For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ വീണ്ടും ഒന്നാം റാങ്കിലേക്ക്, രണ്ടു പിഴവുകള്‍ സംഭവിച്ചില്ലെങ്കില്‍ നമ്പര്‍ വണ്‍!

നിലവില്‍ റാങ്കിങില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ

ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ മാത്രമല്ല ടെസ്റ്റ് ടീം റാങ്കിങിലെ ഒന്നാംസ്ഥാനവും ഇന്ത്യ സ്വപ്‌നം കാണുന്നുണ്ട്. ദീര്‍ഘകാലം ടെസ്റ്റ് റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമായിരുന്നു വിരാട് കോലിയും സംഘവും. എന്നാള്‍ ഇപ്പോള്‍ ഈ പദവി ഇന്ത്യക്കു അവകാശപ്പെട്ടതല്ല. പരമ്പര വിജയത്തോടൊപ്പം ലോക ചാംപ്യന്‍ഷിപ്പ് ഫൈനലും ഒന്നാം റാങ്കും സ്വന്തമാക്കാനായാല്‍ അതു ഇന്ത്യക്കു ഇരട്ടി മധുരമാവും.

1

നിലവില്‍ ന്യൂസിലാന്‍ഡാണ് 118 റേറ്റിങ് പോയിന്റോടെ റാങ്കിങില്‍ തലപ്പത്തുള്ളത്. രണ്ടു റേറ്റിങ് പോയിന്റുകള്‍ പിന്നിലായി ഇന്ത്യ രണ്ടാംസ്ഥാനത്താണ്. ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ നേരിയ മാര്‍ജിനില്‍ വിജയിച്ചാല്‍പ്പോലും കിവീസിനെ പിന്തള്ളി ഇന്ത്യക്കു നമ്പര്‍ വണ്ണാവാം. ഒന്നാംസ്ഥാനക്കാരായ കിവീസിന് ഇപ്പോള്‍ പരമ്പരയില്ല. ഇനി ജൂണില്‍ ഇംഗ്ലണ്ടിനെതിരേയാണ് അവരുടെ ടെസ്റ്റ് പരമ്പര. അതുകൊണ്ടു തന്നെ കുറച്ചു മാസങ്ങളൊളം ഒന്നാംസ്ഥാനത്തു തുടരാനുള്ള അവസരമാണ് ഇപ്പോള്‍ ഇന്ത്യക്കു കൈവന്നിരിക്കുന്നത്.

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നു മല്‍സരങ്ങള്‍ സമനിലയിലാവുകയും ശേഷിച്ച ഒരെണ്ണത്തില്‍ മാത്രം ജയിച്ചാലും ഇന്ത്യക്കു ഒന്നാം റാങ്കിലെത്താം. 1-0നാണ് പരമ്പര വിജയമെങ്കില്‍ ഇന്ത്യക്കു 119 പേയിന്റാവും. ഒരു റേറ്റിങ് പോയിന്റിന്റെ വ്യത്യാസത്തില്‍ അവര്‍ക്കു കിവികളെ മറികടക്കാം. ഇനി 2-0ന് ജയിച്ചാല്‍ 120, 3-0ന് ജയിച്ചാല്‍ 122 പോയിന്റും 4-0ന് തൂത്തുവാരിയാല്‍ 123 പോയിന്റും ഇന്ത്യക്കു ലഭിക്കും. ഇന്ത്യ 2-1ന് പരമ്പര കൈക്കലാക്കുന്നതെങ്കില്‍ 119ഉം 3-1നാണ് വിജയമെങ്കില്‍ 120ഉം പോയിന്റ് ലഭിക്കും. അതായത് ഏതു മാര്‍ജിനില്‍ ജയിച്ചാലും ഇന്ത്യക്ക് ഒന്നാം റാങ്കിലെത്താമെന്ന് ചുരുക്കം.

2

എന്നാല്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യക്കു ന്യൂസിലാന്‍ഡിനു പിന്നില്‍ രണ്ടാംസ്ഥാനത്തു തന്നെ തുടരേണ്ടിവരും. ഇംഗ്ലണ്ടുമായി പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചാല്‍ ഇന്ത്യക്കു ഒന്നാംറാങ്കിലേക്കു കയറാന്‍ കഴിയില്ല. അതുപോലെ തന്നെ ഇംഗ്ലണ്ട് 1-0നു പോലും പരമ്പര കൈക്കലാക്കിയാലും വിരാട് കോലിക്കും സംഘത്തിനും ഒന്നാം റാങ്ക് പ്രതീക്ഷിക്കേണ്ടതില്ല.

ഫെബ്രുവരി അഞ്ചിനാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. രണ്ടാം ടെസ്റ്റും ഇതേ സ്റ്റേഡിയത്തില്‍ വച്ചു തന്നെയാണ്. ഈ രണ്ടു ടെസ്റ്റുകളും അടച്ചിട്ട സ്റ്റേഡിയത്തിലാണ്. കൊവിഡിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തിലേക്കു കാണികളെ പ്രവേശിപ്പിക്കേണ്ടതെന്നു ബിസിസിഐ തീരുമാനിച്ചത്. പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ക്കു വേദിയാവുക അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയമായിരിക്കും. പരമ്പരയിലെ ഒരു മല്‍സരം പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്.

Story first published: Saturday, January 30, 2021, 15:40 [IST]
Other articles published on Jan 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+