Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: തോറ്റാല്‍ തീര്‍ന്നു, ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ ടിക്കറ്റ് കീറും!

ഇംഗ്ലണ്ടിനെതിരേ ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണ്. പരമ്പര നഷ്ടമാവുന്നതോ, സമനിലയാവുന്നതോയല്ല ഇന്ത്യയുടെ പ്രധാന പ്രശ്‌നം രണ്ടാം ടെസ്റ്റില്‍ തോറ്റാല്‍ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താതെ ഇന്ത്യ പുറത്താവും. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര നഷ്ടമാവുകയോ, സമനില വഴങ്ങുകയോ ചെയ്താല്‍ ഇന്ത്യക്കു ഫൈനല്‍ ബെര്‍ത്ത് നഷ്ടമാവും. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് സെമി ഫൈനലിന്റെ ആദ്യ പാദത്തിനു സമാനമാണ്.

1

നിലവില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 68.3 ശതമാനം പോയിന്റോടെ ഇന്ത്യ നാലാംസ്ഥാനത്താണ്. നേരത്തേ തലപ്പത്തായിരുന്നു ഇന്ത്യ. എന്നാല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റിലെ വന്‍ മാര്‍ജിനുള്ള തോല്‍വി ഇന്ത്യ നാലാംസ്ഥാനത്തേക്കു തള്ളിയിടുകയായിരുന്നു. 227 റണ്‍സിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇതേ വേദിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കു നേരിടേണ്ടി വന്നത്.

ഇന്ത്യക്കു എങ്ങനെ ഫൈനല്‍ കളിക്കാം?
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-1 അല്ലെങ്കില്‍ 3-1ന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഫൈനലിലു യോഗ്യത ലഭിക്കുകയുള്ളൂ. രണ്ടാം ടെസ്റ്റില്‍ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ കാര്യം തീരുമാനമാവും. അങ്ങനെ സംഭവിച്ചാല്‍ ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ ജയിച്ചാലും ഇന്ത്യക്കു 2-2ന്റെ സമനിലുമായി തൃപ്തിപ്പെടേണ്ടി വരും.
അതുകൊണ്ടു തന്നെ രണ്ടാാം ടെസ്റ്റില്‍ ജയിക്കാനായില്ലെങ്കിലും തോല്‍ക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിച്ചേ തീരൂ. രണ്ടാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാലും ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ ജയിച്ചാല്‍ ഇന്ത്യക്കു പരമ്പര വിജയത്തോടൊപ്പം ഫൈനലിലുമെത്താം.

ഇംഗ്ലണ്ട് പരമ്പര ജയിച്ചാല്‍?
ഇന്ത്യക്കെതിരായ പരമ്പര ഇംഗ്ലണ്ട് 1-0, 2-0, 2-1 ഇവയില്‍ ഏതെങ്കിലുമൊരു മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ ഇരുടീമുകളും ഫൈനല്‍ കാണാതെ പുറത്താവും. പകരം 'കാഴ്ചക്കാരായ' ഓസ്‌ട്രേലിയ ഫൈനലിലെത്തും.
എന്നാല്‍ ടെസ്റ്റ് പരമ്പര 3-0, 4-0 ഇവയിലൊരു മാര്‍ജിനിലാണ് ജയിക്കുന്നതെങ്കില്‍ ഇംഗ്ലണ്ടാവും ഫൈനല്‍ കളിക്കുക. ഇന്ത്യയും ഓസ്‌ട്രേലിയയും പുറത്താവുകയും ചെയ്യും.

പരമ്പര സമനിലയില്‍ പിരിഞ്ഞാല്‍?
ഇനി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പര 1-1, അല്ലെങ്കില്‍ 2-2നു അവസാനിക്കുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും ഫൈനല്‍ കളിക്കാനാവില്ല. ഓസ്‌ട്രേലിയയായിരിക്കും അപ്പോള്‍ ഫൈനലിലെത്തുന്ന ടീം.
ന്യൂസിലാന്‍ഡ് നേരത്തേ തന്നെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തിരുന്നു. ശേഷിച്ച ഒരു ടിക്കറ്റിനു വേണ്ടിയാണ് മൂന്നു ടീമുകള്‍ തമ്മില്‍ പിടിവലിയുള്ളത്. ലണ്ടനിലെ ലോര്‍ഡ്‌സിലാണ് ടെസ്റ്റ് ലോക ചാംപ്യന്‍മാരെ തീരുമാനിക്കാനുള്ള കലാശപ്പോരാട്ടം.

Story first published: Friday, February 12, 2021, 18:11 [IST]
Other articles published on Feb 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+