ഇന്ത്യയെ വീഴ്ത്താന്‍ ഒരു വഴി മാത്രം.... ഇംഗ്ലണ്ട് പ്രയോഗിച്ചത് അതു തന്നെ, വെറ്റോറിയുടെ ഉപദേശം
മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ചൊവ്വാഴ്ച ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസിലാന്‍ഡ് ടീമിന് തന്ത്രം ഉപദേശിച്ച് മുന്‍ ക്യാപ്റ്റനും സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറി. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്. ഇംഗ്ലണ്ടിനോട് മാത്രമേ വിരാട് കോലിക്കും സംഘത്തിനും അടിതെറ്റിയിട്ടുള്ളൂ.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ പ്രാഥമിക റൗണ്ടില്‍ മുഖാമുഖം വരേണ്ടതായിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് ഈ മല്‍സരം ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കെതിരേ കിവീസ് മിന്നുന്ന ജയം നേടിയിരുന്നു.

ഏതു തന്ത്രം പ്രയോഗിക്കണം?
ഇന്ത്യക്കെതിരേ എന്തു തന്ത്രമാണ് ജയത്തിനു വേണ്ടി പ്രയോഗിക്കേണ്ടതെന്ന് ഇംഗ്ലണ്ട് കാണിച്ചു തന്നതായി വെറ്റോറി പറഞ്ഞു. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ നേരിടുക ഏറെക്കുറെ അസാധ്യമാണ്. ഇംഗ്ലണ്ടിനെതിരേയും താരം ഉജ്ജ്വലമായി പന്തെറിഞ്ഞു. എന്നാല്‍ ബുംറയൊഴികെ മറ്റു ബൗളര്‍മാരെയെല്ലാം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ശരിക്കും കൈകാര്യം ചെയ്തു. വലിയ സ്‌കോറും പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു. ഇതേ രീതി തന്നെയാണ് സെമിയില്‍ ഇന്ത്യക്കെതിരേ കിവീസ് പിന്തുടരേണ്ടതെന്ന് വെറ്റോറി നിര്‍ദേശിച്ചു.

ആക്രമിച്ചു കളിച്ചു
ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കെതിരേ തുടക്കം മുതല്‍ ആക്രമണോത്സുക സമീപനമാണ് സ്വീകരിച്ചത്. സ്പിന്നര്‍മാര്‍ക്കെതിരേ അവര്‍ റണ്‍സ് അടിച്ചുകൂട്ടി. ഹര്‍ദിക് പാണ്ഡ്യയും നന്നായി തല്ലുവാങ്ങി. ഡെത്ത് ഓവറുകളില്‍ മികച്ച ഫോമിലുള്ള മുഹമ്മദ് ഷമിക്കെതിരേ പോലും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് വാരിക്കൂട്ടിയതായി വെറ്റോറി പറഞ്ഞു.
കഷ്ടിച്ചാണ് ന്യൂസിലാന്‍ഡ് സെമിയില്‍ കടന്നു കൂടിയത്. അവസാനത്തെ മൂന്നു കളികളിലും തോറ്റെങ്കിലും റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ അവര്‍ പാകിസ്താനെ മറികടക്കുകയായിരുന്നു.

മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കണം
തുടക്കത്തില്‍ തന്നെ വിക്കറ്റെടുക്കാന്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ ശ്രമിക്കേണ്ടതുണ്ടെന്നു വെറ്റോറി പറഞ്ഞു. മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്താന്‍ കഴിഞ്ഞാല്‍ അതു സ്ഥിരതയില്ലാത്ത മധ്യനിരയെ സമ്മര്‍ദ്ദത്തിലാക്കും. ഇതാണ് ന്യൂസിലാന്‍ഡിന് മുന്‍തൂക്കം നല്‍കുക.
വളരെ പതുക്കെ തുടങ്ങി പിന്നീട് അവ വലിയ ഇന്നിങ്‌സുകളിലേക്കു മാറ്റുന്ന ഇന്ത്യയുടെ ശൈലിയാണ് ഏറ്റവും മികച്ചതെന്നും വെറ്റോറി ചൂണ്ടിക്കാട്ടി. രോഹിത് ശര്‍മയെയും വിരാട് കോലിയെയും തുടക്കത്തില്‍ പുറത്താക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ ദുഷ്‌കരമാവും. എപ്പോഴാണ് ആക്രമിച്ചു കളിക്കേണ്ടതെന്ന് അവര്‍ക്കു നന്നായറിയാമെന്നും വെറ്റോറി വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications