
1997ലെ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലായിരുന്നു സംഭവം. ഇന്ത്യയെക്കൂടാതെ സൗത്താഫ്രിക്ക, സിംബാബ്‌വെ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു ടീമുകള്‍. ഇന്ത്യയും സിംബാബ്‌വെയും തമ്മിലായിരുന്നു അവസാനത്തെ ലീഗ് മല്‍സരം. ഫൈനലില്‍ കടക്കാന്‍ ഈ മല്‍സരം ഇരുടീമുകള്‍ക്കും ഈ മല്‍സരം ഒരുപോലെ നിര്‍ണായകമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്.

സിംബാബ്‌വെയ്‌ക്കെതിരേ 40.5 ഓവറില്‍ 241 റണ്‍സായിരുന്നു ഫൈനലില്‍ ഇടം നേടാന്‍ ഇന്ത്യന്‍ ടീമിനു ആവശ്യമായിരുന്നത്. സിംബാബ്‌വെ ഞങ്ങളേക്കാള്‍ രണ്ടു പോയിന്റ് മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ വിജയത്തോടൊപ്പം നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യക്കു ഫൈനല്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. റണ്‍റേറ്റ് മെച്ചപ്പെടുത്തണമെങ്കില്‍ 40.5 ഓവറില്‍ തന്നെ 241 റണ്‍സ് നേടുകയും ചെയ്യേണ്ടിയിരുന്നു.

ഇന്ത്യന്‍ ടീം 38 ഓവറില്‍ (39.2) തന്നെ സിംബാബ്‌വെ നല്‍കിയ ലക്ഷ്യം മറികടക്കുകയായിരുന്നു. അന്നു ഞാന്‍ സെഞ്ച്വറി (104) നേടുകയും ചെയ്തു. സിംബാബ്‌വെ അന്നു ഇപ്പോഴത്തേതിനേക്കാള്‍ വളരെ മെച്ചപ്പെട്ട ടീമായിരുന്നു. പുല്ല് നിറഞ്ഞ ഔട്ട് ഫീല്‍ഡായിരുന്നു ഈ മല്‍സരത്തിലേത്. എങ്കിലും ലക്ഷ്യം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. എന്റെ മനസ്സിലേക്കു കടന്നുവരുന്ന വളരെ പ്രധാനപ്പെട്ട ഒരു മല്‍സരമായിരുന്നു അതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു.
നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 241 റണ്‍സ് ചേസ് ചെയ്തു വിജയിച്ചത്. 97 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. അജയ് ജഡേജ (56*), റോബിന്‍ സിങ് (38*) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. സൗരവ് ഗാംഗുലി (12), മുഹമ്മദ് അസ്ഹറുദ്ദീന്‍ (2), രാഹുല്‍ ദ്രാവിഡ് (17) എന്നിവര്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല. ഫൈനലില്‍ പക്ഷെ സൗത്താഫ്രിക്കയോടു ഇന്ത്യ 17 റണ്‍സിനു തോല്‍ക്കുകയായിരുന്നു.

സച്ചിനു 10 വയസ്സ് മാത്രമുള്ളപ്പോഴായിരുന്നു 1983ല്‍ ഇന്ത്യയുടെ കന്നി ലോകകപ്പ് വിജയം. ഒരു ക്രിക്കറ്ററാവണമെന്നും രാജ്യത്തിനൊപ്പം ലോകകപ്പ് നേടണമെന്നുമുള്ള ആഗ്രഹം അന്നു മുതലാണ് തനിക്കുണ്ടായതെന്നു അദ്ദേഹം പല തവണ പറഞ്ഞിട്ടുണ്ട്. പക്ഷെ തന്റെ പത്താമത്തെ ലോകകപ്പിലാണ് കിരീടമെന്ന സച്ചിന്റെ സ്വപ്‌നം പൂവണിഞ്ഞത്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യ ജേതാക്കളായത്.

1983ലെ ലോകകപ്പ് ഫൈനല്‍ തന്നെയാണ് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. ഇതു എന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. അതുവരെ ഒരു രസത്തിനു വേണ്ടിയായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. പക്ഷെ അതിനു ശേഷം ഞാന്‍ ക്രിക്കറ്റ് കളിച്ചത് കൃത്യമായ ലക്ഷ്യത്തോടെ തന്നെയായിരുന്നു. നിങ്ങളൊരു ലോകകപ്പ് നേടിയാല്‍ അതിനൊപ്പമെത്തുന്ന മറ്റൊന്നും തന്നെയില്ല. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ദിവസമായിരുന്നു അതെന്നും സച്ചിന്‍ മനസ്സ്തുറന്നു. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെയായിരുന്നു ഇന്ത്യ തകര്‍ത്തുവിട്ടത്.


Click it and Unblock the Notifications











