Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹത്തെ ഭയമായിരുന്നു, മുന്നില്‍പ്പെടാതെ ടീമില്‍ ഒളിച്ചു നടന്നു!- കപില്‍ ദേവിന്റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റിനെ ആദ്യമായി ലോകത്തിന്റെ നെറുകയിലെത്തിച്ച താരമാണ് മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. 1983ല്‍ കപിലിനു കീഴില്‍ കന്നി ലോകകപ്പുയര്‍ത്തിയതോടെയാണ് ഇന്ത്യ ലോക ക്രിക്കറ്റില്‍ തങ്ങളുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത്. കിരീട ഫേവറിറ്റുകളും ഹാട്രിക് കിരീടം മോഹിച്ചെത്തുകയും ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ കൊമ്പുകുത്തിച്ചായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സില്‍ വിശ്വവിജയികളായത്.

കളിക്കളത്തിലെ ഭയമില്ലാത്ത പോരാളിയെന്നായിരുന്നു കപില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പക്ഷെ അദ്ദേഹം പോലും ഭയപ്പെട്ടിരുന്ന മറ്റൊരാളുണ്ട്. കപില്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

വെങ്കട്ടരാഘവനെ ഭയന്നു

വെങ്കട്ടരാഘവനെ ഭയന്നു

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എസ് വെങ്കട്ടരാഘവനായിരുന്നു തന്നെ ഭയപ്പെടുത്തിയ ആളെന്നു കപില്‍ വെളിപ്പെടുത്തി. അദ്ദേഹത്തെ പേടിച്ച് ഡ്രസിങ് റൂമില്‍ താന്‍ ഒളിച്ചു നടന്നിരുന്നതായും കപില്‍ പറയുന്നു.
1978ല്‍ ബിഷന്‍സിങ് ബേദിയുടെ ക്യാപ്റ്റന്‍സിയിലാണ് കപില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. കപില്‍ ടീമിലെത്തിയപ്പോള്‍ സംഘത്തിലെ ഏറ്റവും സീനിയറായ താരങ്ങളിലൊരാളായിരുന്നു വെങ്കട്ടരാഘവന്‍. അദ്ദേഹത്തിനു കീഴില്‍ നാലു ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും കപില്‍ കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം വെങ്കട്ടരാഘവന്‍ അംപയറെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങള്‍

വെങ്കട്ടരാഘവനെ വലിയ പേടിയായിരുന്നു. ഇതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തേത് അദ്ദേഹം ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്. രണ്ടാമത്തേത് വലിയ ദേഷ്യക്കാരനായിരുന്നു വെങ്കട്ടരാഘവന്‍.
അദ്ദേഹത്തിന്റെ കോപത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്നതാണ്. അംപയറായ ശേഷവും ബൗളറെ ചീത്ത പറയുന്നതു പോലെയാണ് അദ്ദേഹം ഔട്ട് നല്‍കിയിരുന്നത്. 1979ല്‍ വെങ്കട്ടരാഘവനോപ്പം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത് ഓര്‍മയുണ്ട്. അന്ന് ടീമിന്റെ ക്യാപ്റ്റനും അദ്ദേഹമായിരുന്നു. വെങ്കട്ടരാഘവന്റെ മുന്നില്‍പ്പെടാതെ ഒളിച്ചു നടക്കുകയായിരുന്നു താന്‍ ചെയ്തതെന്നും കപില്‍ വെളിപ്പെടുത്തി.

കണ്ടാല്‍ ശകാരമുറപ്പ്

കണ്ടാല്‍ ശകാരമുറപ്പ്

അന്നു ഇന്ത്യന്‍ ടീമില്‍ ബേദി, പ്രസന്ന, ചന്ദ്രശേഖര്‍ എന്നിവരെല്ലാമുണ്ടായിരുന്നു. അവരോടൊന്നും വെങ്കട്ടരാഘവന്‍ ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കണ്ടാല്‍ ഉടന്‍ അദ്ദേഹം ശകാരം തുടങ്ങും.
ആരും കാണാതെ ഏതെങ്കിലുമൊരു മൂലയില്‍ പോയിരുന്നതാണ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നത്. കാരണം നന്നായി ഭക്ഷണം കഴിക്കുന്നയാളായിരുന്നു താന്‍. വെങ്കട്ടരാഘവന്റെ മുന്നില്‍പ്പെട്ടാല്‍ നീ എല്ലായ്‌പ്പോഴും തീറ്റ തന്നെയാണല്ലോയെന്നു ശകാരിക്കുമെന്നു ഭയന്നിരുന്നതായും കപില്‍ വ്യക്തമാക്കി.

കപിലിനു കീഴില്‍ കളിച്ചു

കപിലിനു കീഴില്‍ കളിച്ചു

കരിയറിന്റെ അവസാന കാലത്തു വെങ്കട്ടരാഘവന്‍ കപിലിനു കീഴില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് കപില്‍. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ബാര്‍ബഡോസിലായിരുന്നു ടെസ്റ്റ് മല്‍സരം. ഈ മല്‍സരത്തില്‍ കുറേ സമയത്തേക്കു വെങ്കട്ടരാഘവന് ബൗള്‍ ചെയ്യാന്‍ അവസരമൊന്നും ലഭിച്ചില്ല. ഇതേക്കുറിച്ച് അദ്ദേഹം തന്നോടു ചോദിച്ചതായി കപില്‍ പറയുന്നു.
ബൗണ്‍സുള്ള വിക്കറ്റായിരുന്നു അത്. അതിനാല്‍ തന്നെ ഫാസ്റ്റ് ബൗളര്‍മാരാണ് കൂടുതലായും ബൗള്‍ ചെയ്തത്. മല്‍സരത്തില്‍ ആദ്യമായി താന്‍ ബൗള്‍ ചെയ്യിച്ച സ്പിന്നര്‍ രവി ശാസ്ത്രിയായിരുന്നു. അപ്പോഴാണ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വെങ്കി അടുത്തേക്കു വരുന്നത്. അന്ന് വെങ്കിയെന്നാണ് അദ്ദേഹത്തെ താന്‍ വിളിച്ചിരുന്നത്. മുമ്പ് സാറെന്നു മാത്രമേ അദ്ദേഹത്തെ വിളിച്ചിരുന്നുള്ളൂ. ഞാന്‍ ബൗള്‍ ചെയ്യരുതെന്ന് നീ പറഞ്ഞോയെന്നായിരുന്നു വെങ്കിയുടെ ചോദ്യം. നിങ്ങളുടെ സമയമായിട്ടില്ലെന്നു താന്‍ അദ്ദേഹത്തിനു മറുപടി നല്‍കുകയും ചെയ്തു. ദേഷ്യക്കാരനായിരുന്നെങ്കിലും ഉള്ളില്‍ സ്‌നേഹമുള്ള വ്യക്തിയായിരുന്നു വെങ്കി. ടീമിന്റെ ക്യാപ്റ്റന്‍ താനായിരുന്നപ്പോഴും ശകാരം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 16, 2020, 18:30 [IST]
Other articles published on Jul 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+