Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു അതെങ്ങനെ സാധിച്ചു? വില്ല്യംസണിന് ആശ്ചര്യം, ഒപ്പം പ്രശംസയും

ഓസ്‌ട്രേലിയക്കെതിരേയുള്ള ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് പരമ്പരനേട്ടത്തെ പുകഴ്ത്തി ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യ പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്.

1

ഓസ്‌ട്രേലിയക്കെതിരേ നിങ്ങള്‍ എപ്പോള്‍ കളിച്ചാലും ജയം നേടുക വളരെ കടുപ്പമാണ്. അവരുടെ നാട്ടിലാണ് മല്‍സരമെങ്കില്‍ അത് വെല്ലുവിളി വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ പരമ്പരയിലെ പ്രകടനം ഉജ്ജ്വലമായിരുന്നു. പരിക്കു കാരണം പല പ്രധാനപ്പെട്ട കളിക്കാരെയും നഷ്ടമായിട്ടും ഓസീസിനെതിരേ ഇങ്ങനെയൊരു വിജയം കുറിക്കാനായത് തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നതാണെന്നു വില്ല്യംസണ്‍ അഭിപ്രായപ്പെട്ടു. ഒരുപാട് വെല്ലുവിളികളുണ്ടായിട്ടും അവയെ എല്ലാം അതിജീവിച്ച് ഇന്ത്യന്‍ നടത്തിയ പോരാട്ടം ഗംഭീരമായിരുന്നു. ഗാബയിലെ അവസാന ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ എല്ലാവരും കൂടി കളിച്ചത് ആകെ ഏഴോ, എട്ടോ ടെസ്റ്റുകള്‍ മാത്രമായിരുന്നുവെന്ന് ഓര്‍ക്കണമെന്നും വില്ല്യംസണ്‍ വ്യക്തമാക്കി.

ഇന്ത്യയെ ഈ വിജയം ത്രില്ലടിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. മല്‍സരം കണ്ട ആരാധകരെയും ഈ വിജയം സന്തോഷിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിട്ടുണ്ടാവും. നാട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒരുപാട് സമയം മാറിനിന്ന ശേഷമായിരുന്നു ഇന്ത്യന്‍ ടീം ഓസ്ട്രലേിയയില്‍ കളിച്ചത്. യുഎഇയിലെ ഐപിഎല്ലിനു ശേഷം ടീം നേരെ ഓസ്‌ട്രേലിയയിലേക്കു തിരിക്കുകയായിരുന്നു. ഓസീസിനെതിരായ പരമ്പര വിജയത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ താരങ്ങള്‍ കുടുംബത്തോടൊപ്പമുള്ള സയം ഏറെ ആസ്വദിച്ചിട്ടുണ്ടാവുമെന്നും കിവീസ് ക്യാപ്റ്റന്‍ വിശദമാക്കി.

2

2020 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ഏകദിന പരമ്പര കൊവിഡ് കാരണം മാറ്റിവയ്ക്കപ്പെട്ട ശേഷം ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പരയായിരുന്നു ഓസ്‌ട്രേലിയക്കെതിരേയുള്ളത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഓസീസ് 2-1നു സ്വന്തമാക്കിയപ്പോള്‍ തുടര്‍ന്നുള്ള ടി20 പരമ്പരയും ടെസറ്റ് പരമ്പരയും ഇന്ത്യ 2-1ന്റെ മാര്‍ജിനില്‍ ഇന്ത്യ കൈക്കലാക്കുകയായിരുന്നു.

മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെഎല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി എന്നിവര്‍ക്കെല്ലാം ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയാവട്ടെ ആദ്യ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. പരിക്കില്‍ നിന്നും മോചിതരാനാവാത്തതിനാല്‍ ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല.

Story first published: Wednesday, February 3, 2021, 14:10 [IST]
Other articles published on Feb 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+