For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്രത്തിലൂടെ: അറിയണം ലാറയെ പുറത്താക്കാന്‍ ഗാംഗുലി പയറ്റിയ രസകരമായ തന്ത്രം

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത് സൗരവ് ഗാംഗുലിയാണ്. ഇക്കാര്യത്തില്‍ തര്‍ക്കമില്ല. കോഴ വിവാദത്തില്‍ ആടിയുലഞ്ഞുനിന്ന ടീമിനെ ഗാംഗുലി ഒന്നാം നിരയിലേക്ക് കൊണ്ടുവന്നു. ഗാംഗുലിയുടെ കാലത്താണ് ടീം ഇന്ത്യ വിദേശ മണ്ണില്‍ നെഞ്ചുറപ്പോടെ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങാന്‍ തുടങ്ങിയതും.

ചരിത്രജയം

2002 -ലാണ് ടീം ഇന്ത്യ ക്രിക്കറ്റ് ലോകത്ത് ആധികാരികമായി തലയുയര്‍ത്തുന്നത്. ആ കലണ്ടര്‍ വര്‍ഷം ഇംഗ്ലീഷ് പടയെ അവരുടെ നാട്ടില്‍ച്ചെന്ന് ഗാംഗുലിയും സംഘവും വിറപ്പിച്ചു. ആദ്യം ടെസ്റ്റ് പരമ്പര സമനിലയില്‍ പിടിച്ച ഇന്ത്യ പിന്നാലെ നാറ്റ്‌വെസ്റ്റ് ട്രോഫിയും ഐതിഹാസികമായി സ്വന്തമാക്കി. കേവലം ഇംഗ്ലണ്ട് പര്യടനം മാത്രമല്ല ടീമിന്റെ മാറ്റുകൂട്ടുന്നത്. ശ്രീലങ്കയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയില്‍ സംയുക്ത ജേതാക്കളാകാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.

ഇന്ത്യയുടെ തന്ത്രം

ചരിത്രം ചികയുമ്പോള്‍ ഇതേ വര്‍ഷമാണ് ഇന്ത്യന്‍ സംഘം കരീബിയന്‍ പര്യടനത്തിന് ഇറങ്ങിയതെന്നും കാണാം. അഞ്ചു വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യ കളിച്ചത്. അന്നത്തെ കരീബിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യ പയറ്റിയ രസകരമായ തന്ത്രം വെളിപ്പെടുത്തുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത.

പ്രധാന തലവേദന

അന്ന് ബ്രയാന്‍ ലാറയായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് തുടങ്ങിയ അതുല്യ പ്രതികളുടെ കൂട്ടത്തില്‍ ലാറ ജ്വലിച്ചുനില്‍ക്കുന്ന സമയമായിരുന്നു ഇത്. ലാറയെ പറഞ്ഞയക്കാനായാല്‍ മത്സരത്തില്‍ പിടിമുറുക്കാം, ഇതിനായി പലവഴികള്‍ ഇന്ത്യന്‍ ടീം ആലോചിച്ചു. പരമ്പരയിലെ ആദ്യ മത്സരം സമനിലയിലും രണ്ടാമത്തെ മത്സരം ജയിച്ചും ലീഡ് കയ്യടക്കി നില്‍ക്കുകയാണ് ഇന്ത്യ.

നിർദ്ദേശം ഇങ്ങനെ

ലാറയെ എന്തുവിധേനയും തളയ്ക്കണം, ഇന്ത്യന്‍ സംഘം തലപുകച്ചു. ഒടുവില്‍ ഗയാന ടെസ്റ്റിന് മുന്‍പ് പോംവഴി കണ്ടെത്തി. ലാറയെ ക്രീസില്‍ നിര്‍ത്തി ബോറടിപ്പിക്കണം. കേട്ടതു ശരിയാണ്. 2002 -ല്‍ ബ്രയാന്‍ ലാറയ്ക്ക് എതിരെ ഇന്ത്യ കൈക്കൊണ്ട തന്ത്രമാണിത്. ക്രീസില്‍ ലാറയോട് ആരും മിണ്ടരുത്, ടീം മീറ്റിങ്ങില്‍ കളിക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. മിണ്ടാനും പറയാനും ആരുമില്ലാതെ ലാറ ബോറടിക്കുമെന്നും ഇതുവഴി താരത്തെ എളുപ്പം പുറത്താക്കാമെന്നുമായിരുന്നു ഇന്ത്യ കരുതിയത്, അടുത്തിടെ നടന്ന അഭിമുഖത്തില്‍ ദീപ് ദാസ്ഗുപ്ത വെളിപ്പെടുത്തി.

ആരും മിണ്ടിയില്ല

ലാറ ക്രീസിലെത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ അദ്ദേഹത്തോട് പരിചയം പുതുക്കിയില്ല. സൗഹൃസംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടില്ല. ക്രീസില്‍ നില്‍ക്കവെ രാഹുല്‍ ദ്രാവിഡിനോടും തന്നോടും സംസാരിക്കാന്‍ ലാറ ശ്രമിച്ചെങ്കിലും തങ്ങള്‍ മുഖംതിരിഞ്ഞുനിന്നതായി ദീപ് ദാസ്ഗുപത് ഓര്‍ത്തെടുത്തു.

Most Read: വീമ്പു പറഞ്ഞിട്ട് കാര്യമില്ല, ഇന്ത്യ കപ്പടിക്കണമെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം — തുറന്നടിച്ച് ഗംഭീർ

സംസാരപ്രിയൻ

'സ്പിന്നര്‍മാര്‍ പന്തെറിയാന്‍ എത്തുമ്പോള്‍ ഞാനും ദ്രാവിഡും ബാറ്റ്‌സ്മാനരികിലേക്ക് ചെല്ലും. വിക്കറ്റ് കാക്കലാണ് എന്റെ ദൗത്യം. സ്ലിപ്പില്‍ ദ്രാവിഡും. ഓരോ പന്ത് കഴിയുമ്പോഴും ലാറ എനിക്ക് നേരെയോ ദ്രാവിഡിന് നേരെ തിരിയും, ചെറു പുഞ്ചിരിയുമായി. പക്ഷെ ഞങ്ങള്‍ കാണാത്ത മട്ടില്‍ അപ്പാടെ മുഖം തിരിക്കും', ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ഒരു ഘട്ടത്തില്‍ സംസാരിക്കാന്‍ വരെ ലാറ ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ തങ്ങള്‍ പിന്തിരിഞ്ഞു നടന്നതായി ദീപ് ദാസ്ഗുപ്ത സൂചിപ്പിക്കുന്നുണ്ട്.

അന്നത്തെ പരമ്പര

സംസാരപ്രിയനാണ് ബ്രയാന്‍ ലാറ. ക്രീസില്‍ നില്‍ക്കുമ്പോള്‍ ആരോടെങ്കിലും അദ്ദേഹത്തിന് സംസാരിക്കണം. ചിലപ്പോള്‍ സ്വന്തം ബാറ്റിങ്ങിനെ കുറിച്ചാകാം സംസാരം. അല്ലെങ്കില്‍ മറ്റെന്തിനെക്കുറിച്ചം. ക്രീസില്‍ നിലയുറപ്പിക്കാന്‍ ലാറയെ ഈ പതിവ് സഹായിക്കാറുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് അന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ലാറയോട് മുഖംതിരിച്ചത്, ദീപ് ദാസ്ഗുപ്ത വിശദീകരിച്ചു.

എന്തായാലും അന്നത്തെ പരമ്പര ജയിക്കാന്‍ ഇന്ത്യയ്ക്കായില്ല. ലീഡ് നേടിയിട്ടും 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര കൈവെടിഞ്ഞു. മൂന്നാമത്തെയും അഞ്ചാമത്തെയും മത്സരങ്ങള്‍ പിടിച്ചെടുത്താണ് കരിബീയന്‍ സംഘം പരമ്പര കൈപ്പിടിയിലാക്കിയത്.

Story first published: Friday, June 19, 2020, 10:19 [IST]
Other articles published on Jun 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+