ലോകകപ്പ്: ഇന്ത്യ- പാക് ത്രില്ലര്‍, ഈ ടീം അനായാസം ജയിക്കും!! യഥാര്‍ഥ ക്ലാസിക്ക് ഇതല്ല...
മുംബൈ: ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ ത്രില്ലറാണ്. ജൂണ്‍ 16നാണ് ഫൈനലിനു മുമ്പത്തെ ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ അങ്കം.
ലോകകപ്പിന്റെ ഫൈനലിലേക്കാള്‍ കൂടുതല്‍ പേരാണ് ഈ മല്‍സരത്തിന്റെ ടിക്കറ്റിനായി ബുക്ക് ചെയ്തിരിക്കുന്നതെന്നു സംഘാടക സമിതി നേരത്തേ വെൡപ്പെടുത്തിയിരുന്നു. ഈ ക്ലാസിക്ക് പോരാട്ടത്തില്‍ ആരു വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വരുണ്‍ ആരോണ്‍.

ഇന്ത്യ അനായാസം ജയിക്കും
പാകിസ്താനെതിരായ പോരാട്ടത്തില്‍ വിരാട് കോലിയും സംഘവും അനായാസം ജയിച്ചു കയറുമെന്നാണ് 29 കാരനായ പേസറുടെ പ്രവചനം. പാകിസ്താനേക്കാള്‍ മികച്ച ടീമാണ് ഇന്ത്യ. ആ കളിയില്‍ ഇന്ത്യ ജയിക്കാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ലെന്നും ഒമ്പത് വീതം ഏകദിനങ്ങളിലും ടെസ്റ്റുകളിലും ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ ആരോണ്‍ പറയുന്നു. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുകയാണ് പേസര്‍.

ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം കൂടുതല്‍ ശ്രദ്ധേയം
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തേക്കാള്‍ മകച്ചത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മല്‍സരമായിരിക്കുമെന്ന് ആരോണ്‍ ചൂണ്ടിക്കാട്ടി.
ഓസീസിനെതിരേ ശക്തമായൊരു മാല്‍സര്യം ഇന്ത്യ കുറച്ചു കാലമായി സൃഷ്ടിച്ചു കഴിഞ്ഞു. പലപ്പോഴും ഇന്ത്യ- പാക് പോരാട്ടത്തേക്കാള്‍ വീറും വാശിയും കാണാറുള്ളതും ഇന്ത്യ- ഓസീസ് കളിയിലാണ്. ഇന്ത്യ- പാക് മല്‍സരത്തിന്റെ പ്രാധാന്യം ഒരിക്കലും നഷ്ടപ്പെട്ടു പോവില്ല. എന്നാല്‍ ലോകകപ്പില്‍ ഉറ്റുനോക്കുന്ന പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരിക്കുമെന്നും ആരോണ്‍ വിശദമാക്കി.

കിരീടം നേടാന്‍ സാധ്യത
ഇന്ത്യക്കു ഇത്തവണത്തെ ലോകകപ്പില്‍ കിരീടം നേടാന്‍ മികച്ച സാധ്യതയാണുള്ളതെന്ന് ആരോണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം വളരെ സന്തുലിതമാണ്. ശക്തമായ ബാറ്റിങ് ലൈനപ്പാണ് ഇന്ത്യയുടേത്. മാത്രമല്ല വിദേശ പിച്ചുകളില്‍ കളിച്ചതിന്റെ അനുഭസമ്പത്തും ഇപ്പോഴത്തെ ടീമിലെ താരങ്ങള്‍ക്കുണ്ട്. മികച്ച ബൗളിങ് നിരയാണ് ഇന്ത്യയുടെ മറ്റൊരു പ്ലസ് പോയിന്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പന്ത് നന്നായി സ്വിങ് ചെയ്യിക്കുന്ന ഭുവിയും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറയും മികച്ച വേഗതയില്‍ പന്തെറിയുന്ന മുഹമ്മദ് ഷമിയുമെല്ലാം ഇന്ത്യന്‍ ബൗളിങിനെ വേറെ തലത്തിലെത്തിച്ചെന്നും ആരോണ്‍ പറഞ്ഞു.

വിന്‍ഡീസ് കറുത്ത കുതിരകള്‍
അടുത്ത ലോകകപ്പിലെ കറുത്ത കുതിരകള്‍ വെസ്റ്റ് ഇന്‍ഡീസാവുമെന്നാണ് ആരോണിന്റെ അഭിപ്രായം. ബാറ്റിങില്‍ വമ്പനടിക്കാരുടെ സാന്നിധ്യമാണ് വിന്‍ഡീസിനെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഒറ്റയ്ക്കു കളി മാറ്റിമറിക്കാന്‍ മിടുക്കുള്ളവരാണെന്നും പേസര്‍ പറഞ്ഞു.
ലോകകപ്പില്‍ മുന്‍ നായകന്‍ എംഎസ് ധോണി ടീമില്‍ ഉള്ളത് ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്നും ആരോണ്‍ സൂചിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications