Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയ്ക്കു തിരിച്ചടിക്കണം... രണ്ടു മാറ്റം ഉറപ്പിക്കാം, ഡ്രീം ഇലവന്‍ കാണാം

New Zealand Vs India Match Preview | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാമങ്കം ശനിയാഴ്ച നടക്കും. ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കുയാണ് കോലിയും സംഘവും ഈ മല്‍സരത്തില്‍ ഇറങ്ങുക. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് കളിയാരംഭിക്കുന്നത്.

ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ ഇന്ത്യക്കു മൂന്നു കളികളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ജയിച്ചേ തീരൂ. മറുഭാഗത്ത് ടി20 പരമ്പയിലെ തൂത്തുവാരലിനു കണക്കു ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ് ന്യൂസിലാന്‍ഡ്.

കാലാവസ്ഥയും പിച്ചും

കാലാവസ്ഥയും പിച്ചും

ശനിയാഴ്ച ഓക്ക്‌ലാന്‍ഡിലെ ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈഡന്‍ പാര്‍ക്കിലെ പിച്ച് റണ്‍മഴയ്ക്കു പേരുകേട്ടതാണ്. പന്ത് നന്നായി ബാറ്റിലേക്കു വരുമെന്നതിനാല്‍ റണ്‍സ് നേടുക ഇവിടെ കൂടുതല്‍ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും ചെറിയ ഗ്രൗണ്ടുകളിലൊന്നാണ് ഈഡന്‍ പാര്‍ക്ക്. ഇവിടെ സ്‌കോര്‍ പ്രതിരോധിക്കുക കടുപ്പമായതിനാല്‍ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

ടീമില്‍ മാറ്റം

ടീമില്‍ മാറ്റം

ആദ്യ കളിയില്‍ 347 റണ്‍സ് അടിച്ചെടുത്തിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് ഇന്ത്യ തോല്‍വിയിലേക്കു വീണത്. ബൗളര്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ടീമില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധ്യതയുണ്ട്.
ഒന്നാം ഏകദിനത്തില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നി, യുസ്വേന്ദ ചഹല്‍ എന്നിവര്‍ ടീമിലെത്തിയേക്കും.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്രെന്‍ഡല്‍, റോസ് ടെയ്‌ലര്‍, ടോം ലാതം (ക്യാപ്റ്റന്‍), ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട്് ക്യുഗെലൈന്‍, ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്.

ഡ്രീം ഇലവന്‍

ഡ്രീം ഇലവന്‍

ഓപ്പണര്‍മാര്‍- മായങ്ക് അഗര്‍വാള്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍
മധ്യനിര- വിരാട് കോലി, ശ്രേയസ് അയ്യര്‍, റോസ് ടെയ്‌ലര്‍
വിക്കറ്റ് കീപ്പര്‍- ലോകേഷ് രാഹുല്‍
ഓള്‍റൗണ്ടര്‍മാര്‍- രവീന്ദ്ര ജഡേജ, കോളിന്‍ ഡി ഗ്രാന്‍ഡോം.
ബൗളര്‍മാര്‍- മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഹാമിഷ് ബെന്നറ്റ്.

Story first published: Friday, February 7, 2020, 11:51 [IST]
Other articles published on Feb 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+