Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റില്‍ കോലി, പൃഥ്വി ഇവര്‍ക്കു പകരം ആരൊക്കെ? മഗ്രാത്തിന്റെ നിര്‍ദേശം ഇങ്ങനെ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരേ ഈ മാസം 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നു നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് പേസ് ഇതിഗാസം ഗ്ലെന്‍ മഗ്രാത്ത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്ന ക്യാപ്റ്റന്‍ വിരാട് കോലി ശേഷിച്ച ടെസ്റ്റുകളില്‍ കളിക്കില്ല. പകരം അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യയെ നയിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വമ്പന്‍ പരാജയം ഇന്ത്യയേറ്റു വാങ്ങിയിരുന്നു.

1

കോലി വളരെയധികം ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ്. അദ്ദേഹത്തിന്റെ അഭാവം വലിയൊരു ശൂന്യതയായിരിക്കും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ സൃഷ്ടിക്കുക. എന്നാല്‍ കോലിയുടെ അഭാവം മറ്റു ചില താരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. കോലിക്കു പകരക്കാരനായി വരാന്‍ സാധിക്കുന്ന താരമാണ് കെഎല്‍ രാഹുലെന്നും മഗ്രാത്ത് അഭിപ്രായപ്പെട്ടു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു ഓപ്ഷന്‍ ശുഭ്മാന്‍ ഗില്ലാണ്. ഏകദിന പരമ്പരയില്‍ വളരെ പോസിറ്റീവായിട്ടാണ് ഗില്‍ കാണപ്പെട്ടത്. വലിയ വേദിയില്‍ കളിക്കുന്ന പരിഭ്രമമൊന്നും താരത്തില്‍ കാണപ്പെട്ടില്ല. ഓപ്പണിങില്‍ ഗില്ലിനെ ഇന്ത്യക്കു അടുത്ത ടെസ്റ്റില്‍ കളിപ്പിച്ചു നോക്കാവുന്നതാണെന്നും മഗ്രാത്ത് വിശദമാക്കി.

2

ഇന്ത്യ എയ്ക്കു വേണ്ടി രണ്ടു പരിശീലന മല്‍സരങ്ങൡ ഓപ്പണറായി ഇറങ്ങിയ ശേഷം മികച്ച ബാറ്റിങാണ് 21 കാരനായ ഗില്‍ കാഴ്ചവച്ചത്. സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായ അദ്ദേഹം രണ്ടാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്കു പകരം ഓപ്പണറായി കളിക്കാന്‍ സാധ്യതയേറെയാണ്. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകിലും ഫ്‌ളോപ്പായി മാറിയ പൃഥ്വി വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. രണ്ടിന്നിങ്‌സുകളിലും ക്ലീന്‍ ബൗള്‍ഡായി മടങ്ങിയ പൃഥ്വിയെ ഇനിയുള്ള ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കണമെന്നു പല മുന്‍ താരങ്ങളും നിര്‍ദേശിച്ചു കഴിഞ്ഞു.

3

ഗില്ലിനെ അപേക്ഷിച്ച് ഒട്ടും തന്നെ സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനല്ല പൃഥ്വി. ആദ്യ ടെസ്റ്റില്‍ താരത്തിന്റെ ഈ വീക്ക്‌നെസ് ഓസീസ് പേസര്‍മാര്‍ നന്നായി മുതലെടുക്കുകയും ചെയ്തിരുന്നു. ഒന്നാമിന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ മിച്ചെല്‍ സ്റ്റാര്‍ക്ക് പൃഥ്വിയെ ബൗള്‍ഡാക്കിയപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ നാലു റണ്‍സെടുത്ത താരത്തിന്റെ കുറ്റി തെറിപ്പിച്ചത് പാറ്റ് കമ്മിന്‍സായിരുന്നു.

അതേസമയം, രണ്ടാം ടെസ്റ്റില്‍ കോലിയെ മാത്രമല്ല പ്രമുഖ പേസര്‍ മുഹമ്മദ് ഷമിയെയും ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ പരിക്കേറ്റ അദ്ദേഹം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.

Story first published: Sunday, December 20, 2020, 16:17 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+