For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജഡേജക്ക് പരിക്ക്, അശ്വിന്‍ 30 കഴിഞ്ഞു; ഇന്ത്യക്ക് പുതിയ സ്പിന്‍ കൂട്ടുകെട്ട് വേണം- ശിവരാമകൃഷ്ണന്‍

മുംബൈ: ലോക ക്രിക്കറ്റിലേക്ക് മികച്ച സ്പിന്‍ ബൗളര്‍മാരെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അനില്‍ കുംബ്ലെ,ഹര്‍ഭജന്‍ സിങ് തുടങ്ങിയ സ്പിന്‍ബൗളര്‍മാര്‍ ഗാംഗുലിയുടെ ഇന്ത്യന്‍ നിരയിലെ നട്ടെല്ലായിരുന്നപ്പോള്‍ ധോണിയുടെ കാലഘട്ടത്തില്‍ അത് അശ്വിനും ജഡേജയുമായിരുന്നു. വിരാട് കോലിയുടെ കാലഘട്ടത്തില്‍ യുസ്‌വേന്ദ്ര ചഹാല്‍,കുല്‍ദീപ് യാദവ് കൂട്ടുകെട്ടായിരുന്നു പ്രധാനമായും ടീമില്‍ ഇടം പിടിച്ചത്.

ടെസ്റ്റില്‍ അശ്വിനും ജഡേജയും തന്നെയാണ് ഇന്ത്യയുടെ സ്പിന്‍ നിരയിലെ പ്രധാന ആശ്രയം. എന്നാല്‍ ജഡേജ പരിക്കിന്റെ പിടിയിലും അശ്വിന്‍ 30 വയസ് പിന്നിടുകയും ചെയ്തതിനാല്‍ ഇന്ത്യക്ക് പുതിയ സ്പിന്‍ കൂട്ടുകെട്ട് ആവിശ്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

rashwinandravindrajadejatest

'ഇന്ത്യക്ക് സ്പിന്‍ ബൗളിങ് കോച്ച് വേണമെന്ന് നിരവധി വര്‍ഷങ്ങളായി ഞാന്‍ പറയുന്ന കാര്യമാണ്. കുല്‍ദീപ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി സ്ഥിരമായി കളിക്കുന്ന ബൗളറല്ല. ചഹാല്‍ ഓസ്‌ട്രേലിയയില്‍ അത്ര മികച്ചതല്ലായിരുന്നു. ജഡേജയ്ക്ക് പരിക്കാണ്. അശ്വിന്‍ 30 വയസ് പിന്നിട്ടു. അവരുടെ പകരക്കാരാവാന്‍ കാത്തിരിക്കുന്നത് ആരാണ്?ഒരു സ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം നല്‍കുന്നതാര്?കുല്‍ദീപിനെയും ചഹാലിനെയും സഹായിക്കാന്‍ പോകുന്നതാരാണ്?-സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട്,ബംഗ്ലാദേശ് പോലുള്ള ടീമുകള്‍ക്ക് സ്പിന്‍ ബൗളിങ് പരിശീലകരുണ്ട്. ബിസിസിഐ ഇത് ശ്രദ്ധിക്കണം. നിലവില്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്. എന്നാല്‍ അശ്വിനും ജഡേജയ്ക്കും ശേഷം ടെസ്റ്റില്‍ ആരാണ്?ടി20യില്‍ ചഹാലിന് ശേഷം ആരാണ്? ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ചോദിക്കുന്നു. നിലവില്‍ അശ്വിന്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്. ജഡേജ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഉത്തമ പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

'ഇന്ത്യക്കെതിരേ 370-380 റണ്‍സെടുക്കുന്നത് മധ്യ ഓവറുകളിലെ മോശം ബൗളിങ്ങുകൊണ്ടാണ്. റണ്ണൊഴുക്ക് തടയാന്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. നേരത്തെ കുല്‍ദീപ് മധ്യ ഓവറുകളില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ഇനി മറ്റൊരു സ്പിന്‍ ബൗളറെ കണ്ടെത്തേണ്ടതായുണ്ട്. ഇതൊരു ദീര്‍ഘ കാല പ്രവര്‍ത്തനമാണ്. വളരെ കഠിനാധ്വാനം അതിന് ആവിശ്യമാണ്. ഇംഗ്ലണ്ട് ടീം ടീമിന്റെ വളര്‍ച്ചക്ക് പ്രാധാന്യം നല്‍കുന്നവരാണ്. 15 താരങ്ങള്‍ക്കായി 21 സപ്പോര്‍ട്ടിങ് സ്റ്റാഫാണ് അവര്‍ക്കുള്ളത്. അവരുടെ സ്പിന്നര്‍മാരെ പരിശീലിപ്പിക്കാന്‍ സക്ലെയ്ന്‍ മുഷ്താഖ്,മുഷ്താഖ് അഹമ്മദ് തുടങ്ങിയവരെപ്പോലെയുള്ളവരാണുള്ളത്'-ശിവരാമകൃഷണന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 21, 2020, 13:01 [IST]
Other articles published on Dec 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+