For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നല്ല, ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക രണ്ട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍? നടന്നാല്‍ ചരിത്രം

ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യ കന്നി ഡേനൈറ്റ് ടെസ്റ്റില്‍ കളിച്ചത്

ദില്ലി: പിങ്ക് ബോള്‍ ടെസ്റ്റിലെ അരങ്ങേറ്റം വന്‍ വിജയമായി മാറിയതോടെ ഭാവിയില്‍ കൂടുതല്‍ ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യ ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏറ്റുമുട്ടിയത്. ഈ ടെസ്റ്റില്‍ വമ്പന്‍ വിജയവും ഇന്ത്യ കൊയ്തിരുന്നു. റെക്കോര്‍ഡ് കാണികളാണ് ഈ മല്‍സരം കാണാന്‍ ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് ഒഴുകിയെത്തിയത്.

ഇതോടെ 2020ല്‍ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ കാണാനായേക്കും. എല്ലാ ടെസ്റ്റ് പരമ്പരകളിലും ഒന്നെങ്കിലും പകലും രാത്രിയുമാക്കാന്‍ ആലോചിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയയില്‍ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ്

ഓസ്‌ട്രേലിയയില്‍ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ്

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ഇന്ത്യ രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ കളിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഓസ്‌ട്രേലിയ ഇന്ത്യയെ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാന്‍
ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതു ബിസിസിഐ അംഗീകരിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. 2020 ജനുവരിയില്‍ ഓസീസ് ടീം ഇന്ത്യയില്‍മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കളിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്.ഈ സമയത്ത് ഓസീസ് പ്രതിനിധികള്‍ ഡേ-നൈറ്റ് ടെസ്റ്റിനെക്കുറിച്ച് ബിസിസിഐയുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യയിലെത്തിയേക്കും.

സംഭവിച്ചാല്‍ ചരിത്രം

സംഭവിച്ചാല്‍ ചരിത്രം

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദേശം ബിസിസിഐ അംഗീകരിക്കുകയാണെങ്കില്‍ അതു പുതിയ ചരിത്രമായി മാറും. കാരണം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പരമ്പരയിലും ഒന്നില്‍ക്കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകള്‍ നടന്നിട്ടില്ല. ബിസിസിഐ പച്ചക്കൊടി കാണിച്ചാല്‍ ഒരു പരമ്പരയില്‍ രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഏറ്റുമുട്ടിയ ആദ്യത്തെ ടീമുകളെന്ന റെക്കോര്‍ഡിന് ഇന്ത്യയും ഓസീസും അവകാശികളാവും.

സാധ്യത കുറവ്

സാധ്യത കുറവ്

ഓസ്‌ട്രേലിയയില്‍ ഇന്ത്യ രണ്ടു പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം, വിരാട് കോലിയും ടീമിലെ കളിക്കാരും സമ്മതം മൂളിയാല്‍ മാത്രമേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍ നടക്കാനുള്ള സാധ്യതയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ രണ്ടു ടെസ്റ്റുകള്‍ ഡേ-നൈറ്റാക്കുന്നതിനോട് കോലിക്കും ടീമിനും അത്ര താല്‍പ്പര്യമില്ല.
ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഇന്ത്യയുടെ അടുത്ത ഓസീസ് പര്യടനം. അതുകൊണ്ടു തന്നെ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിച്ചാല്‍ അതൊരു പക്ഷെ പോയിന്റ് പട്ടികയില്‍ ടീമിന് തിരിച്ചടിയായി മാറുമോയെന്ന ആശങ്കയും കോലിക്കുണ്ടാവും. നിലവില്‍ ഇന്ത്യ ഒന്നാമതും ഓസീസ് രണ്ടാമതുമാണ്.

Story first published: Friday, December 6, 2019, 16:57 [IST]
Other articles published on Dec 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+