Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കു അവസാനം വരെ പിന്തുണ, എനിക്കത് ലഭിച്ചില്ല! തുറന്നു പറഞ്ഞ് യുവി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയെടുത്താല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും ഇടംപിടിക്കുന്ന രണ്ടു പേരാണ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ഓള്‍റൗണ്ടര്‍ യുവരാജ് സിങും. ധോണിയേക്കാള്‍ മികവുറ്റ ക്രിക്കറ്ററായിരുന്നു യുവിയെങ്കിലും കരിയറിന്റെ അവസാനകാലം അദ്ദേഹത്തിനു ഒരുപാട് അവഗണനകള്‍ നേരിടേണ്ടി വന്നിരുന്നു. പലപ്പോഴും ടീമിനും അകത്തും പുറത്തുമായി യുവി തുടരുകയായിരുന്നു.

1

ഇതേക്കുറിച്ച് ഇപ്പോള്‍ മനസ്സ് തുറന്നിരിക്കുകയാണ് യുവരാജ്. ധോണിക്കു ലഭിച്ചതുപോലെയൊരു പിന്തുണ തനിക്കും മറ്റു ചില മഹാന്‍മാരായ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ താരമാണ് യുവി. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2011ലെ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും യുവരാജ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2

പക്ഷെ 2014ല്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ യുവരാജ് സിങ് ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ ഇന്നിങ്‌സിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും മതിയായ പിന്തുണയില്ലാതിരുന്നത് തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും ഇതാണ് മോശം പ്രകടനത്തിനു കാരണമെന്നും യുവി വെളിപ്പെടുത്തി.

3

2014ലെ ടി20 ലോകകപ്പില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയായിരുന്നു ഞാന്‍ കളിച്ചത്. ഞാന്‍ ടീമിനു നിന്നും പുറത്തായേക്കുമെന്ന ഒരു സാഹചര്യമായിരുന്നു അപ്പോഴുണ്ടായിരുന്നത്. ഇതു ഞാനൊരു ഒഴികഴിവായി പറയുകയല്ല, പക്ഷെ ടീമില്‍ നിന്നും അന്നു എനിക്കു മതിയായ പിന്തുണ ലഭിച്ചിരുന്നില്ല. ഗാരി കേസ്റ്റണിനു ശേഷം ഡങ്കന്‍ ഫ്‌ളെച്ചര്‍ മുഖ്യ കോച്ചായി വന്നതോട ടീമിലെ കാര്യങ്ങള്‍ മുഴുവനായി മാറിയിരുന്നുവെന്നും യുവരാജ് സിങ് വ്യക്തമാക്കി.

4

ശ്രീലങ്കയുമായുള്ള 2014ലെ ഫൈനലില്‍ 21 ബോളില്‍ വെറും 11 റണ്‍സ് മാത്രമാണ് യുവരാജ് സിങിനു നേടാനായത്. ഇതു ഇന്ത്യയുടെ സ്‌കോറിങിന്റെയും വേഗം കുറയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു നാലു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമാണ് നേടാനായത്. 131 റണ്‍സെന്ന വിജയലക്ഷ്യം ശ്രീലങ്ക അനായാസം മറികടക്കുകയും ചെയ്തു. 13 ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക വിജയം കൊയ്യുകയായിരുന്നു.

5

അന്നു ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ എനിക്കു പ്രതീക്ഷിച്ചതു പോലെ ഷോട്ടുകള്‍ പായിക്കാനായില്ല. ഓഫ് സ്പിന്നര്‍ക്കെതിരേ് ഞാന്‍ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, പലതും ഡോട്ട് ബോളുകളായി മാറി. പിന്നീട് പുറത്താവാനും ഞാന്‍ ശ്രമിച്ചെങ്കിലും അതിലും വിജയിച്ചില്ല. ഫൈനലിനു ശേഷം എന്റെ കരിയര്‍ അവസാനിച്ചുവെന്നു എല്ലാവരും കരുതി. പക്ഷെ അതാണ് ജീവിതം. നിങ്ങള്‍ അതു അംഗീകരിച്ചേ തീരൂ. നിങ്ങള്‍ വിജയങ്ങളെ അംഗീകരിക്കുന്നുണ്ടെങ്കില്‍ തോല്‍വികളെയും അംഗീകരിക്കുകയും മുന്നോട്ടു പോവുകയും വേണമെന്നും യുവരാജ് സിങ് വ്യക്തമാക്കി.

6

എംഎസ് ധോണിയെപ്പോലെ ചുരുക്കം ചിലര്‍ക്കു മാത്രമേ വിരാട് കോലി, രവി ശാസ്ത്രി എന്നിവരുടെ പിന്തുണ ലഭിക്കാനുള്ള ഭാഗ്യമുണ്ടായുള്ളൂ. ഈ കാരണത്താല്‍ 2019ലെ ഏകദിന ലോകകപ്പില്‍ വരെ കളിക്കാന്‍ സാധിക്കുകയും ചെയ്തതായും യുവരാജ് സിങ് പറഞ്ഞു. ക്യാപ്റ്റന്‍, കോച്ച് എന്നിവരുടെ പിന്തുണ ലഭിക്കുമ്പോള്‍ അതു നിങ്ങളെ സഹായിക്കും. കരിയറിന്റെ അവസാന കാലത്തു മഹിയെ (ധോണി) നോക്കൂ. അദ്ദേഹത്തിനു വിരാട്, രവി ശാസ്ത്രി എന്നിവരില്‍ നിന്നും ഒരുപാട് പിന്തുണ ലഭിച്ചു. അവര്‍ ധോണിയെ ലോകകപ്പ് കളിപ്പിക്കുകയും ചെയ്തു. കരിയറിന്റെ അവസാനം വരെ ധോണിക്കു കളിക്കാന്‍ സാധിച്ചു, 350 മല്‍സരങ്ങളിലും കളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പിന്തുണ വളരെ പ്രധാനമാണ്. എല്ലാവര്‍ക്കും പിന്തുണ ലഭിക്കുകയുമില്ലെന്നും യുവരാജ് വിശദമാക്കി.

7

വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, വിവിഎസ് ലക്ഷ്മണ്‍, ഗൗതം ഗംഭീര്‍ തുടങ്ങിയ മഹാന്മാരായ താരങ്ങള്‍ക്കൊന്നും മതിയായ പിന്തുണ ലഭിച്ചില്ല. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ തലയ്ക്കു മുകളില്‍ ഏതു നിമിഷവും വീഴാവുന്ന വാള്‍ തൂങ്ങിക്കിടക്കുകയാണെന്നു നിങ്ങള്‍ക്കറിയാം. അപ്പോള്‍ എങ്ങനെയാണ് ബാറ്റിങില്‍ ശ്രദ്ധിക്കാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കുക. 2014ലെ ടി20 ലോകകപ്പില്‍ ഇത്തരമൊരു മാനസികാവസ്ഥയിലാണ് ഞാന്‍ കളിച്ചത്. 2011ലെ ലോകകപ്പിനു ശേഷമാണ് ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞതെന്നും യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 3, 2022, 16:18 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+