For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ കാണിച്ചു തന്നു, ആരാണ് യഥാര്‍ഥ ബോസെന്ന്... ഈ ടീം ലോകകപ്പ് നേടുമെന്ന് അക്തര്‍

ബംഗ്ലാദേശിനെതിരേ 2-1നായിരുന്നു ഇന്ത്യയുടെ വിജയം

കറാച്ചി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷുഐബ് അക്തര്‍. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു തുടര്‍ച്ചയായി രണ്ടു കളികളിലും ജയിച്ച് ഇന്ത്യ പരമ്പര പോക്കറ്റിലാക്കിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്ത്യയെ അക്തര്‍ പ്രശംസിച്ചത്. ആരാണ് ബോസെന്നു ഇന്ത്യ ഈ പരമ്പരയില്‍ കാണിച്ചുതന്നതായി അക്തര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ യുവനിരയുടെ പ്രകടനം ഏറെ ആകര്‍ഷിച്ചു. മൂന്നാം ടി20യില്‍ ഇന്ത്യ തന്നെയായിരുന്നു മികച്ച ടീം. ബംഗ്ലാ നിരയില്‍ യുവ ബാറ്റ്‌സ്മാന്‍ മുഹമ്മദ് നയീം ഭാവിയുള്ള താരമാണ്. തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഫൈനലില്‍ നയീം കളിച്ചത്. 2 വര്‍ഷം മുമ്പ് കണ്ട ബംഗ്ലാദേശല്ല ഇപ്പോഴത്തെ ബംഗ്ലാദേശ്. അവര്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഏതു വമ്പന്‍മാരെയും വീഴ്ത്താനുള്ള പ്രഹരശേഷി ഇപ്പോള്‍ ബംഗ്ലാദേശിനുണ്ടെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

akkh

ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ നിരയില്‍ ലോകേഷ് രാഹുലാണ് തന്നെ നിരാശപ്പെടുത്തിയതെന്നു അക്തര്‍ പറഞ്ഞു. അവസാന മല്‍സരത്തില്‍ ഫിഫ്റ്റി നേടിയെങ്കിലും രാഹുലില്‍ നിന്നും ഇതല്ല പ്രതീക്ഷിച്ചിരുന്നത്. ശ്രേയസ് അയ്യര്‍ ഈ പരമ്പരയിലെ കണ്ടെത്തലാണ്. ഏതു ഫോര്‍മാറ്റില്‍ കളിച്ചാലും റണ്‍സ് നേടാന്‍ ശ്രേയസിനു കഴിയും. തന്നെ ഏറെ ആകര്‍ഷിച്ചത് ദീപക് ചഹറിന്റെ പ്രകടനമായിരുന്നു. ടി20യില്‍ ഹാട്രിക്ക് നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇനിയുമേറെ മല്‍സരങ്ങളില്‍ ചഹര്‍ കളിക്കേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ താരത്തിന്റെ പ്രതിഭ വിലയിരുത്താന്‍ കഴിയൂവെന്നും അക്തര്‍ വിശദമാക്കി.

ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ജേതാക്കളാവാന്‍ ഇന്ത്യക്കു കഴിയും. ലോകകപ്പില്‍ ഓസ്‌ട്രേലിയയൈ അവരുടെ മണ്ണില്‍ വീഴ്ത്താന്‍ ശേഷിയുള്ള ടീം കൂടിയാണ് ഇന്ത്യയെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. ഏഷ്യയില്‍ നിന്നുള്ള ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി നാലു ടീമുകളും ലോകകപ്പിന്റെ സെമി ഫൈനലിലെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 12, 2019, 15:42 [IST]
Other articles published on Nov 12, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+