സച്ചിന്റെ ഗതി വരരുത്! ധോണിയുടെ നമ്പര്‍ 7 ഇനിയാര്‍ക്കും വേണ്ട, അതിന് ഒരു അവകാശി മാത്രം
നമ്പര്‍ 7- കായിക ലോകത്തെ ഏറ്റവും 'വില പിടിപ്പുള്ള' ജഴ്‌സി നമ്പറുകളിലൊന്ന്. ഇത് അങ്ങനെ സാധാരണക്കാര്‍ക്കൊന്നും ലഭിക്കുന്നതല്ല. ചില സ്‌പെഷ്യല്‍ താരങ്ങള്‍ക്കു മാത്രമേ ഈ നമ്പര്‍ ദേശീയ ടീമായാലും ക്ലബ്ബായാലും നല്‍കാറുള്ളൂ. ഫുട്‌ബോളില്‍ സിഎര്‍ 7 പോലെ പ്രശസ്തമായ മറ്റൊരു ചുരുക്കപ്പേരില്ലെന്നു തന്നെ പറയാം. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അനശ്വരമാക്കിയ ഈ ജഴ്‌സി അതേ ടീമിലെ മറ്റൊരാള്‍ ധരിക്കുന്നത് ആലോചിക്കാന്‍ പോലും ഫുട്‌ബോള്‍ പ്രേമികള്‍ക്കാവില്ല.

ഇനി നമുക്ക് ക്രിക്കറ്റിലേക്കു വരാം. ക്രിക്കറ്റില്‍ നമ്പര്‍ 7 എന്ന് പറഞ്ഞാല്‍ അത് ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയാണ്. പത്താം നമ്പര്‍ ജഴ്‌സിയാവട്ടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ യോജിക്കുന്ന മറ്റൊരാളില്ലെന്നു ആരും സമ്മതിക്കും. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതോടെ ധോണിയുടെ പ്രശസ്തമായ ഏഴാം നമ്പര്‍ ജഴ്‌സിയും ബിസിസിഐ പിന്‍വലിക്കണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.

ധോണിക്കു മാത്രം
ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ധരിക്കാന്‍ മറ്റൊരു ഇന്ത്യന്‍ താരത്തിനും അര്‍ഹതയില്ലെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ധോണി ഒന്നു മാത്രമേയുള്ളൂ. ഈ റാഞ്ചിക്കാരനോളം മികവുള്ള മറ്റൊരു ക്രിക്കറ്റര്‍ ഇനി ഇന്ത്യക്കുണ്ടാവുമോയെന്ന കാര്യം സംശയമാണ്.
അവിസ്മരണീയ എത്രയെത്ര നേട്ടങ്ങളിലേക്കാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ചിട്ടുള്ളത്. 2007ലെ പ്രഥമ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യക്കു സമ്മാനിച്ചത് ധോണിയാണ്. ഇന്ത്യയുടെ മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. ലോക ക്രിക്കറ്റില്‍ തന്നെ ഈ റെക്കോര്‍ഡുള്ള ഏക ക്യാപ്റ്റനും ധോണിയാണ്.

ധോണിയെ അപമാനിക്കുന്നതിന് തുല്യം
ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ഇനി ഇന്ത്യന്‍ ടീമിലെ മറ്റേതെങ്കിലുമൊരു താരത്തിനു നല്‍കിയാല്‍ അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ധോണിയുടെ അഭാവം നികത്താന്‍ ഇനി മറ്റൊരു താരത്തിനുമാവില്ല. ധോണിയുടെ ജഴ്‌സിയില്‍ കളിച്ച് ഏതെങ്കിലുമൊരു താരം മോശം പ്രകടനം നടത്തിയാല്‍ അത് ഏഴാം നമ്പറിനെയല്ല, മറിച്ച് ധോണിയെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
ഇനി ബിസിസിഐ ഏഴാം നമ്പര്‍ ജഴ്‌സി പിന്‍വലിക്കാതെ മറ്റൊരാള്‍ക്കു നല്‍കിയാലും അതു സ്വീകരിക്കാന്‍ ഒരു താരവും തയ്യാറാവുകയുമില്ല. കാരണം ഈ ജഴ്‌സി ധരിക്കുന്നതോടെ യഥാര്‍ഥത്തില്‍ ധോണിയുടെ അഭാവം നികത്തുകയെന്ന അസാധ്യമായ വെല്ലുവിളിയാണ് ഒരു താരത്തെ കാത്തിരിക്കുന്നത്.

സച്ചിന്റെ ജഴ്‌സി നമ്പര്‍ 10
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ പ്രശസ്തമായ 10ാം നമ്പര്‍ ജഴ്‌സിക്കുണ്ടായ അവസ്ഥയും തുടര്‍ന്നുണ്ടായ വിവാദവും ആരും മറന്നു കാണില്ല. 2013ല്‍ സച്ചിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നാലു വര്‍ഷങ്ങള്‍ക്കു ശേഷം സച്ചിന്റെ പ്രശസ്തായ 10ാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിച്ചിരുന്നു. പിന്നീട് ഇതേ നമ്പര്‍ പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിന് ബിസിസിഐ നല്‍കിയ ശേഷമുണ്ടായ പൊല്ലാപ്പ് കുറച്ചൊന്നുമായിരുന്നില്ല.
ആരാധകരുടെയും ക്രിക്കറ്റ് പ്രേമികളുടെയും ഭാഗത്തു നിന്നും കടുത്ത എതിര്‍പ്പും പരിഹാസവുമാണ് ഉയര്‍ന്നത്. ഒടുവില്‍ സഹികെട്ട് ശര്‍ദ്ദുല്‍ താക്കൂര്‍ തന്നെ 10ാം നമ്പര്‍ ജഴ്‌സി ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം 54ാം നമ്പര്‍ ജഴ്‌സിയും പേസര്‍ തിരഞ്ഞെടുത്തു.
സമാനമായ വെല്ലുവിളി തന്നെയായിരിക്കും ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ബിസിസിഐ മറ്റൊരു താരത്തിനു നല്‍കിയാല്‍ കാണേണ്ടിവരിക. താക്കൂറിനുണ്ടായ അനുഭവം മറ്റൊരു താരത്തെും ഈ റിസ്‌കെടുക്കാന്‍ പ്രേരിപ്പിക്കുകയുമില്ല.

ആവശ്യം ശക്തം
ധോണിയുടെ വിരമിക്കലിനു പിന്നാലെ അദ്ദേഹത്തിന്റെ ഏഴാം നമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും നല്‍കാതെ ബിസിസിഐ പിന്‍വലിക്കണമെന്ന് പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികാണ് ആദ്യമായി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. പിന്നാലെ ധോണിയുടെ ബാല്യകാല കോച്ച് കേശവ് രഞ്ജന്‍ ബാനര്‍ജിയും ഏഴാം നമ്പര്‍ ഇനി മറ്റൊരാള്‍ക്കും നല്‍കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു.
ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജും സമാനമായ അഭിപ്രായപ്രകടനമായിരുന്നു നടത്തിയത്. കൂടാതെ ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ മെമ്പറും ഇന്ത്യയുടെ മുന്‍ വനിതാ ക്യാപ്റ്റനുമായ ശാന്ത രംഗസ്വാമിയും ജഴ്‌സി പിന്‍വലിക്കുകയാണ് ധോണിക്കു നല്‍കുന്ന ഏറ്റവും വലിയ ആദരവെന്നു ചൂണ്ടിക്കാട്ടിയിരുന്നു. എംഎസ് ധോണി ഫാന്‍സ് ഒഫീഷ്യലെന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു ലക്ഷത്തോളം പേരാണ് ഏഴാം നമ്പര്‍ ജഴ്‌സി ബിസിസിഐ റിട്ടയര്‍ ചെയ്യണമെന്ന് അനുകൂലിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
ഏതെങ്കുിലുമൊരു ജഴ്സി പിന്‍വലിക്കുന്നതിനെ ഐസിസിയും എതിര്‍ക്കുന്നില്ല. ഒരു ജഴ്സി നിലനിര്‍ത്തണോ, വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications