Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തിന്- ഐപിഎല്ലിനെക്കുറിച്ച് ത്രില്ലടിച്ച് ശ്രീകാന്ത്

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷമുണ്ടാവുമെന്ന് പ്രഖ്യാപിച്ചതു മുതല്‍ ക്രിക്കറ്റ് താരങ്ങള്‍ മാത്രമല്ല മറ്റു കായിക ഇനങ്ങളിലെ താരങ്ങളും വലിയ ആവേശത്തിലാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം കെ ശ്രീകാന്തുമുണ്ട്. ഐപിഎല്ലില്‍ നടക്കാന്‍ പോവുന്നതില്‍ ത്രില്ലടിച്ചിരിക്കുകയാണ് ശ്രീകാന്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതു പ്രകടിപ്പിച്ചത്.

ഐപിഎല്‍ 2020 നടക്കാന്‍ പോകുന്നുവെന്നറിഞ്ഞത് മഹത്തായ കാര്യമാണ്. ഞാന്‍ വളരെയധികം ആവേശത്തിലാണ്. എംഎസ് ധോണി വീണ്ടും കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് താനെന്നും ശ്രീകാന്ത് ട്വീറ്റ് ചെയ്തു. ശ്രീകാന്തിനെപ്പോലെ തന്നെ ക്രിക്കറ്റ് പ്രേമികളും ഏറ്റവുമധികം ഉറ്റുനോക്കുന്നത് ധോണിയുടെ പ്രകടനം തന്നെയായിരിക്കും.

1

കാരണം ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷമുള്ള ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കൊപ്പമായിരുന്നു ഇത്. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ ധോണി ടീമില്‍ നിന്നും ബ്രേക്കെടുക്കുകയായിരുന്നു. നിരവധി പരമ്പരകളില്‍ ഇന്ത്യ കളിച്ചെങ്കിലും അവയിലൊന്നും ധോണിയെ കണ്ടിട്ടില്ല. ടീമിലേക്കു തന്നെ പരിഗണിക്കരുതെന്ന് അദ്ദേഹം തന്നെ ടീം മാനേജ്‌മെന്റിനെയും സെലക്ടര്‍മാരെയും അറിയിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ കളിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ധോണി തയ്യാറെടുക്കവെയാണ് കൊവിഡ് വില്ലനായെത്തിത്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. മാര്‍ച്ച് ആദ്യ വാരം തന്നെ അദ്ദേഹം സിഎസ്‌കെയുടെ പരിശീലന ക്യാംപില്‍ ജോയിന്റ് ചെയ്തിരുന്നു. ടീമംഗങ്ങളായ സുരേഷ് റെയ്‌ന, പിയൂഷ് ചൗള, അമ്പാട്ടി റായുഡു എന്നിവര്‍ക്കൊപ്പം പരിശീലന ക്യാംപില്‍ ധോണി മികച്ച പ്രകടനം നടത്തുകയും ചെയ്തു.

2

എന്നാല്‍ ഇന്ത്യയില്‍ കൊറോണവൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിനു പിന്നാലെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പിന്നാലെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റിവയ്ക്കുന്നതായി ബിസിസിഐ അറിയിക്കുകയുമായിരുന്നു.

നിലവില്‍ റാഞ്ചിയിലെ ഫാംഹൗസില്‍ കുടുംബത്തിനൊപ്പമാണ് ധോണിയുള്ളത്. അടുത്ത മാസം യുഎഇയിലായിരിക്കും സിഎസ്‌കെയുടെ പരിശീലനക്യാംപ് നടക്കുക. ടീമംഗങ്ങള്‍ക്കൊപ്പം ധോണിയും ആഗസ്റ്റില്‍ യുഎഇയിലേക്കു തിരിക്കും. സിഎസ്‌കെയ്‌ക്കൊപ്പം നാലാം ഐപിഎല്‍ കിരീടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലില്‍ ഒരു റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനോട് സിഎസ്‌കെ തോല്‍വി വഴങ്ങിയത്. തൊട്ടുമുമ്പത്തെ സീസണിലെ ജേതാക്കള്‍ ധോണിപ്പടയായിരുന്നു.

Story first published: Saturday, July 25, 2020, 14:01 [IST]
Other articles published on Jul 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+