For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2022ലെ ലോകകപ്പ്- റുതുരാജ്, ശ്രേയസ്, സൂര്യ, ഇഷാന്‍, രാഹുല്‍... ഇന്ത്യന്‍ ടീമിനെക്കുറിച്ച് സെവാഗ്

ഓസ്‌ട്രേലിയയിലാണ് ലോകകപ്പ്

യുഎഇയില്‍ പുരോഗമിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഇത്തവണ സെമി ഫൈനലിലെത്തുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കവെ അടുത്ത ടൂര്‍ണമെന്റിലെ തയ്യാറെടുപ്പിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2022ല്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ യുവനിരയെ വളര്‍ത്തിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യത തുലാസിലാണ്. സൂപ്പര്‍ 12ലെ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ജയിച്ചാലും ഇന്ത്യക്കു സെമി ബെര്‍ത്ത് ഉറപ്പില്ല. മറ്റു മല്‍സര ഫലങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും ഇനി ഇന്ത്യയുടെ സെമി പ്രവേശനം. പാകിസ്താന്‍, ന്യൂസിലാന്‍ഡിനോടു എന്നിവര്‍ക്കെതിരേ സൂപ്പര്‍ 12ലെ ആദ്യ രണ്ടു കളികളിലേറ്റ വന്‍ പരാജയമാണ് ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയത്.

 യുവതാരങ്ങളെ വളര്‍ത്തിയെടുക്കണം

യുവതാരങ്ങളെ വളര്‍ത്തിയെടുക്കണം

2022ലെ അടുത്ത ടി20 ലോകകപ്പിനു മുമ്പ് കൂടുതല്‍ യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരണമെന്നു സെവാഗ് നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി സീനിയര്‍ കളിക്കാര്‍ക്കു വിശ്രമം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകകപ്പിനു തൊട്ടുപിന്നാലെ ഈ മാസം 17 മുതല്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്. ഇതില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്കു വിശ്രമം നല്‍കി പരമാവധി യുവതാരങ്ങളെ കളിപ്പിക്കുന്നതാണ് നല്ലതെന്നു സെവാഗ് ചൂണ്ടിക്കാട്ടി.

 റുതുരാജും ടീമിലെത്തിയേക്കും

റുതുരാജും ടീമിലെത്തിയേക്കും

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ഉണ്ടാവും. കൂടാതെ റുതുരാജ് ഗെയ്ക്വാദ് ചിലപ്പോള്‍ ടീമിലേക്കു വരാനിടയുണ്ട്. ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ സംഘത്തിലെത്താനുള്ള മറ്റൊരാള്‍. ഈ താരങ്ങളെയെല്ലാം അവസരങ്ങള്‍ നല്‍കി ഇനിയും വളര്‍ത്തിയെടുക്കണം. കാരണം ഇവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയുള്ളത്.
അതിനാല്‍ തന്നെ സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ ന്യൂസിലാന്‍ഡിനെതിരായ അടുത്ത പരമ്പരയില്‍ വിശ്രമം അനുവദിക്കണം. എങ്കില്‍ മാത്രമേ യുവതാരങ്ങള്‍ക്കു കളിക്കാനും മല്‍സരപരിചയം നേടിയെടുക്കാനും സാധിക്കുകയുള്ളൂ. ലോകകപ്പിനുളള തയ്യാറെടുപ്പുകളാണ് ഇനിയുളള പരമ്പരകളെന്നും സെവാഗ് നിരീക്ഷിച്ചു.

 ലോകകപ്പ് ഇംഗ്ലണ്ടിന്

ലോകകപ്പ് ഇംഗ്ലണ്ടിന്

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് ജേതാക്കളായേക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നു സെവാഗ് പറഞ്ഞു. വീരുഗിരിയെന്ന തന്റെ ഫേസ്ബുക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാന്‍സിന്റെ ചോദ്യത്തിനു മറുപടിയായാണ് കിരീടം ആരായിരിക്കും നേടുകയെന്ന് സെവാഗ് പ്രവചിച്ചത്.
പാകിസ്താനായിരിക്കും ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ഒരു ടീമെന്നു എനിക്കു തോന്നുന്നു. മറ്റൊരു ടീം ഇംഗ്ലണ്ടായിരിക്കും. പാകിസ്താനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ജേതാക്കളാവുമെന്നാണ് തനിക്കു തോന്നുന്നതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ കളിച്ച നാലു മല്‍സരങ്ങളിലും ജയിച്ച പാകിസ്താന്‍ സെമിയിലെത്തിക്കഴിഞ്ഞു. ഇത്തവണ ആദ്യം സെമിയിലെത്തിയതും അവര്‍ തന്നെയാണ്. എന്നാല്‍ ഇംഗ്ലണ്ട് നാലു മല്‍സരങ്ങളില്‍ ജയിച്ചെങ്കിലും സെമി ഉറപ്പായിട്ടില്ല. സൂപ്പര്‍ 12ലം മരണഗ്രൂപ്പായ ഒന്നില്‍ തലപ്പത്ത് ഇംഗ്ലണ്ടാണ്.

 രാഹുല്‍ ക്യാപ്റ്റനായേക്കും

രാഹുല്‍ ക്യാപ്റ്റനായേക്കും

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കാന്‍ ബിസിസിഐയും ആലോചിക്കുന്നുണ്ടെന്നാണ് അണിയറവൃത്തങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ സൂചനകള്‍. കെഎല്‍ രാഹുലായിരിക്കും പരമ്പരയില്‍ ഇന്ത്യയെ നയിച്ചേക്കുകയെന്നും ബോര്‍ഡിലെ ചില ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
ലോകകപ്പിനു ശേഷം വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുകയാണ്. അദ്ദേഹം നേരത്തേ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പിനു ശേഷം പുതിയ നിശ്ചിത ഓവര്‍ ക്യാപ്റ്റനേയും സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കും. നിലവിലെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയായിരിക്കും പുതിയ ടി20, ഏകദിന ക്യാപ്റ്റനെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

Story first published: Friday, November 5, 2021, 18:30 [IST]
Other articles published on Nov 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+