Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പട തരിപ്പണം, 10 വിക്കറ്റിനു നാണംകെട്ടു

1
46211
New Zealand beat India by 10 wickets in 1st test at Wellington | Oneindia Malayalam

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ദയനീയ തോല്‍വി. ഒരു ദിവസം ബാക്കിനില്‍ക്കെ 10 വിക്കറ്റിനാണ് ലോക ഒന്നാം റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ ഒന്നാംസ്ഥാനക്കാരുമായ ഇന്ത്യയെ കിവീസ് നാണംകെടുത്തിയത്. രണ്ടാമിന്നിങ്‌സിലും ബാറ്റിങ് നിര ദുരന്തമായതോടെ ഇന്ത്യയുടെ തോല്‍വി വേഗത്തിലാവുകയായിരുന്നു. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയാണിത്. നേരത്തേ കളിച്ച ഏഴു ടെസ്റ്റുകളിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചിരുന്നു.

1

ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സിന്റെ ലീഡ് വഴങ്ങിയപ്പോള്‍ തന്നെ ഇന്ത്യയുടെ നില പരുങ്ങലില്‍ ആയിരുന്നു. രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. വെറും 191 റണ്‍സാണ് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തിയത്. ഇതോടെ കിവീസിന് ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ് മാത്രം. 1.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആതിഥേയര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ 100ാമത്തെ ടെസ്റ്റ് വിജയം കൂടിയാണിത്.

2

ഓപ്പണര്‍ മായങ്ക് അഗര്‍വാളിനൊഴികെ (58) ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. മറ്റാരും 30 റണ്‍സ് പോലും കടന്നില്ല. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (29), റിഷഭ് പന്ത് (25) എന്നിവരാണ് 20നു മുകളില്‍ നേടിയ രണ്ടു പേര്‍. അഞ്ചു വിക്കറ്റെടുത്ത ടിം സോത്തിയും നാലു വിക്കറ്റ് കൊയ്ത ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകള്‍ കൊയ്ത സോത്തിയാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0ന് മുന്നിലെത്തി. സ്‌കോര്‍: ഇന്ത്യ 165, 191. ന്യൂസിലാന്‍ഡ് 348, വിക്കറ്റ് പോവാതെ 9.

3

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 165ന് മറുപടിയില്‍ കിവീസ് മൂന്നാം ദിനം 348 റണ്‍സിനു പുറത്താവുകയായിരുന്നു. 89 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്ല്യംസണായിരുന്നു കിവികളുടെ ടോപ്‌സ്‌കോറര്‍. 153 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. കൈല്‍ ജാമിസണ്‍ (44), റോസ് ടെയ്‌ലര്‍ (44), ട്രെന്റ് ബോള്‍ട്ട് (38), ടോം ബ്രെന്‍ഡല്‍ (30) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റെടുത്ത ആര്‍ അശ്വിന്‍ മികച്ച പിന്തുണ നല്‍കി. വിക്കറ്റ് വരള്‍ച്ച നേരിടുകയായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അതിന് അറുതിയിട്ട് ഒരു വിക്കറ്റ് നേടി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റ് ലഭിച്ചു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടോം ലാതം, ടോം ബ്രെന്‍ഡല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Monday, February 24, 2020, 6:22 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+