Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചാംപ്യന്‍ഷിപ്പ്: ഫൈനലിലെത്തിയാല്‍ ഇന്ത്യ ഏഷ്യാ കപ്പിനില്ല! ആരാധകര്‍ക്കു ഞെട്ടല്‍

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു കൈയെത്തുംദൂരത്താണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിനെതിരേ പിങ്ക് ബോള്‍ ടെസ്റ്റില്‍ നേടിയ വമ്പന്‍ ജയത്തോടെ ഇന്ത്യ ഫൈനലിലേക്കു ഒരു ചുവട് വച്ചു കഴിഞ്ഞു. ഇനി ഇംഗ്ലണ്ടിനെതിരേ ശേഷിക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സമനില വഴങ്ങിയാലും ഇന്ത്യക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാം. എന്നാല്‍ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ആഘോഷിക്കുന്നതിനൊപ്പം ആരാധകര്‍ക്കു മറ്റൊരു നിരാശയും നേരിടേണ്ടി വരും. ഫൈനലിന്റെ അതേ സമയത്തു തന്നെ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ഇന്ത്യ പിന്‍മാറിയേക്കും. ഇന്ത്യ വിട്ടുനിന്നാലും ടൂര്‍ണമെന്റുമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മുന്നോട്ടുപോവുമെന്നാണ് സൂചനകള്‍.

1

കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ടൂര്‍ണമെന്റ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്കു മാറ്റുകയായിരുന്നു. പാകിസ്താന്‍ വേദി ലങ്കയ്ക്കു വിട്ടുനല്‍ക്കുകയും ചെയ്തിരുന്നു. പകരം 2022ല്‍ ലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പിന്റെ ആതിഥേയത്വം പാകിസ്താന്‍ നേടിയെടുക്കുകയും ചെയ്തിരുന്നു.

നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനായി രംഗത്തുള്ള ഏക ഏഷ്യന്‍ ടീം ഇന്ത്യയാണ്. ന്യൂസിലാന്‍ഡ് നേരത്തേ തന്നെ ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്കു യോഗ്യത നേടിക്കഴിഞ്ഞു. രണ്ടാമത്തെ ടീമാവാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയും പ്രതീക്ഷയോടെ രംഗത്തുണ്ട്. ഇനി നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ ഓസീസാവും ഫൈനലിലെത്തുക. ഇന്ത്യ പുറത്താവുകയും ചെയ്യും.

ഇംഗ്ലണ്ടിനെതിരേ പിങ്ക് ബോള്‍ ടെസ്റ്റില്‍ നേടിയ ഉജ്ജ്വല വിജയം ഇന്ത്യയെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചിരുന്നു. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍.

2

ലോക ചാംപ്യന്‍ഷിപ്പ് ഫൈനലും ഏഷ്യാ കപ്പും തമ്മില്‍ ക്ലാഷാവുമെന്നതിനാല്‍ ഏഷ്യാ കപ്പില്‍ നിന്നും പിന്‍മാറുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാത്രമല്ല ഇന്ത്യയെ പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാറ്റിവച്ച ചില പരമ്പരകള്‍ ഈ കാലയളവില്‍ നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറുകയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറും. കാരണം ഇന്ത്യയില്ലെങ്കില്‍ അത് ടൂര്‍ണമെന്റിന്റെ ആകര്‍ഷണം കുറയ്ക്കുമെന്നുറപ്പാണ്. മാത്രമല്ല ഐസിസി ടൂര്‍ണമെന്റുകള്‍ കഴിഞ്ഞാല്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന ഒരേയൊരു വേദി കൂടിയാണ് ഏഷ്യാ കപ്പ്. അതിനാല്‍ തന്നെ ഇന്ത്യയുടെ സാന്നിധ്യം ടൂര്‍ണമെന്റിനെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തതാണ്.

Story first published: Friday, February 26, 2021, 13:18 [IST]
Other articles published on Feb 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+