IND vs ENG: മുന്‍നിര പേസര്‍ പുറത്ത്! ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍ ഇതാവണം- തിരഞ്ഞെടുത്ത് ഗംഭീര്‍
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍ ചെന്നൈയില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യക്കു അനുയോജ്യമായ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഗൗതം ഗംഭീര്‍. ചില സര്‍പ്രൈസുകളുമായിട്ടാണ് ഗംഭീര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിനെ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിക്കാതിരുന്ന ചില സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തിയതോടെ ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുക ഇന്ത്യക്കു കടുപ്പമാവും.
പകരക്കാരായി ടീമിലെത്തിയ യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ടീം മാനേജ്‌മെന്റ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു ഗംഭീര്‍ ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തത്.

അഞ്ചു ബൗളര്‍മാര്‍ വേണം
ഇന്ത്യ അഞ്ചു ബൗളര്‍മാരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്നു ഗംഭീര്‍ വ്യക്തമാക്കി. ഏതു സാഹചര്യത്തിലും ഇന്ത്യ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കണമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കണം.
അശ്വിന്‍ എട്ടാം നമ്പറിലും ഇറങ്ങട്ടെ. അക്ഷറിനു ബാറ്റിങിലും ടീമിനു സംഭാവന ചെയ്യാാനാവും. 350ന് മുകളില്‍ സ്‌കോര്‍ ഇന്ത്യ നേടേണ്ടതുണ്ട്. ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കാനുള്ള ബൗളിങ് ആക്രമണ നിര ഇന്ത്യക്കുണ്ടെന്നും ഗംഭീര്‍ വിലയിരുത്തി.

ഇഷാന്തിനു പകരം സിറാജ്
പരിക്കു ഭേദമായി മടങ്ങിയെത്തിയ പരിചയസമ്പന്നായ പേസര്‍ ഇഷാന്ത് ശര്‍മയെ ഗംഭീര്‍ തന്റെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയില്ല. പകരം ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ പരമ്പരയിലൂടെ അരങ്ങേറിയ യുവ പേസര്‍ മുഹമ്മദ് സിറാജിനെയാണ് അദ്ദേഹം പരിഗണിച്ചത്.
ജസ്പ്രീത് ബുംറയെ ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ഗംഭീര്‍ രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കണമെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയ ശേഷം പകലും രാത്രിയുമായി നടക്കുന്ന മൂന്നാം ടെസ്റ്റില്‍ തിരിച്ചുവിളിക്കണെന്നും ആവശ്യപ്പെട്ടു.

മായങ്ക് കാത്തിരിക്കണം
ടെസ്റ്റ് കരിയര്‍ ഉജ്ജ്വലമായി തുടങ്ങിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ഇനി പ്ലെയിങ് ഇലവനിലെത്താന്‍ അല്‍പ്പം കാത്തിരിക്കണമെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഇതാണ് സ്‌പോര്‍ട്‌സിന്റെ കാര്യം, ജീവിതവും ഇങ്ങനെയാണ്. നിങ്ങള്‍ നന്നായി തുടങ്ങിയില്ലെങ്കില്‍, പകരം മറ്റൊരാള്‍ക്കു അവസരം ലഭിക്കും. അയാള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ പിന്നെ നിങ്ങള്‍ക്കു അടുത്ത അവസരത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മായങ്ക് ഒരുപാട് റണ്‍സെടുത്തിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലും അദ്ദേഹം നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയിലെ പ്രകടനം
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി അവസരം ലഭിച്ചപ്പോള്‍ മായങ്കിനു നന്നാി തുടങ്ങാനായില്ല. അദ്ദേഹത്തിനൊപ്പം കളിച്ച ശുഭ്മാന്‍ ഗില്‍ നന്നായി പെര്‍ഫോം ചെയ്തു. അതുകൊണ്ടു തന്നെ ഇനി അവസരത്തിനായി മായങ്ക് കാത്തിരിക്കണം. ടീം മാനേജ്‌മെന്റ് അത്ര വേഗത്തില്‍ മായങ്കിനെ വേണ്ടെന്നു വയ്ക്കില്ല. അദ്ദേഹത്തെ ടീമിനൊപ്പം നിലനിര്‍ത്തുമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്നും 99.50 ശരാശരിയില്‍ 597 റണ്‍സ് മായങ്ക് അടിച്ചെടുത്തിട്ടുണ്ട്.

ഗംഭീറിന്റെ പ്ലെയിങ് ഇലവന്‍
ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications