Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011ലെ ലോകകപ്പ് വിജയം... 7-8 പേര്‍ തന്‍റെ കീഴില്‍ തുടങ്ങിയവര്‍!- സൗരവ് ഗാംഗുലി

28 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിന് അറുതിയിട്ടാണ് 2011ലെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണിയും സംഘവും വിശ്വവിജയികളായത്. ഈ നേട്ടം സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ വച്ചാണെന്നത് ആഹ്ലാദം ഇരട്ടിയാക്കുകയും ചെയ്യുന്നു. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നായകന്‍ ധോണി ഇന്ത്യയുടെ വിജയമുറപ്പാക്കിക്കൊണ്ട് നേടിയ സിക്‌സര്‍ വന്നു വീണത് ഗാലറിയിലായിരുന്നിരുന്നില്ല, ആരാധകരുടെ ഹൃദത്തിലേക്കായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദിനമെന്നാണ് ലോകകപ്പ് വിജയത്തെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി വിശേഷിപ്പിക്കുന്നത്.

2003ലെ ലോകകപ്പില്‍ ദാദ നയിച്ച ഇന്ത്യ ഫൈനല്‍ വരെ മുന്നേറിയിരുന്നെങ്കിലും കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ അടിതെറ്റുകയായിരുന്നു. അന്നു തന്റെ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ലോകകപ്പ് നേടിയ ധോണിയുടെ സംഘത്തിലുണ്ടായിരുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നുതവെന്ന് ഗാംഗുലി പറഞ്ഞു.

ചരിത്രത്തില്‍ എക്കാലവുമുണ്ടാവും

തന്നെ സംബന്ധിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ദിനം ഏതെന്നു ചോദിച്ചാല്‍ അത് 2011ലെ ലോകകപ്പിന്റെ ഫൈനലില്‍ ജയിച്ച ദിവസം തന്നെയായിരിക്കും.
മഹാനായ എംഎസ് ധോണി... ആ ഷോട്ട്, അവസാന പന്തിലെ ആ സിക്‌സര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവുമുണ്ടാവും. എത്ര മനോഹരമായ മുഹൂര്‍ത്തമായിരുന്നു അതെന്നും ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി കൂട്ടിച്ചേര്‍ത്തു. അണ്‍അക്കാദമിക്കു വേണ്ടിയുള്ളള ഓണ്‍ലൈന്‍ വീഡിയോയിലാണ് ദാദ ഇക്കാര്യം പറഞ്ഞത്.

അന്നത്തെ ടീമിലെ 7-8 താരങ്ങള്‍

ലോകകപ്പ് നേടിയ അന്നത്തെ ഇന്ത്യന്‍ ടീമിലെ 7-8 കളിക്കാര്‍ തനിക്കു കീഴില്‍ കരിയര്‍ ആരംഭിച്ചവരാണ്. നായകന്‍ ധോണിയെക്കൂടാതെ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതു കൊണ്ടു തന്നെ ഒരു ക്യാപ്റ്റനെന്ന നിലയില്‍ തനിക്കും ഏറെ ആഹ്ലാദം നല്‍കുന്നതാണ് അന്നത്തെ നേട്ടം. നാട്ടിലും വിദേശത്തും ഒരുപോലെ ജയിക്കാന്‍ മികവുള്ള ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചുവെന്നത് ഏറ്റവുമധികം അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമെന്നും ദാദ വ്യക്തമാക്കി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സെവാഗ്, യുവരാജ്, സഹീര്‍, നെഹ്‌റ, ഹര്‍ഭജന്‍ എന്നിവരാണ് 2003ലെ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഗാംഗുലിയുടെ ടീമിലുണ്ടാവുകയും പിന്നീട് ധോണിക്കു കീഴില്‍ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടാവുകയും ചെയ്ത അഞ്ചു താരങ്ങള്‍.

ധോണി ഉണ്ടായിരുന്നെങ്കില്‍...

2003ലെ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടായിരുന്നെങ്കില്‍ എന്നു താന്‍ ആഗ്രഹിച്ചിരുന്നതായി അടുത്തിടെ ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. എ സെഞ്ച്വറി ഈ നോട്ട് ഇനഫ് എന്ന തന്റെ പുസ്തകത്തിലായിരുന്നു ദാദ ഇക്കാര്യം കുറിച്ചത്.
2003ലെ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ധോണിയും ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോവുകയാണ്. അന്നു ലോകകപ്പ് ഫൈനലില്‍ ഞങ്ങള്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേസില്‍ ടിക്കറ്റ് കലക്ടറായിരുന്നു ധോണി. അവിശ്വസനീയം എന്നായിരുന്നു ഗാംഗുലി പുസ്തകത്തില്‍ കുറിച്ചത്.

Story first published: Monday, June 29, 2020, 16:05 [IST]
Other articles published on Jun 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+