Ind vs Aus: ക്യാപ്റ്റന്‍മാര്‍ കസറി, രാഹുലിന്റെ ടീമിനെ തകര്‍ത്ത് കോലിപ്പട

ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞെന്നു സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലിയും കെഎല്‍ രാഹുലും പരിശീലന മല്‍സരത്തില്‍ കസറി. നിലവില്‍ സിഡ്‌നിയില്‍ ക്വാറന്റീനില്‍ കഴിയുന്ന ഇന്ത്യന്‍ സംഘം രണ്ടു ടീമുകളായി തിരിഞ്ഞാണ് പരിശീലന മല്‍സരത്തില്‍ കൊമ്പുകോര്‍ത്തത്. സികെ നായിഡു ഇലവനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി നയിച്ചപ്പോള്‍ മറ്റൊരു ടീമായ രഞ്ജിത്‌സിങ്ജി ഇലവന്റെ ക്യാപ്റ്റന്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലായിരുന്നു. ക്യാപ്റ്റന്‍മാരുടെ പ്രകടനം ഇരുവരും പുറത്തെടുത്ത കളിയില്‍ അഞ്ചു വിക്കറ്റിന്റെ ആധികാരിക വിജയം കോലിപ്പടയ്‌ക്കൊപ്പമായിരുന്നു.

സിഡ്‌നിയിലെ ബ്ലാക്ക്ടൗണ്‍ ഇന്റനാഷനല്‍ സ്‌പോര്‍ട്പാര്‍ക്കിലായിരുന്നു മല്‍സരം നടന്നത്. മഴയെ തുടര്‍ന്നു തീരുമാനിച്ചതിലും വൈകിയായിരുന്നു കളി തുടങ്ങിയത്. 40 ഓവര്‍ വീതമുള്ള മല്‍സരത്തിലായിരുന്നു കോലിയുടെ ടീമും രാഹുലിന്റെ ടീമും ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്തത് രാഹുല്‍ നയിച്ച രഞ്ജിത്‌സിങ്ജി ഇലവനായിരുന്നു. ശിഖര്‍ ധവാനും മായങ്ക് അഗര്‍വാളുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്തത്. 66 പന്തില്‍ 83 റണ്‍സെടുത്ത രാഹുലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത രഞ്ജിത്‌സിങ്ജി ഇലവന്‍ 235 റണ്‍സ് നേടി. മറുപടിയില്‍ കോലിയുടെ സികെ നായിഡു ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്തത് പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമായിരുന്നു.
റണ്‍ചേസില്‍ 36ാം ഓവറില്‍ തന്നെ രാഹുലിന്റെ ടീം ഉയര്‍ത്തിയ വെല്ലുവിളി കോലിയും സംഘവും മറികടന്നു. കോലിയായിരുന്നു നായിഡു ഇലവന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 58 പന്തില്‍ 91 റണ്‍സ് കോലി വാരിക്കൂട്ടിയപ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നായിഡു ഇലവന്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു.

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായ രാഹുല്‍ പരിശീലന മല്‍സരത്തിലും ഫോം ആവര്‍ത്തിച്ചത് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്കു വാനോളം പ്രതീക്ഷ നല്‍കുന്നുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം 670 റണ്‍സ് വാരിക്കൂട്ടിയിരുന്നു. മറുഭാഗത്ത് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂരിനായി പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന കോലി പരിശീലന മല്‍സരത്തില്‍ ഫോമില്‍ തിരിച്ചെത്തിയും ടീം ഇന്ത്യക്കു ശുഭസൂചനയാണ്. ആര്‍സിബിക്കായി കഴിഞ്ഞ ഐപിഎല്ലില്‍ 15 ഇന്നിങ്‌സുകളില്‍ നിന്നും 466 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications