Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുല്‍ദീപ്-ചഹല്‍ ജോടി തകരുമോ? ലോകകപ്പിന് അശ്വിന്‍!! ഗൗതം ഗംഭീറിന്റെ അഭിപ്രായം ഇങ്ങനെ...

ദില്ലി: ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഏറെക്കുറെ തീരുമാനിച്ചു കഴിഞ്ഞു. ഒന്നോ, രണ്ടോ മാറ്റങ്ങള്‍ മാത്രമേ ഇനി ടീമില്‍ വരാനിടയുള്ളൂ. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക കുല്‍ദീപ് യാദവ്- യുസ്‌വേന്ദ്ര ചഹല്‍ സഖ്യമായിരിക്കുമെന്ന കാര്യമുറപ്പമാണ്. നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഗംഭീര പ്രകടനമാണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ ലോകകപ്പ് ടീമിലേക്കു വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ടീമംഗവും ഓപ്പണിങ് ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീര്‍.

അശ്വിനും ടീമില്‍ വേണം

അശ്വിനും ടീമില്‍ വേണം

നിലവില്‍ ടീമിലുള്ള റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചഹലും മികച്ച പ്രകടനം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ അശ്വിനും ഇന്ത്യന്‍ ടീമില്‍ വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഒരു സ്വകാര്യ ചടങ്ങില്‍ സംബന്ധിക്കവെ ഗംഭീര്‍ പറഞ്ഞു.
അശ്വിന്‍ ലോകോത്തര ഓഫ്‌സ്പിന്നര്‍ തന്നെയാണ്. അക്കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. അതുകൊണ്ടാണ് ലോകകപ്പില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനു ഗുണം ചെയ്യുമെന്ന് താന്‍ പറയുന്നതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

നതാന്‍ ലിയോണിനെ നോക്കൂ...

നതാന്‍ ലിയോണിനെ നോക്കൂ...

ഇന്ത്യക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ഓഫ് സ്പിന്നറായ നതാന്‍ ലിയോണിന്റെ പ്രകടനം മികച്ചതായിരുന്നെന്നും ഇതാണ് അശ്വിനെയും ടീമിലെടുക്കാന്‍ താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ലോകത്തിലെ മികച്ച ഓഫ് സ്പിന്നര്‍ മാത്രമല്ല ഫിംഗര്‍ സ്പിന്നര്‍ കൂടിയാണ് ലിയോണ്‍. റിസ്റ്റ് സ്പിന്നറെയും ഫിംഗര്‍ സ്പിന്നറെയും വേര്‍തിതിരിച്ചു കാണാന്‍ കഴിയില്ല.
ലോകകപ്പിന്റെ സമയത്ത് ഇംഗ്ലണ്ടിലെ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ വേണം. കാരണം ലോകകപ്പിനിടെ ഇംഗ്ലണ്ടിലെ പിച്ച് വളരെ ഫ്‌ളാറ്റായിരിക്കും. അതുകൊണ്ടു തന്നെ അവിടെ അശ്വിന് മികച്ച പ്രകടനം നടത്താനാവുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണം

ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ബാറ്റിങ് ഫോം നിലനിര്‍ത്താന്‍ ഏകദിന സ്‌പെഷ്യലിസ്റ്റുകളായ എംഎസ് ധോണി, അമ്പാട്ടി റായുഡു എന്നിവരടക്കമുള്ളവര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു.
നിലവില്‍ ടീമിലുള്ള എല്ലാവരും റണ്‍സ് നേടണം. ലോകകപ്പ് വളരെ അടുത്തെത്തിക്കഴിഞ്ഞു. അതുകൊണ്ട് ടീമില്‍ വലിയ മാറ്റങ്ങളൊന്നും ഇനി വരുത്താനാവില്ല. സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്ത താരങ്ങള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Story first published: Wednesday, January 23, 2019, 13:20 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+