ദുലീപ് ട്രോഫി ഫൈനല്‍: ഇന്ത്യ റെഡിന് ലീഡ്, കുതിപ്പ് തടഞ്ഞ് മഴ
ബെംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഗ്രീനിനെതിരേ ഇന്ത്യ റെഡിന് മുന്‍തൂക്കം. ഇന്ത്യ ഗ്രീനിന്റ ഒന്നാമിന്നിങ്‌സ് സ്‌കോറായ 231 റണ്‍സിനു മറുപടിയില്‍ മൂന്നാം ദിനം ഇന്ത്യ റെഡ് മഴ കാരണം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 345 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് ബാക്കിനില്‍ക്കെ 114 റണ്‍സിന് മുന്നിലാണ് പ്രിയങ്ക് പഞ്ചാല്‍ നയിക്കുന്ന ഇന്ത്യ റെഡ്.

30 റണ്‍സുമായി ആദിത്യ സര്‍വാതെയും 10 റണ്‍സോടെ ജയദേവ് ഉനാട്കട്ടുമാണ് ക്രീസില്‍. ഓപ്പണര്‍ അഭിമന്യു ഈശ്വരന്റെ (153) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യ റെഡിനെ ശക്തമായ നിലയിലെത്തിച്ചത്. മറ്റുള്ളവരൊന്നും 40 റണ്‍സ് കടന്നില്ല. 39 റണ്‍സെുത്ത ഇഷാന്‍ കിഷനാണ് ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോറര്‍.
നേരത്തേ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയുടെ (76*) തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഫൈല്‍ ഫസല്‍ നയിക്കുന്ന ഇന്ത്യ ഗ്രീനിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. 121 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. അങ്കിത് രജ്പൂത് (30), അക്ഷ്ദീപ് നാഥ് (29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യ റെഡിനു വേണ്ടി ജയദേവ് ഉനാട്കട്ട് നാലു വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications