IND vs AUS: ഇന്ത്യയുടെ 'പന്ത് പരീക്ഷണം'- ഇതാണ് കളി, കൈയടിച്ച് പോണ്ടിങ്

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ സമനില പൊരുതി നേടിയ ടീം ഇന്ത്യയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്. ഓസീസിനു വിജയപ്രതീക്ഷയുണ്ടായിരുന്ന ടെസ്റ്റാണ് ഇന്ത്യ മികച്ച പോരാട്ടവീര്യത്തിലൂടെ സമനിലയില്‍ കലാശിച്ചത്. രണ്ടാമിന്നിങ്‌സില്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ബാറ്റിങില്‍ നേരത്തേയിറക്കിയ ഇന്ത്യയുടെ തന്ത്രം ക്ലിക്കായിരുന്നു.
വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ച പന്ത് സെഞ്ച്വറിക്കു മൂന്നു റണ്‍സ് മാത്രമകലെ പുറത്താവുകയായിരുന്നു. പന്തിനു ബാറ്റിങ് പ്രൊമോഷന്‍ നല്‍കിയ ഇന്ത്യയുടെ തീരുമാനത്തെ പോണ്ടിങ് വാനോളം പുകഴ്ത്തിയിരിക്കുകയാണ്. മാസ്റ്റര്‍സ്‌ട്രോക്കെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

ഇന്ത്യയുടെ തീരുമാനം പ്രശംസനീയം
റിഷഭിനെ നേരത്തേ ഇറക്കിയതിനു മികച്ച ക്യാപ്റ്റന്‍സിയും ടീം മാനേജ്‌മെന്റിന്റെ കൈയടി അര്‍ഹിക്കുന്ന നീക്കവുമാണ്. ടെസ്റ്റില്‍ ഇന്ത്യക്കു വിജയസാധ്യത നിലനിര്‍ത്തണമായിരുന്നെങ്കില്‍ ഇതു തന്നെയാണ് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യം കൂടി പന്തിനോടൊപ്പം നിന്നു. ടിം പെയ്ന്‍ അദ്ദേഹത്തിന്റെ ചില ക്യാച്ചുകള്‍ പാഴാക്കിയിരുന്നു.
വെറുതെ കണ്ണുംപൂട്ടി അടിക്കുകയായിരുന്നില്ല പന്ത് ചെയ്തത്. പ്രതിഭയുടെ സ്പര്‍ശമുള്ള ഇന്നിങ്‌സായിരുന്നു അത്. ശരിക്കുമൊരു ടെസ്റ്റ് ബാറ്റ്‌സ്മാനായി പന്ത് മാറിയിരിക്കുകയാണ്. വൃധിമാന്‍ സാഹയെ വിക്കറ്റ് കീപ്പറാക്കി പന്തിനെ മധ്യനിര ബാറ്റ്‌സ്മാനായി കളിപ്പിക്കാവുന്നതാണെന്നു പല കമന്റേറ്റര്‍മാരും പറയുന്നതായി കേട്ടതായും പോണ്ടിങ് വിശദമാക്കി.

ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ്
ടീം മാനേജ്‌മെന്റ് കണക്കുകൂട്ടിയതു പോലെയൊരു ഇന്നിങ്‌സ് കളിക്കാന്‍ പന്തിനു കഴിഞ്ഞു. സ്വതസിദ്ധമായ ശൈലിയില്‍ തന്നെയായിരുന്നു താരം ബാറ്റ് വീശിയത്. നല്ല ആത്മവിശ്വാസത്തോടെയുള്ള ബാറ്റിങ് കൂടിയായിരുന്നു അത്. നതാന്‍ ലിയോണിനെ മികച്ച രീതിയിലായിരുന്നു പന്ത് നേരിട്ടത്. ഫീല്‍ഡര്‍മാരുടെ പൊസിഷന്‍ കൂടി കണക്കിലെടുത്ത് അതിന് അനുസരിച്ചുള്ള ഷോട്ടുകളായിരുന്നു താരം കളിച്ചത്. അടുത്ത 10-12 വര്‍ഷത്തേക്കു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനമുറപ്പിക്കാന്‍ പന്തിനു ലഭിച്ച അവസരമാണിതെന്നു ഈ പരമ്പരയ്ക്കു മുമ്പ് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. സിഡ്‌നിയിലേതു പോലെയുള്ള ഇന്നിങ്‌സ് ഏറെ ദൂരം മുന്നോട്ടു പോവാന്‍ താരത്തെ സഹായിക്കുമെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഓസീസിനെതിരേ പന്തിന്റെ റെക്കോര്‍ഡ്
ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് പന്ത്. 2018-19ലെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ മിന്നിയ അദ്ദേഹം ഈ പര്യടനത്തിലും ഫോം ആവര്‍ത്തിക്കുന്നതാണ് കാണുന്നത്. കരിയറില്‍ 15 ടെസ്റ്റുകളിലാണ് പന്ത് ഇതുവരെ കളിച്ചത്. ഇവയില്‍ ആറും ഓസ്്‌ട്രേലിയക്കെതിരേയായിരുന്നു.
ഏറ്റവുമധികം ടെസ്റ്റുകള്‍ താരം കളിച്ചതും അവര്‍ക്കെതിരേ തന്നെയാണ്.
ആറു ടെസ്റ്റുകളില്‍ നിന്നായി 56.89 ശരാശരിയില്‍ 512 റണ്‍സ് പന്ത് അടിച്ചെടുത്തിട്ടുണ്ട്. 73.35 ആണ് ്‌സ്‌ട്രൈക്ക് റേറ്റ്. പന്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോറും ഓസീസിനെതിരേ തന്നെയാണ്. കഴിഞ്ഞ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് പന്ത് പുറത്താവാതെ 159 റണ്‍സ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications