IND vs ENG: ഇന്ത്യന്‍ ബൗളിങ് സെലക്ഷന്‍ പാളി, സിറാജ് എവിടെ? ചോദ്യം ചെയ്ത് മുന്‍ താരം
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് ലൈനപ്പ് ശരിയായില്ലെന്നു ചൂണ്ടിക്കാട്ടി മുന്‍ ഓള്‍റൗണ്ടര്‍ മദന്‍ ലാല്‍. ഇന്ത്യന്‍ ബൗളിങ് സന്തുലിതമല്ലെന്നും മൂന്നു പേസര്‍മാര ഇന്ത്യ കളിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ രണ്ടു പേസര്‍മാരും മൂന്നു സ്പിന്നര്‍മാരുമടങ്ങുന്ന ബൗളിങ് കോമ്പിനേഷനാണ് ചെന്നൈ ടെസ്റ്റില്‍ പരീക്ഷിച്ചത്. എന്നാല്‍ ഇതു തിരിച്ചായിരുന്നു വേണ്ടിയിരുന്നതെന്നു ലാല്‍ പറയുന്നു.
ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കിക്കഴിഞ്ഞു. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ സെഞ്ച്വറിയുടെ മികവില്‍ വന്‍ സ്‌കോറിലേക്കു മുന്നേറുകയാണ് അവര്‍. രണ്ടാം ദിനം 110 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 316 റണ്‍സെന്ന ശക്തമായ നിലയിലാണ്.

സിറാജ് കളിക്കണമായിരുന്നു
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി ഉജ്ജ്വല ബൗളിങ് കാഴ്ചവച്ച യുവ പേസര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ ചെന്നൈ ടെസ്റ്റില്‍ കളിപ്പിക്കണമായരുന്നുവെന്നു ലാല്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേിയയില്‍ മൂന്നു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റെടുത്ത സിറാജ് ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറുമായിരുന്നു. ഗാബയിലെ അവസാന ടെസ്റ്റില്‍ താരം കരിയറിലെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നും മോചിതമായി ഇഷാന്ത് ശര്‍മ തിരിച്ചെത്തിയതോടെ ഇന്ത്യ ചെന്നൈ ടെസ്റ്റില്‍ സിറാജിനെ പുറത്തിരുത്തുകയായിരുന്നു.
ഇഷാന്ത് പരിക്ക് മാറി മടങ്ങിയെത്തിയിട്ടേയുള്ളൂ. അതുകൊണ്ടു തന്നെ ഒന്നോ, രണ്ടോ ടെസ്റ്റുകള്‍ക്കു ശേഷം അദ്ദേഹത്തെ കളിപ്പിക്കുന്നതായിരുന്നു നല്ലത്. ഓസ്‌ട്രേലിയയില്‍ നന്നായി പന്തെറിഞ്ഞ സിറാജിനെ ഇന്ത്യ ഒഴിവാക്കുകയും ചെയ്തതായി ലാല്‍ വിശദമാക്കി.

സുന്ദറിനു പകരം താക്കൂര്‍
ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം ശര്‍ദ്ദുല്‍ താക്കൂറിനെ ഇന്ത്യക്കു ചെന്നൈയില്‍ കളിപ്പിക്കാമായിരുന്നുവെന്നു ലാല്‍ അഭിപ്രായപ്പെട്ടു. ബാറ്റിങില്‍ കുറേക്കൂടി ആഴം ലഭിക്കണമായിരുന്നുവെങ്കില്‍ താക്കൂര്‍ പ്ലെയിങ് ഇലവനില്‍ വേണമായിരുന്നു. പകരം സുന്ദറിനെ പുറത്തിരുത്താമായിരുന്നു. ഷഹബാസ് നദീമിനു പകരം കുല്‍ദീപ് യാദവായിരുന്നു കളിക്കേണ്ടിയിരുന്നതെന്നും ലാല്‍ വിലയിരുത്തി.
പരിക്കു കാരണം വിശ്രമിക്കുന്ന രവീന്ദ്ര ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേല്‍ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു. എന്നാല്‍ പരിക്കേറ്റ് അവസാന നിമിഷം അദ്ദേഹത്തിന് പിന്‍മാറേണ്ടി വന്നതോടെ പകരക്കാരനായി ഷഹബാസ് നദീമിനെ ഇന്ത്യ ടീമിലെടുത്തു. നമീദിനെ ഇന്ത്യ കളിപ്പിക്കുകയും ചെയ്യുകയായിരുന്നു.

സമ്മര്‍ദ്ദം ഇന്ത്യക്കാവും
ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 450 റണ്‍സിനടുത്ത് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാവുമെന്നു ലാല്‍ ചൂണ്ടിക്കാട്ടി.ജോ റൂട്ട് ആദ്യദിനം ഗംഭീര സെഞ്ച്വറിയാണ് നേടിയത്. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 450ന് അടുത്തെത്തിയാല്‍ ഇന്ത്യയുടെ കാര്യം അവതാളത്തിലാവും. ഇന്ത്യ ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലാവുമെന്നും തോല്‍വിയൊഴിവാക്കാന്‍ ഇന്ത്യക്കു പൊരുതേണ്ടി വരുമെന്നും ലാല്‍ അഭിപ്രായപ്പെട്ടു.
അതസമയം, ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ഇതിനകം 350 പിന്നിട്ടുകഴിഞ്ഞു. രണ്ടാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് മൂന്നു വിക്കറ്റിന് 355 റണ്‍സെടുത്തിട്ടുണ്ട്. റൂട്ടിനോടൊപ്പം (156*) ബെന്‍ സ്റ്റോക്‌സാണ് (63*) ക്രീസിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications