഇപ്പോള്‍ മല്‍സരരംഗത്തുള്ള. ഇതിനായ അവരെ പ്രേരിപ്പിക്കുന്നത് 2027ലെ ഐസിസി ഏകദിന ലോകകപ്പ് കൂടിയാണ്. ലോകകപ്പില്‍ കൂടി കളിച്ച ശേഷം ടീമിനൊപ്പം വീണ്ടുമൊരു ഐസിസി ട്രോഫിയോടെ രാജകീയമായി പടിയിറങ്ങുകയാണ് രോഹിത്തിന്റെയും കോലിയുടെയും സ്വപ്‌നം.

പക്ഷെ അതുവരെ ഇരുവര്‍ക്കും ഏകദിന ടീമില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോയെന്നതും ചോദ്യചിഹ്നമാണ്. ലോകകപ്പ് പ്ലാനുകളില്‍ രോഹിത്തിനെയും കോലിയെയും ഉള്‍പ്പെടുത്താതിരിക്കുകയാവും ഇന്ത്യയെ സംബന്ധിച്ച് നല്ല കാര്യം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ROHIT KOHLI

ആദ്യത്തെ കാരണം

രോഹിത് ശര്‍മയെയും വിരാട് കോലിയെയും 2027ലെ ഐസിസി ലോകപ്പിനുള്ള പ്ലാനുകളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട ആദ്യത്തെ കാരണം പ്രായമാണ്. രണ്ടു പേരും ഇപ്പോള്‍ 36 വയസ്സ് പിന്നിട്ടു കഴിഞ്ഞു. ക്രിക്കറ്റര്‍മാരെ സംബന്ധിച്ച് കളി മതിയാക്കാനുള്ള ഏറ്റവും യോജിച്ച പ്രായമെന്നാണ് ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോലിക്കു ഇപ്പോള്‍ 36ഉം രോഹിത്തിന് 38ഉം ആണ് പ്രായം. അടുത്ത ലോകകപ്പവുമ്പോഴേക്കും രോഹിത്തിനു 40ഉം കോലിക്കു 38ഉം വയസ്സാവും. അതുകൊണ്ടു തന്നെ ആ പ്രായത്തില്‍ ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ഇരുവരെയും കളിപ്പിക്കുന്നത് വലിയ റിസ്‌ക്ക് തന്നെയായിരിക്കും.

ലോകകപ്പാവുമ്പോഴേക്കും ഇരുവരുടെയും ഫിറ്റ്‌നസിലും വലിയ രീതിയിലുള്ള ഇടിവ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ലോകകപ്പ് ടീമിലേക്കു രോഹിത്തിനെയും കോലിയെയും പരിഗണിക്കാതിരിക്കുന്നതാവും നല്ലത്.

രണ്ടാമത്തെ കാരണം

2027ലെ അടുത്ത ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ഏകദിന മല്‍സരങ്ങള്‍ കുറവാണെന്നതാണ് രണ്ടാമത്തെ കാരണം. വെറും 27 ഏകദിനങ്ങള്‍ മാത്രമേ ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യ കളിക്കുകയുള്ളൂ. ഈ കാരണത്താല്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും തങ്ങളുടെ ഫോം നിലനിര്‍ത്തി കൊണ്ടുപോവാന്‍ വേണ്ടത്ര മാച്ച് ടൈം ലഭിക്കില്ല.

ഇത്രയും കുറവ് മല്‍സരങ്ങളില്‍ മാത്രമേ ലോകകപ്പിനിടെ കളിക്കുകയുള്ളൂവെന്നതിനാല്‍ താളവും സ്ഥിരതയുമെല്ലാം നിലനിര്‍തതുകയെന്നത് ഇരുവര്‍ക്കും ഏറെ കടുപ്പം തന്നെയായിരിക്കും.

ഒരു പരമ്പര കഴിഞ്ഞാല്‍ അടുത്തതിനു മുമ്പ് വലിയ ഗ്യാപ്പുകളുണ്ടാവാന്‍ സാധ്യതയുണ്ട്. രോക്കോയെ സംബന്ധിച്ച് ഏറ്റവും വലിയ ചാലഞ്ചും ഇതാണ്. മറ്റു ഫോര്‍മാറ്റുകളില്‍ കൂടി അടുത്ത ലോകകപ്പ് വരെ കളി തുടര്‍ന്നിരുന്നെങ്കില്‍ ഈ ഗ്യാപ്പ് ഒഴിവാക്കാന്‍ ഇരുവര്‍ക്കും സാധിക്കുമായിരുന്നു.

ROHIT KOHLI

മൂന്നാമത്തെ കാരണം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ പരിവര്‍ത്തനം വലിയ വിജയമായി മാറിയിരിക്കുകയാണ്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ഭുതപ്പെടുതുന്ന പ്രകടനമാണ് യുവനിര കാഴ്ചവച്ചത്. ഇംഗ്ലണ്ടിനെിരേ ടെസ്റ്റ് പരമ്പര തോല്‍ക്കുമെന്നു എല്ലാവരും വിധിയെഴുതിയ ടീം 2-2ന്റെ അഭിമാനകരമായ സമനിലയുമയാണ് മടങ്ങിയത്.

രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവത്തിലും ഇന്ത്യന്‍ ടീമിനു ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ടെസ്റ്റിനു ശേഷം ഏകദിനത്തിലും സമാനമായ ഒരു യുവനിരയെയാണ് ഇന്ത്യക്കു ഇനി ആവശ്യം. ലോകകപ്പിനു ്‌രണ്ടു വര്‍ഷത്തോളം ശേഷിക്കെ പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള സമയവും ഇന്ത്യക്കു മുന്നിലുണ്ട്.

Story first published: Wednesday, August 6, 2025, 17:02 [IST]
Other articles published on Aug 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+