Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി പോയി,പിന്നാലെ യുവരാജ് സിംഗ് ടീമിലെത്തി.. കോലിയുടെ കീഴില്‍ ഇത് പുതിയ ടീം ഇന്ത്യ!

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ ഒരു പരമ്പര കളിക്കുന്നത്. ധോണിക്ക് പകരം സ്വാഭാവിക ചോയ്‌സ് ആയ വിരാട് കോലി തന്നെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് ഓവര്‍ ടീം ഇങ്ങനെ.

ക്യാപ്റ്റനല്ലാത്ത ധോണി

ക്യാപ്റ്റനല്ലാത്ത ധോണി

പത്ത് വര്‍ഷത്തിന് ശേഷം എം എസ് ധോണി ഇതാദ്യമായി മറ്റൊരു ക്യാപ്റ്റന്റെ കീഴില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും. ഇംഗ്ലണ്ട് പരമ്പരയ്ക്ക് തൊട്ടുമുമ്പാണ് എം എസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. 2014 ല്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി രാജിവെച്ച ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലിമിറ്റഡ് ഓവറില്‍ ധോണി കളിക്കാരനായി തുടരും.

ക്യാപ്റ്റന്‍ കോലി

ക്യാപ്റ്റന്‍ കോലി

2014 മുതല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് കോലി. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാകുകയാണ്. മുമ്പ് തല്‍ക്കാലത്തേക്ക് കോലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സമയ ക്യാപ്റ്റനായി ഏകദിനത്തിലും ട്വന്റി 20യിലും ഇതാദ്യം.

യുവരാജ് ഈസ് ബാക്ക്

യുവരാജ് ഈസ് ബാക്ക്

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി എന്ന പ്രത്യേകതയും ഉണ്ട്. രഞ്ജി ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്നിട്ടും യുവരാജിന് ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ അവസരം കിട്ടിയിരുന്നില്ല. വിവാഹത്തിന് ശേഷം യുവി ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന പരമ്പരയാണിത്.

സഞ്ജു പരിശീലനത്തിന്

സഞ്ജു പരിശീലനത്തിന്

ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസനെ ഉള്‍പ്പെടുത്തി. എം എസ് ധോണി വിരമിക്കുമ്പോഴേക്കും ഇന്ത്യന്‍ ടീമില്‍ കണ്ണ് വെക്കുന്ന യു കീപ്പര്‍മാരില്‍ പ്രമുഖനാണ് സഞ്ജു. രണ്ടാം പരിശീലന മത്സരത്തില്‍ സഞ്ജുവിന് പകരം റിഷഭ് പന്ത് കളിക്കും. ഒരു കളി ധോണിയും ഒരു കളി രഹാനെയും നയിക്കും.

ഏകദിന ടീം

ഏകദിന ടീം

കോലി, ധോണി, രാഹുല്‍, ധവാന്‍, മനീഷ്, കേദാര്‍, യുവരാജ്, രഹാനെ, അശ്വിന്‍, ജഡേജ, മിശ്ര, ഭുമ്ര, ഭുവനേശ്വര്‍, ഉമേഷ്. - ഇതാണ് ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം. രോഹിത് ശര്‍മയ്ക്കും മുഹമ്മദ് ഷമിക്കും പരിക്ക് മൂലം അവസരം കിട്ടിയില്ല.

ട്വന്റി 20 ടീം

ട്വന്റി 20 ടീം

കോലി, ധോണി, രാഹുല്‍, മന്‍ദീപ്, റെയ്‌ന, റിഷഭ്, പാണ്ഡ്യ, യുവരാജ്, അശ്വിന്‍, ജഡേജ, ചാഹല്‍, മനീഷ്, ഭുമ്ര, ഭുവനേശ്വര്‍, നെഹ്ര. - ഇതാണ് മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ടീം. റിഷഭ് പന്ത് ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുന്നു എന്നതാണ് പ്രത്യേകത.

Story first published: Friday, January 6, 2017, 16:48 [IST]
Other articles published on Jan 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+