വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു
വിസാഗ്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ബുധനാഴ്ച വിസാഗിലാണ് രണ്ടാം മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിലെ പന്ത്രണ്ട് അംഗ ടീമില്‍ മാറ്റം വരുത്താതെയാണ് രണ്ടാം മത്സരത്തിനും ഇന്ത്യ ഇറങ്ങുക. ഗുവാഹതിയില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ എട്ടു വിക്കറ്റിന് ജയിച്ച് പരമ്പരയില്‍ 1-0 എന്ന നിലയില്‍ മുന്നിലാണ്.
ടി10 ലീഗ് വരുന്നു; ഇന്ത്യന്‍ സാന്നിധ്യമായി സഹീര്‍, ആര്‍പി, പ്രവീണ്‍, ബദ്രിനാഥ്... കേരളത്തിനും ടീം
ആദ്യ മത്സരത്തിലെ മിന്നും ജയത്തിന് പിന്നാലെ ടീമില്‍ അഴിച്ചുപണി വേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഋഷഭ് പന്ത് ആദ്യ മത്സരത്തില്‍ അരങ്ങേറിയിരുന്നെങ്കിലും വിക്കറ്റ് കീപ്പിങ്ങിലോ ബാറ്റിങ്ങിലോ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തെ രണ്ടാം മത്സരത്തിലും കളിപ്പിക്കും. പന്ത്രണ്ടംഗ ടീമിന്റെ അന്തിമ ഇലവനെ ക്യാപ്റ്റന്‍ കോലി ടോസ് വേളയിലാണ് പ്രഖ്യാപിക്കുക.

എംഎസ് ധോണിയുടെ ടീമിലുള്ളതിനാല്‍ ബാറ്റ്‌സ്മാന്റെ റോള്‍ മാത്രമായിരിക്കും ഋഷഭിന് രണ്ടാം ഏകദിനത്തിലുമുണ്ടാവുക. ലോകകപ്പിന് മുന്‍പ് മധ്യനിരയില്‍ സ്ഥിരതയുള്ള കളിക്കാരനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പന്തിനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ ദിനേഷ് കാര്‍ത്തിക് കളിച്ച സ്ഥാനത്ത് പന്ത് ബാറ്റിങ്ങിനിറങ്ങും.
ഉമേഷ് യാദവും ആദ്യ മത്സരത്തില്‍ തിളങ്ങാത്ത മുഹമ്മദ് ഷമിയും രണ്ടാം ഏകദിനത്തിലും കളിച്ചേക്കും. കുല്‍ദീപും, യുസ്‌വേന്ദ്ര ചാഹലും, രവീന്ദ്ര ജഡേജയും ഉള്‍പ്പെടെ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കുന്ന കാര്യത്തില്‍ ബുധനാഴ്ചയേ തീരുമാനമുണ്ടാകൂ. ആദ്യ മത്സരത്തില്‍ കുല്‍ദീപ് കളിച്ചിരുന്നില്ല. മുഹമ്മദ് ഷമിക്ക് പകരം കുല്‍ദീപിനെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications