For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് തുടരെ 10 കളി നല്‍കൂ! ഇവരെയും പരീക്ഷിക്കൂ, റിഷഭും രാഹുലും വെയ്റ്റ് ചെയ്യട്ടെ

മുന്‍ ഇതിഹാസ നായകനായ എംഎസ് ധോണിയുടെ വിരമിക്കലിനു ശേഷം ഇന്ത്യന്‍ ടീം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വസിക്കാവുന്ന ഒരു വിക്കറ്റ് കീപ്പര്‍ ഇല്ലെന്നതാണ്. വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റെടുത്താല്‍ ഒരുപാട് പേരെ കാണാന്‍ സാധിക്കുമെങ്കിലും ധോണിയെപ്പോലെ ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഒരു വിക്കറ്റ് കീപ്പര്‍ ഇപ്പോഴും ഇന്ത്യക്കില്ല. ധോണിയുടെ പിന്‍ഗാമിയായി വന്നത് റിഷഭ് പന്തായിരുന്നു. പക്ഷെ അദ്ദേഹത്തിനു ടെസ്റ്റിലൊഴികെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ സാധിക്കുന്നില്ല.

ശ്രീലങ്കയ്‌ക്കെതിരേ അടുത്തിടെ സമാപിച്ച മൂന്നു മല്‍സസരങ്ങളുടെ ഏകദിന പരമ്പരയില്‍ റിഷഭും കെഎല്‍ രാഹുലുമായിരുന്നു ഇന്ത്യന്‍ സംഘത്തിലെ വിക്കറ്റ് കീപ്പര്‍മാര്‍. ആദ്യത്തെ രണ്ടു കളിയില്‍ രാഹുലിനെ കളിപ്പിച്ച ഇന്ത്യ അവസാനത്തെ മല്‍സരത്തില്‍ റിഷഭിനെയും പരീക്ഷിച്ചു. പക്ഷെ രണ്ടു പേരും തീര്‍ത്തും നിരാശപ്പെടുത്തി. റിഷഭ് തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി രാഹുലിനെയുമാണ് ഏകദിനത്തില്‍ ഇന്ത്യ പരിഗണിക്കുന്നത്.

SANJU SAMSON

കഴിവ് തെളിയിക്കാന്‍ റിഷഭിനും രാഹുലിനും മതിയായ അവസരങ്ങള്‍ ഇന്ത്യ ഇതിനകം നല്‍കിക്കഴിഞ്ഞു. വീണ്ടും അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കുന്നത് മണ്ടത്തരം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ റിഷഭിനെയും രാഹുലിനെയും പുറത്തിരുത്തി പകരം മറ്റു വിക്കറ്റ് കീപ്പര്‍മാരെ ഏകദിനത്തില്‍ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഏകദിനത്തില്‍ ഇന്ത്യക്കു കളിപ്പിക്കാവുന്ന മൂന്നു പേര്‍ ആരൊക്കെയാണെന്നു നോക്കാം.

സഞ്ജു സാംസണ്‍

ഈ ലിസ്റ്റില്‍ ആദ്യം വരുന്നയാള്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ഇന്ത്യ വേണ്ട രീതിയില്‍ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വിക്കറ്റ് കീപ്പറാണ് അദ്ദേഹം. സഞ്ജുവിനു നേരെ ഇനിയും കണ്ണടയ്ക്കാന്‍ സാധിക്കില്ല. ഏകദിനത്തില്‍ തീര്‍ച്ചയായും അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്.

പക്ഷെ രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ കളിപ്പിച്ചതിനു ശേഷം ഇവയിലൊന്നില്‍ ക്ലിക്കായില്ലെന്നു പറഞ്ഞ് സഞ്ജുവിനെ പുറത്താക്കാന്‍ പാടില്ല. പകരം തുടര്‍ച്ചയായി 10-15 ഏകദിന മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തെ ഇറക്കിയേ തീരൂ. എന്നിട്ടും സഞ്ജു ബാറ്റിങില്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കാം. പക്ഷെ ടീമിനൊപ്പം സഞ്ജുവിനു ഇതുവരെ തുടര്‍ച്ചയായി 10 മല്‍സരങ്ങള്‍ ഒരിക്കലും ലഭിച്ചിട്ടില്ലെന്നതാണ് നിരാശാജനകം.

ഏകദിനത്തില്‍ ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ച മല്‍സരത്തില്‍ സെഞ്ച്വറി നേടിയിട്ടും ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടിരുന്നു. ഈ ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡാണ് മലയാളി താരത്തിന്റേത്. 16 മല്‍സരങ്ങളില്‍ നിന്നും 56.67 ശരാശരിയില്‍ 99.61 സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

JITESH SHARMA

ജിതേഷ് ശര്‍മ

ഏകദിനത്തില്‍ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്. ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം ഇതിനകം ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. എന്നാല്‍ ഏകദിനത്തില്‍ ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല. ഏകദിനത്തിലും ജിതേഷിനെ ഇന്ത്യക്കു കളിപ്പിച്ചു നോക്കാവുന്നതാണ്. ടി20യില്‍ ഏഴു മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഇവയില്‍ നിന്നും 147 സ്‌ട്രൈക്ക് റേറ്റോടെ 100 റണ്‍സെടുക്കുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയുടെ താരമായ ജിതേഷിനു മോശമല്ലാത്ത റെക്കോര്‍ഡാണുള്ളത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 43 മല്‍സരങ്ങളില്‍ നിന്നും 1350 റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ബാബ ഇന്ദ്രജിത്ത്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത ബാബ ഇന്ദ്രജിത്താണ് ഏകദിനത്തില്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം.

കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും കൂടിയായിരുന്നു ബാബ. ലിസ്റ്റ് എ ക്രിക്കറ്റില്‍ 51 ഇന്നിങ്‌സുകളില്‍ നിന്നും 47.55 ശരാശരിയില്‍ 1617 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും ബാബ സ്വന്തം പേരില്‍ കുറിച്ചുകഴിഞ്ഞു.

Story first published: Friday, August 9, 2024, 13:01 [IST]
Other articles published on Aug 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+