Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഏകദിനത്തില്‍ ഇന്ത്യക്കു ബി ടീം? രോഹിത്തടക്കം എട്ടു പേര്‍ ടീമിന് പുറത്തേക്ക്!

ഐപിഎല്ലിന്റെ 14ാം സീസണിന്റെ തിയ്യതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പല താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആദ്യ വാരമോ, രണ്ടാംവാരമോ ഐപിഎല്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. ഈയാഴ്ച ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ഏപ്രില്‍ 11 മുതലായിരിക്കും ഐപിഎല്ലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

1

2020 സപ്തംബര്‍ 19നു യുഎഇയില്‍ ആരംഭിച്ച ഐപിഎല്‍ മുതല്‍ ബയോ ബബ്‌ളിനകത്താണ് ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുള്ള 10 താരങ്ങളില്‍ എട്ടു പേരും. വീണ്ടുമൊരു ഐപിഎല്‍ നടക്കാനിരിക്കെ ഈ താരങ്ങള്‍ക്കു തീര്‍ച്ചയായും വിശ്രമം ആവശ്യമാണെന്നാണ് ബിസിസിഐയുടെ അഭിപ്രായം. ഇതേ തുടര്‍ന്നാണ് എട്ടോളം താരങ്ങള്‍ക്കു ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കുന്നത്. ഇതു കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ഐപിഎല്ലിനിനിടെ പരിക്കേല്‍ക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

10 താരങ്ങളില്‍ റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരൊഴികെ മറ്റുള്ള എട്ടു താരങ്ങള്‍ക്കും ഇന്ത്യ ഏകദിന പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിക്കു വിശ്രമം അനുവദിക്കുമോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ഏകദിനത്തില്‍ ഉണ്ടായേക്കില്ലെന്നാണ് സൂചനകള്‍. കരുത്തരായ ഇംഗ്ലണ്ടിനെതിരേ കോലിക്കും രോഹിത്തിനും ഇന്ത്യ ഒരുമിച്ച് വിശ്രമം നല്‍കാന്‍ സാധ്യത കുറവാണ്.

2

ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മാത്രമേ ഇന്ത്യ വിശ്രമം നല്‍കിയിരുന്നുള്ളൂ. ഇവരില്‍ ഷമിയും ജഡേജയും പരിക്കേറ്റു വിശ്രമത്തിലാണ്. ബുംറ ഇതിനകം ഇന്ത്യന്‍ ടീം വിട്ടുകഴിഞ്ഞു. നാലാം ടെസ്റ്റിനുള്ള സംഘത്തില്‍ നിന്നും വിടാന്‍ തന്നെ അനുവദിക്കണമന്ന് അദ്ദേഹം ബിസിസിഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഇനി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മാത്രമേ ബുംറയെ കാണാന്‍ സാധ്യതയുള്ളൂ.

മാര്‍ച്ച് 23നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. 26, 28 തിയ്യതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിലായിരിക്കും കളിക്കുക. യോഗ്യത നേടിയാല്‍ ജൂണില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലായിരിക്കും ഐപിഎല്ലിനു ശേഷം ഇന്ത്യയിറങ്ങുക. ഇംഗ്ലണ്ടുമായുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയമോ, സമനിലയോ നേടാനായാല്‍ ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത കരസ്ഥമാക്കാം.

Story first published: Monday, March 1, 2021, 15:11 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+