Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാന്‍, ഓസീസുമായി മൂന്ന് മത്സര ടി20 പരമ്പര കളിക്കും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് തുടര്‍ മത്സര പരമ്പരകളാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയെല്ലാം ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാകുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യ പരമ്പരകള്‍ കളിക്കുന്നത്. ഇപ്പോഴിതാ ലോകകപ്പിന് തൊട്ടുമുമ്പായി ഓസ്‌ട്രേലിയക്കെതിരേ ടി20 പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

സെപ്തംബറില്‍ ഇന്ത്യയില്‍ വെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും ടി20 പരമ്പര കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാവും ഇരു ടീമും തമ്മില്‍ കളിക്കുക. സിംബാബ് വെ, ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയെല്ലാം ഓസ്‌ട്രേലിയ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. ഇതിന് ശേഷം ടി20 ലോകകപ്പിന് മുമ്പായാവും ഇന്ത്യയില്‍ ടി20 പരമ്പര കളിക്കും. ടി20 ലോകകപ്പിന് തൊട്ടുമുമ്പായി ആതിഥേയരായ ഓസ്‌ട്രേലിയക്കെതിരേ പരമ്പര കളിക്കാന്‍ അവസരം ലഭിക്കുന്നത് ഇന്ത്യക്ക് ഗുണകരമാവുമെന്നാണ് ബിസിസി ഐയുടെ പ്രതീക്ഷ.

1

ഐപിഎല്‍ അവസാനിക്കുന്നത് മെയ് 29നാണ്. ഇതിന് ശേഷം ഇന്ത്യ ആദ്യം കളിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ 9 മുതല്‍ 19വരെ നടക്കും. അതിന് ശേഷം അയര്‍ലന്‍ഡിനെതിരേ രണ്ട് ടി20 മത്സരം കളിക്കും. അതിന് ശേഷം 2021ലെ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ കളിക്കാന്‍ ബാക്കിയുള്ള ഒരു ടെസ്റ്റ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകും. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരേ മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരകള്‍ കളിക്കും. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20 പരമ്പരയും കളിക്കും.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഏറ്റവും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോറ്റു. ന്യൂസീലന്‍ഡിനോടും മുട്ടുമടക്കിയതോടെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു. 2021ലെ ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. അതുകൊണ്ട് ഇത്തവണ ശക്തമായ തിരിച്ചുവരവ് ഇന്ത്യക്ക് അത്യാവശ്യമാണ്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഇത്തവണ ഉണ്ടാവുമെന്നുറപ്പാണ്.

2

2021ല്‍ വിരാട് കോലിയാണ് ക്യാപ്റ്റനെങ്കില്‍ 2022ല്‍ രോഹിത് ശര്‍മയാവും ഇന്ത്യയെ നയിക്കുക. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന പല പ്രമുഖരും ഇത്തവണ ടീമിലുണ്ടാവില്ല. വരുണ്‍ ചക്രവര്‍ത്തി, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ക്കൊക്കെ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. അതുകൊണ്ട് തന്നെ പിച്ചില്‍ നല്ല വേഗവും ബൗണ്‍സും കണ്ടെത്താന്‍ സാധിക്കുന്നവര്‍ക്കാണ് തിളങ്ങാനാവുക.

ഓസ്‌ട്രേലിയയില്‍ ലോകകപ്പിനിറങ്ങുമ്പോള്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. കളിച്ച് മുന്‍പരിചയസമ്പത്തുള്ളവര്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വരും. ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള യുവ പേസര്‍മാരെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

3

ഐപിഎല്ലിലെ മോശം പ്രകടനം ടി20 ലോകകപ്പിനുള്ള ടീം സെലക്ഷനെ കാര്യമായി ബാധിച്ചേക്കില്ല. അതിന് ശേഷം നടക്കുന്ന പരമ്പരകളിലെ പ്രകടനമാവും നിര്‍ണ്ണായകമാവുക. പ്രധാനമായും ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് പരമ്പര. ഇതിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും ടീം തിരഞ്ഞെടുപ്പ് ഉണ്ടാവുക. ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനം വളരെ മോശമാണ്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊന്നും പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ടി20 ലോകകപ്പിന് മുന്നോടിയായി താരങ്ങളെല്ലാം ഫോമിലേക്കെത്താനാവാത്ത പക്ഷം ഇന്ത്യക്ക് മറ്റൊരു നാണക്കേട് കൂടി നേരിടേണ്ടി വരും.

Story first published: Tuesday, May 10, 2022, 14:51 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+