Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലെ പ്രായമേറിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ ഇനി ഓര്‍മ, 100ാം വയസ്സില്‍ റായ്ജി വിടവാങ്ങി

മുംബൈ: ഇന്ത്യയില്‍ ജീവിച്ചിരുന്നവരില്‍ വച്ച് ഏറ്റവും പ്രായമേറിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്ന വസന്ത് റായ്ജി 100ാം വയസ്സില്‍ അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. 1939ല്‍ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്കു (സിസിഐ) വേണ്ടി കളിച്ചു കൊണ്ടാണ് റായ്ജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ക്രിക്കറ്റര്‍ മാത്രമല്ല ചരിത്രകാരന്‍ കൂടിയായിരുന്ന അദ്ദേഹം. ബേംബെയിലെ ജിംഖാനയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് കളിക്കുമ്പോള്‍ 13 വയസ്സായിരുന്നു റായ്ജിയുടെ പ്രായം. ലാല അമര്‍നാഥ്, വിജയ് മെര്‍ജന്റ്, സികെ നായിഡു, വിജയ് ഹസാരെ തുടങ്ങി മഹാന്‍മാരായ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ റായ്ജിക്കു അവസരം ലഭിച്ചിരുന്നു.

1

ഈ വര്‍ഷം ജനുവരി 26നാണ് അദ്ദേഹത്തിന് 100 വയസ്സ് പൂര്‍ത്തിയായത്. വലംകൈയന്‍ ബാറ്റ്‌സ്മാനായിരുന്ന റായ്ജി 1940കളില്‍ ഒമ്പത് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 277 റണ്‍സും അദ്ദേഹം നേടി. 68 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 1939ല്‍ നാഗ്പൂരില്‍ നടന്ന സെന്‍ട്രല്‍ പ്രൊവിന്‍സസ് ആന്റ് ബെബാറും സിസിഐയും തമ്മിലുള്ള മല്‍സരത്തിലാണ് റായ്ജി അരങ്ങേറിയത്. എന്നാല്‍ മറക്കാനാഗ്രഹിക്കുന്ന തുടക്കമായിരുന്നു അഅദ്ദേഹത്തിന്റേത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് ഔട്ടായ റായ്ജി രണ്ടാമിന്നിങ്‌സില്‍ ഒരു റണ്ണിനും പുറത്തായി. ഈ കളിയിലെ മോശം പ്രകടനമായിരുന്നു ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ റായ്ജിയെ പ്രേരിപ്പിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബേംബെ, ബറോഡ ടീമുകള്‍ക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

സച്ചിനും സ്റ്റീവ് വോയും 100ാം പിറന്നാള്‍ ദിനത്തില്‍ വസന്ത് റായ്ജിയെ സന്ദര്‍ശിച്ച വീഡിയോ കാണാം

ക്രിക്കറ്റ് വിട്ട് പിന്നീട് റായ്ജി ചാര്‍ട്ടേഡ് അക്കൗണ്ടന്റായി മാറിയെങ്കിലും ക്രിക്കറ്റിനെ പൂര്‍ണമായി കൈവിട്ടിരുന്നില്ല. ക്രിക്കറ്റര്‍മാരായ വിക്ടര്‍ ട്രംപര്‍, സികെ നായിഡു, എല്‍പി ജയ് എന്നിവരെക്കുറിച്ച് അദ്ദേഹം പുസ്തകങ്ങള്‍ എഴുതി. ജോളി ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യകാല സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. അടുത്ത കാലത്തായി മറവി റായ്ജിയെ ബാധിച്ചിരുന്നെങ്കിലും ടെലിവിഷനില്‍ ക്രിക്കറ്റ് ആസ്വദിക്കാന്‍ അദ്ദേഹത്തിനു വലിയ താല്‍പ്പര്യമായിരുന്നു. റായ്ജിയുടെ 100ാം പിറന്നാള്‍ ദിനത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോയും വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നിരുന്നു.

Story first published: Saturday, June 13, 2020, 11:11 [IST]
Other articles published on Jun 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+