For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ തുടക്കം പാളി... വന്‍ തോല്‍വി, കരുത്തുകാട്ടി കിവീസ്

ആറു വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി

By Manu

ഓവല്‍: മൂന്നാം ലോകകിരീടം സ്വപ്‌നം കണ്ട് ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയ ടീം ഇന്ത്യയുടെ തുടക്കം പാളി. ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. ആറു വിക്കറ്റിന്റെ ദയനീയ പരാജയമാണ് വിരാട് കോലിയും സംഘവും ഏറ്റുവാങ്ങിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കിവീസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ തരിപ്പണമായി. 39.2 ഓവറില്‍ 179 റണ്‍സിന് ഇന്ത്യ കൂടാരം കയറി.

bumrah

മറുപടിയില്‍ 37.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് ലക്ഷ്യം മറികടന്നു. 37 റണ്‍സാവുമ്പോഴേക്കും രണ്ടു വിക്കറ്റ് വിക്കറ്റ് പിഴുതെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും (67) റോസ് ടെയ്‌ലറും (71) ചേര്‍ന്ന് മികച്ച ഇന്നിങ്‌സിലൂടെ കിവീസിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 75 പന്തില്‍ എട്ടു ബൗണ്ടറികളോടെയാണ് ടെയ്‌ലര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. വില്ല്യംസണ്‍ 87 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

dhawan

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 39.2 ഓവറില്‍ 179 റണ്ണിന് പുറത്തായി. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ (54), ഹര്‍ദിക് പാണ്ഡ്യ (30) എന്നിവരുടെ പോരാട്ടം കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ നാണം കെടുമായിരുന്നു. 50 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ജഡേജ 54 റണ്‍സെടുത്തതെങ്കില്‍ പാണ്ഡ്യ 37 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 30 റണ്‍സെടുത്തത്.

ഇവരെക്കൂടാതെ കുല്‍ദീപ് യാദവ് (19), ക്യാപ്റ്റന്‍ വിരാട് കോലി (18), എംഎസ് ധോണി (17) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. ഇന്ത്യ നാലാം നമ്പറില്‍ പരീക്ഷിച്ചു നോക്കിയ ലോകേഷ് രാഹുല്‍ (6) ഫ്‌ളോപ്പായി മാറി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (2), ശിഖര്‍ ധവാന്‍ (2), ദിനേഷ് കാര്‍ത്തിക് (4) എന്നിവരും ബാറ്റിങില്‍ ദയനീയ പരാജയമായി മാറി. നാലു വിക്കറ്റ് കൊയ്ത പേസര്‍ ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ജെയിംസ് നീഷാമുമാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

Story first published: Saturday, May 25, 2019, 21:40 [IST]
Other articles published on May 25, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+