ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫോട്ടോഫിനിഷ്! ഫൈനലിലെത്താന്‍ ഇന്ത്യ ചെയ്യേണ്ടത്, എല്ലാമറിയാം
ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫോട്ടോഫിനിഷിലേക്കു നീങ്ങുകയാണ്. ഇനി ചുരുക്കം പരമ്പരകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും ആര്‍ക്കും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായിട്ടില്ല. ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ നാലു ടീമുകളാണ് ഫൈനലിനായി ഇഞ്ചോടിഞ്ച് പോരടിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ സമനില പിടിച്ചുവാങ്ങിയതോടെ പോയിന്റ് പട്ടികയില്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാംസ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. പക്ഷെ ഈ സ്ഥാനം ഏതു സമയത്തും നഷ്ടമായേക്കാം. ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തി കിവീസ് തൊട്ടുതാഴെയുണ്ട്. ഇന്ത്യയുടെ ഫൈനല്‍ സാധ്യതകളെക്കുറിച്ച് നമുക്കൊന്നു വിശകലനം ചെയ്യാം.

പോയിന്റ് പട്ടിക
കൂടുതല്‍ പോയിന്റ് നേടിയ നേടിയ ടീമെന്ന ക്രമത്തിലല്ല, മറിച്ച് പോയിന്റിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ പട്ടിക ക്രമീകരിച്ചിരിക്കുന്നത്. പോയിന്റ് അടിസ്ഥാനത്തിലായിരുന്നെങ്കില്‍ ന്യൂസിലാന്‍ഡ് ഒന്നാമതെത്തുമായിരുന്നു. 420 പോയിന്റ് അവര്‍ക്കുണ്ട്. ഇന്ത്യയുടെ സമ്പാദ്യം 400 പോയിന്റാണ്. 332 പോയിന്റുള്ളള ഓസീസാണ് മൂന്നാമത്.
എന്നാല്‍ പോയിന്റ് ശതമാനം പരിഗണിക്കുമ്പോള്‍ ഓസീസ് തലപ്പത്തുണ്ട് (73.8%). ഇന്ത്യ (70.2%), ന്യൂസിലാന്‍ഡ് (70%) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇംഗ്ലണ്ടാണ് (60.8%) ഫൈനല്‍ സാധ്യതയുള്ള മറ്റൊരു ടീം.

ഐസിസി റാങ്കിങുമായി ബന്ധമില്ല
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും ഐസിസിയുടെ ടെസ്റ്റ് ടീം റാങ്കിങും തമ്മില്‍ ബന്ധമുണ്ടോയെന്നു പലര്‍ക്കും സംശയമുണ്ടാവാം. ടെസ്റ്റ് റാങ്കിങും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പും തീര്‍ത്തും വ്യത്യസ്തമാണ്. രണ്ടും ഐസിസിക്കു കീഴില്‍ വരുന്നതാണെങ്കിലും ഒന്നു റാങ്കിങും മറ്റൊന്നു ചാംപ്യന്‍ഷിപ്പുമാണ്. ഐസിസി റാങ്കിങിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെയും പോയിന്റ് സംവിധാനവും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ രണ്ടും തമ്മില്‍ കൂട്ടിക്കുഴച്ച് കണ്‍ഫ്യൂഷനാവേണ്ടതില്ല.
ലോക ചാംപ്യന്‍പ്പിലെ പോയിന്റ് ക്രമീകരണം പരമ്പരയിലെ മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ജയിച്ചാല്‍ 60ഉം മൂന്നു മല്‍സരങ്ങളുടേതില്‍ 40ഉം പോയിന്റാണ് ലഭിക്കുക. നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു 30ഉം അഞ്ചു ടെസ്റ്റുകളുടേതിന് 24ഉം പോയിന്റ് ലഭിക്കും.

ഇന്ത്യയുടെ ഫൈനല്‍ സാധ്യത
ഇന്ത്യക്കും ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനും ഇടയില്‍ ഇനി അവശേഷിക്കുന്നത് അഞ്ചു ടെസ്റ്റുകള്‍ മാത്രമാണ്. ഇവയിലൊന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റാണെങ്കില്‍ ശേഷിച്ച നാലെണ്ണം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയിലുമാണ്.
ഈ അഞ്ചു ടെസ്റ്റുകളില്‍ ഏറ്റവും കുറഞ്ഞത് മൂന്നെണ്ണത്തിലെങ്കിലും വിജയിക്കുകയും ശേഷിച്ച രണ്ടെണ്ണത്തില്‍ സമനില പിടിക്കുകയും ചെയ്താല്‍ ഇന്ത്യക്കു ഫൈനലില്‍ സ്ഥാനമുറപ്പിക്കാം. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ ആകെ പോയിന്റ് 720ഉം പോയിന്റ് ശതമാനം 70.8 ആവുകയും ചെയ്യും. എന്നാല്‍ മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യക്കു ജയിക്കാനായില്ലെങ്കില്‍ മറ്റു ടീമുകളുടെ പരമ്പരയുടെ ഫലം കൂടി ആശ്രയിച്ചാവും ഫൈനല്‍ പ്രവേശനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications