Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച, അഞ്ച് വിക്കറ്റുകള്‍ നഷ്ടം... മഴ രക്ഷയ്‌ക്കെത്തി

1
46211
India vs newzealand first day test cricket

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു 130 റണ്‍സ് തികയ്ക്കും മുമ്പ് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഒടുവില്‍ മഴ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. മഴയെ തുടര്‍ന്ന് ആദ്യ ദിനത്തിലെ കളി നേരത്തേ അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 55 ഓവറില്‍ അഞ്ചിന് 122 റണ്‍സെന്ന നിലയിലാണ്. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം (38*) വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് (10*) ക്രീസില്‍.

tes

കിവീസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്കു മറുപടി ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചിട്ടില്ല. രഹാനെയെക്കൂടാതെ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് (34) 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. പൃഥ്വി ഷാ (16), നായകന്‍ വിരാട് കോലി (2), ചേതേശ്വര്‍ പുജാര (11), ഹനുമാ വിഹാരി (7)ല എന്നിവരെല്ലാം നിരാശപ്പെടുത്തി. മൂന്നു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരനായ പേസര്‍ കൈല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. ടിം സോത്തിക്കും ട്രെന്റ് ബോള്‍ട്ടിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

മായങ്കിനൊപ്പം പൃഥ്വിയെയാണ് ഇന്ത്യ ഓപ്പണറായി ഇറക്കിയത്. നേരത്തേ ശുഭ്മാന്‍ ഗില്ലിന്റേയും പേര് ഓപ്പണിങ് സ്ഥാനത്തേക്കു ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പൃഥ്വിക്കു നറുക്കുവീഴുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

ന്യൂസിലാന്‍ഡ്- ടോം ലാതം, ടോം ബ്രെന്‍ഡല്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ്, കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Friday, February 21, 2020, 10:21 [IST]
Other articles published on Feb 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+