For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന്റേത് മുടന്തന്‍ ന്യായം! കോലി പോയ ശേഷം ഇന്ത്യ പതറുന്നു, ആഞ്ഞടിച്ച് മുന്‍ താരം

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയത്തിനു ശേഷം രോഹിത്ത് നിരത്തിയ വാദങ്ങളെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. മാത്രമല്ല വിരാട് കോലി ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം വിദേശത്തു രോഹിത്തിനു കീഴില്‍ ഇന്ത്യ പതറുകയാണെന്നും ബട്ട് ചൂണ്ടിക്കാട്ടി.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് രോഹിത്തിനെതിരേ അദ്ദേഹം രംഗത്തുവന്നത്. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയോടു 209 റണ്‍സിന്റെ കനത്ത പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. 444 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ അവസാന ദിവസം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 235 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.

ഫൈനലിനു തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം ലഭിച്ചെങ്കിലെന്നു ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിച്ചിരുന്നതായി തോല്‍വിക്കു ശേഷം രോഹിത് ശര്‍മ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ താരങ്ങള്‍ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയിരുന്നില്ലെന്നു സല്‍മാന്‍ ബട്ട് ചോദിക്കുന്നു.

എന്തുകൊണ്ടാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ജൂണില്‍ നടത്തുതെന്നായിരുന്നു രോഹിത് ശര്‍മയുടെ ഒരു ചോദ്യം. ഫൈനല്‍ ഇംഗ്ലണ്ടില്‍ നിന്നും മറ്റു എവിടേക്കെങ്കിലും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിങ്ങള്‍ ആഗ്രഹിച്ചതു പോലെയുള്ള ഫലം ലഭിക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന സംവാദങ്ങളാണ് ഇവയെന്നും സല്‍മാന്‍ ഭട്ട് തുറന്നടിച്ചു.

ഇവയ്ക്കു പകരം നമ്മള്‍ മുന്‍ഗണനകളെക്കുറിച്ച് സംസാരിക്കണം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനായിരുന്നു ഇന്ത്യക്കു മുന്‍ഗണനയെങ്കില്‍ 20 ദിവസം മുമ്പെങ്കിലും അവര്‍ ഐപിഎല്‍ തീര്‍ക്കുമായിരുന്നു. ഫൈനലിനു 15 ദിവസങ്ങള്‍ മുമ്പു തന്നെ അവര്‍ ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടിലേക്കു അയക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല കൗണ്ടി ടീമുകള്‍ക്കെതിരേ കുറച്ചു പരിശീലന മല്‍സരങ്ങളിലും ഇന്ത്യ കളിക്കുമായിരുന്നെന്നു സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.

ROHIT SHARMA

വിരാട് കോലിക്കു പകരം രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം വിദേശത്തെ മല്‍സരങ്ങളില്‍ മുമ്പത്തേതു പോലെ മികവ് പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 2022ന്റെ തുടക്കത്തില്‍ ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെയാണ് ടെസ്റ്റ് പരമ്പരയുടെ പകുതിയില്‍ വച്ച് കോലി നായകസ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. തുടര്‍ന്നു രോഹിത് ചുമതലയേറ്റെടുക്കുകയായിരുന്നു.

വിദേശത്തു നേരത്തേ വിരാട് കോലിക്കു കീഴില്‍ ഇന്ത്യക്കു മികച്ച റെക്കോര്‍ഡായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ കോലി സ്ഥാനമൊഴിഞ്ഞതിനു ശേഷം ഈ പ്രകടനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അതിനു ശേഷം കാര്യങ്ങള്‍ക്കു സ്ഥിരത ഇല്ലാതെ ആയിരിക്കുകയാണ്.

ഇന്ത്യയില്‍ ക്യാപ്റ്റനില്ലാതെ പോലും എങ്ങനെയെങ്കിലും ഇന്ത്യക്കു ജയിക്കാന്‍ സാധിക്കും. ടീം വിദേശത്തു കളിക്കുമ്പോഴാണ് ഒരു താരത്തിന്റെ ക്യാപ്റ്റന്‍സി വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നും രോഹിത് ശര്‍മയുടെ പേര് പരാമര്‍ശിക്കാതെ സല്‍മാന്‍ ഭട്ട് വിമര്‍ശിക്കുകയും ചെയ്തു.

2018-19ല്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. 2021-22ലെ അടുത്ത ഓസീസ് പര്യടനത്തിലും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. 2021ല്‍ ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയതും കോലിക്കു കീഴില്‍ തന്നെ.

പരമ്പരയിലെ അവസാന ടെസ്റ്റ് കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ ടെസ്റ്റ് നടത്തിയത്. പക്ഷെ ഇന്ത്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പര 2-2നു സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

Story first published: Wednesday, June 14, 2023, 9:47 [IST]
Other articles published on Jun 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+