Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ അടിമുടി മാറും, നാലു മാറ്റങ്ങള്‍! ആരൊക്കെയെന്നറിയാം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ 26ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ചില പ്രധാന മാറ്റങ്ങളുമായിട്ടാണ് ഇന്ത്യന്‍ ടീം ഇറങ്ങുകയെന്നു സൂചനകള്‍. നാലു മാറ്റങ്ങള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ പ്രതീക്ഷിക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റില്‍ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ രണ്ടാം ടെസ്റ്റിലുണ്ടാവില്ല. ഭാര്യയുടെ പ്രസവം കാരണം കോലി നാട്ടിലേക്കു മടങ്ങുമ്പോള്‍ പരിക്കിനെ തുടര്‍ന്നു ഷമി ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. കോലി, ഷമി എന്നിവരുടെ പകരക്കാര്‍ എത്തുന്നതിനൊപ്പം മറ്റു രണ്ടു മാറ്റങ്ങള്‍ കൂടി ഇന്ത്യ വരുത്താനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

കോലിക്കു പകരം പരിചയ സമ്പന്നനായ കെഎല്‍ രാഹുലായിരിക്കും മധ്യനിരയില്‍ കളിക്കുകയെന്നാണ് സൂചന. ടെസ്റ്റ് ടീമിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് താരം അവസാനമായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. കോലിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനായ നാലില്‍ തന്നെയായിരിക്കുമോ രാഹുല്‍ ഇറങ്ങുകയെന്ന കാര്യം വ്യക്തമല്ല.

ഷമിയുടെ അഭാവത്തില്‍ യുവ പേസര്‍ മുഹമ്മദ് സിറാജിനായിരിക്കും മെല്‍ബണ്‍ ടെസ്റ്റില്‍ നറുക്കുവീഴുകയെന്നു ഒരേ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാക്കപ്പ് ബൗളറായിട്ടാണ് സിറാജിനെ നേരത്തേ ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ കരിയറിലെ കന്നി ടെസ്റ്റില്‍ കളിക്കാനുള്ള അവസരമാണ് താരത്തിനു കൈവന്നിരിക്കുന്നത്.

2

മോശം ഫോമിലുള്ള യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കു പകരം മുന്‍ അണ്ടര്‍ 19 ടീമിലെ സഹതാരമായിരുന്ന ശുഭ്മാന്‍ ഗില്‍ വരുമെന്നതാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാവുന്ന മൂന്നാമത്തെ മാറ്റം. അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ക്ലീന്‍ ബൗള്‍ഡായി മടങ്ങിയ പൃഥ്വിക്കു ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. മൂവിങ് ബോളുകള്‍ക്കെതിരേയുള്ള പൃഥ്വിയുടെ വീക്ക്‌നെസ് ഓസീസ് പേസര്‍മാര്‍ മുതലാക്കുകയായിരുന്നു. പൃഥ്വിക്കു പകരം ഗില്ലായിരിക്കും മായങ്ക് അഗര്‍വാളിനൊപ്പം രണ്ടാം ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാനിറങ്ങുക.

3

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെ നാലാമത്തെ മാറ്റം വിക്കറ്റ് കീപ്പിങിലായിരിക്കും. വൃധിമാന്‍ സാഹയ്ക്കു പകരം യുവതാരം റിഷഭ് പന്ത് ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കളിക്കും. ആദ്യ ടെസ്റ്റില്‍ സാഹയ്ക്കു ബാറ്റിങില്‍ തിളങ്ങാനായിരുന്നില്ല. 9, 4 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. പന്താവട്ടെ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി കളിച്ച പിങ്ക് ബോള്‍ ത്രിദിന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി വെടിക്കെട്ട് സെഞ്ച്വറിയുായി തിളങ്ങിയിരുന്നു.

Story first published: Sunday, December 20, 2020, 17:38 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+