Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: ഫൈനല്‍ മെയ് 24ന് ? ഇത്തവണ സമയ മാറ്റം... മാത്രമല്ല മറ്റൊരു മാറ്റം കൂടി ഉറപ്പ്

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിര്‍ണായക സൂചനകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 29 മുതലായിരിക്കും ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുകയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മല്‍സരം.

ചാംപ്യന്‍മാരെ കണ്ടെത്താനുള്ള ഫൈനല്‍ മെയ് 24ന് നടക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചില നിര്‍ണായക മാറ്റങ്ങള്‍ പുതിയ സീസണില്‍ പ്രതീക്ഷിക്കാമെന്നും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.

മല്‍സര സമയം മാറിയേക്കും

മല്‍സര സമയം മാറിയേക്കും

ഐപിഎല്ലിലെ മല്‍സര സമയത്തില്‍ വരുത്താനിടയുള്ള മാറ്റം തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍ സീസണുകളിലെല്ലാം മല്‍സരങ്ങള്‍ തുടങ്ങിയത് രാത്രി എട്ടു മണിക്കായിരുന്നു. എന്നാല്‍ പല മല്‍സരങ്ങളും വൈകി അവസാനിക്കുന്നത് താരങ്ങള്‍ക്കും കാണികള്‍ക്കുമെല്ലാം ബുദ്ധിമുട്ടായി തീര്‍ന്നിരുന്നു. ചില കളിക്കാര്‍ തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് വരാനിരിക്കുന്ന സീസണിലെ മല്‍സരങ്ങള്‍ രാത്രി 7.30ന് ആരംഭിക്കുമെന്നാണ് സൂചനകള്‍.
അതേസമയം, മല്‍സരം നേരത്തേയാക്കുന്നതിനോടു ഫ്രാഞ്ചൈസികള്‍ക്കു അത്ര യോജിപ്പില്ല. വലിയ നഗരങ്ങളില്‍, പ്രത്യേകിച്ചും പ്രവര്‍ത്തി ദിവസങ്ങളില്‍ ജോലിയൊക്കെ കഴിഞ്ഞ് നേരത്തേ മല്‍സരം കാണാന്‍ സ്‌റ്റേഡിയത്തിലെത്തുകയെന്നത് ബുദ്ധിമുട്ടാണെന്നാണ് ഫ്രാഞ്ചൈസികളുടെ വാദം.

ഒരു ദിവസം രണ്ടു കളിയില്ല

ഒരു ദിവസം രണ്ടു കളിയില്ല

ശനി, ഞായര്‍ ദിവസങ്ങളില്‍ മുന്‍ സീസണുകളിലെല്ലാം രണ്ടു മല്‍സരങ്ങള്‍ നടത്തിയിരുന്നു. ഇതും പുതിയ സീസണില്‍ ഉണ്ടായേക്കില്ല. ഒരു ദിവസം ഇനിയൊരു കളി മാത്രം മതിയെന്നാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍ സീസണുകളില്‍ വൈകീട്ട് നാലു മണിക്ക് ആരംഭിച്ചിരുന്ന മല്‍സരങ്ങള്‍ പുതിയ സീസണില്‍ ഉണ്ടാവാനിടയില്ല. വൈകീട്ടുള്ള മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ എണ്ണം കുറവാണെന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ വൈകീട്ട് മല്‍സരം നടത്തുന്നതില്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും താല്‍പ്പര്യം കുറവാണ്.

57 ദിവസത്തിലധികം നീണ്ടുനില്‍ക്കും

57 ദിവസത്തിലധികം നീണ്ടുനില്‍ക്കും

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ 57 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചനകള്‍. വരാനിരിക്കുന്ന സീസണില്‍ ഒരു ദിവസം രണ്ടു കളികളെന്ന ഫോര്‍മാറ്റ് എടുത്തു കളയുന്നതാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കൂടാനുള്ള പ്രധാന കാരണം,

Story first published: Wednesday, January 8, 2020, 12:20 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+