Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റിനു മുമ്പ് ടീം ഇന്ത്യക്കു മോഡല്‍ പരീക്ഷ... സന്നാഹത്തിനൊരുങ്ങി കോലിപ്പട, ടീമില്‍ ആരൊക്കെ?

ഹാമില്‍റ്റണ്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ സന്നാഹ മല്‍സരത്തിന് ഇറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡ് ഇലവനും തമ്മിലുള്ള ത്രിദിന സന്നാഹ മല്‍സരം വെള്ളിയാഴ്ച ആരംഭിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് കളി തുടങ്ങുന്നത്.

രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്. ഈ മാസം 21നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ ടെസ്റ്റിനു കച്ചമുറുക്കുന്നത്.

ശക്തരായ എതിരാളികള്‍

ശക്തരായ എതിരാളികള്‍

ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യയെ സംബന്ധിച്ച് തയ്യാറെടുക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു സന്നാഹ മല്‍സരം ലഭിക്കാനില്ല. കാരണം ന്യൂസിലാന്‍ഡിന്റെ സീനിയര്‍ ടീമിലെയും എ ടീമിലെയും പ്രമുഖ താരങ്ങളെല്ലാം സന്നാഹത്തില്‍ ഇറങ്ങുന്നുണ്ട്.
ലെഗ് സ്പിന്നര്‍ ഇഷ് സോധി, ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാം, വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് എന്നിവരെല്ലാം സന്നാഹത്തില്‍ കളിക്കും. കൂടാതെ സ്‌കോട്ട് ക്യുഗെലൈന്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവരും ന്യൂസിലാന്‍ഡ് ഇലവനു വേണ്ടി ഇറങ്ങുന്നുണ്ട്. ഡാരില്‍ മിച്ചെലാണ് ന്യൂസിലാന്‍ഡ് ഇലവനെ നയിക്കുന്നത്.

ശുഭ്മാന്‍ ഗില്ലിന് അവസരം

ശുഭ്മാന്‍ ഗില്ലിന് അവസരം

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ സന്നാഹത്തില്‍ ഇറക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യ എയ്ക്കു വേണ്ടി ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ ഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. അനൗദ്യോഗിക ടെസ്റ്റില്‍ ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും ഫിഫ്റ്റിയും താരം നേടിയിരുന്നു.
ഗില്ലിനെക്കൂടാതെ പൃഥ്വി ഷായ്ക്കും ഇന്ത്യ സന്നാഹത്തില്‍ അവസരം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഓപ്പണര്‍മാരായി ആരെ ഇറക്കുമെന്നതാണ് ചോദ്യം. മായങ്ക് അഗര്‍വാള്‍ ഒരു ഓപ്പണറാവുമെന്നുറപ്പാണ്. താരത്തിന്റെ പങ്കാളിയായി പൃഥ്വി, ഗില്‍ ഇവരില്‍ ആരെ കളിപ്പിക്കുമെന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.

അശ്വിനും ജഡേജയും

അശ്വിനും ജഡേജയും

ഹാമില്‍റ്റണിലെ സെഡന്‍ പാര്‍ക്കാണ് സന്നാഹ മല്‍സരത്തിനു വേദിയാവുന്നത്. ഇവിടുത്തെ പിച്ച് ഫ്‌ളാറ്റായതിനാല്‍ രവീന്ദ്ര ജഡേജയെയും ആര്‍ അശ്വിനെയും ഇന്ത്യ സ്പിന്നര്‍മാരായി കളിപ്പിച്ചേക്കും. സന്നാഹത്തില്‍ മികച്ച പ്രകടനം നടത്തി ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയാവും അശ്വിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃധിമാന്‍ സാഹ, ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ആര്‍ ആശ്വിന്‍, റിഷഭ് പന്ത്, നവദീപ് സെയ്‌നി, ശുഭ്മാന്‍ ഗില്‍.

Story first published: Thursday, February 13, 2020, 15:45 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+