Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് താരം ഇനി ഓര്‍മ, വിടവാങ്ങിയത് സദാശിവ് പാട്ടീല്‍

കോലാപൂര്‍: ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ക്രിക്കറ്റര്‍ സദാശിവ് പാട്ടീല്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. ഭാര്യയും രണ്ടു പെണ്‍മക്കളുമുള്‍പ്പെടുന്നതാണ് പാട്ടീലിന്റെ കുടുംബം. ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റിലാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു പാട്ടീല്‍. 11 സീസണുകളിലായി 36ല്‍ അധികം മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നു. കോലാപുരിലെ വീട്ടില്‍ ഉറക്കത്തിലായിരുന്നു പാട്ടീലിന്റെ മരണം സംഭവിച്ചതെന്നു കോലാപൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഭാരവാഹിയായ രമേഷ് കദം അറിയിച്ചു.

1

മീഡിയം പേസറായിരുന്ന പാട്ടീലിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1952-53 സീസണില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടിയായിരുന്നു അദ്ദേഹം അരങ്ങേറിയത്. മുംബൈയ്‌ക്കെതിരായ മല്‍സരത്തില്‍ പാട്ടീല്‍ ബൗളിങില്‍ മിന്നി. മഹാരാഷ്ട്രയുടെ സ്‌കോറായ 167ന് മറുപടിയില്‍ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈയെ 112 റണ്‍സില്‍ എറിഞ്ഞിടുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്ത അദ്ദേഹം മഹാരാഷ്ട്രയ്ക്കു 19 റണ്‍സിന്റെ ജയവും സമ്മാനിച്ചിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യന്‍ ടീമിലേക്കു പാട്ടീലിന് വിളി വന്നത്. 1955ല്‍ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പോളി ഉമ്രിഗറായിരുന്നു മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത്. ന്യൂസിലാന്‍ഡിനെ ഇന്ത്യ 27 റണ്‍സിനു പരാജയപ്പെടുത്തിയ ടെസ്റ്റില്‍ പാട്ടീല്‍ രണ്ടിന്നിങ്‌സുകളിലും ഓരോ വിക്കറ്റ് വീതമെടുത്തിരുന്നു.

അന്താരാഷ്ട്ര അരങ്ങേറ്റത്തിനു മുമ്പ് ന്യൂസിലാന്‍ഡിന്റെ സന്നാഹ മല്‍സരത്തില്‍ വെസ്റ്റ് സോണിനായി പാട്ടീല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 74 റണ്‍സിന് ഏഴു വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. ഈ പ്രകടനമായിരുന്നു ഇന്ത്യന്‍ ടീമിലേക്കു പാട്ടീലിന് വഴി തുറന്നത്. ന്യൂസിലാന്‍ഡിനെതിരായ അരങ്ങേറ്റ ടെസ്റ്റിനു ശേഷം പിന്നീടൊരിക്കലും ഇന്ത്യക്കായി കളിക്കാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. എങ്കിലും മഹാരാഷ്ട്രയ്ക്കു വേണ്ടി കളി തുടര്‍ന്ന പാട്ടീല്‍ ലങ്കാഷെയര്‍ ലീഗിലും പന്തെറിഞ്ഞിരുന്നു. ലീഗില്‍ രണ്ടു സീസണുകളില്‍ 56 മല്‍സരങ്ങള്‍ കളിച്ച പാട്ടീല്‍ 111 വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആകെ 83 മല്‍സരങ്ങളില്‍ നിന്നും മൂന്നു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അദ്ദേഹം മൂന്നു ഫിഫ്റ്റികളടക്കം 866 റണ്‍സും നേടിയിട്ടുണ്ട്.

Story first published: Tuesday, September 15, 2020, 19:40 [IST]
Other articles published on Sep 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+