For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റും, ഏകദിനവും നേടി, ട്വന്റി20യില്‍ കളി മാറും!! വിന്‍ഡീസിനെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും

മൂന്നു മല്‍സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്

By Manu
വിന്‍ഡീസിനെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും

കൊല്‍ക്കത്ത: ടെസ്റ്റ്, ഏകദിന പരമ്പരകള്‍ വരുതിയിലാക്കിയ ടീം ഇന്ത്യ ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലും വെന്നിക്കൊടി പാറിക്കാനുള്ള പടയൊരുക്കത്തിലാണ്. മൂന്ന് ടി20 കളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. ആദ്യ ടി20 ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറും.

ടെസ്റ്റ് പരമ്പര അനായാസവും ഏകദിനവും കഠിനാധ്വാനംം ചെയ്തു സ്വന്തമാക്കിയ ഇന്ത്യക്കു ടി20യില്‍ കാര്യങ്ങള്‍ കുറച്ചു കൂടി ദുഷ്‌കരമാവും. ട്വന്റി20യില്‍ വിന്‍ഡീസിനെതിരേ ജയിക്കുക ഇന്ത്യക്കു എളുപ്പമാവില്ല. ഇതാണ് കാരണങ്ങള്‍.

 ഐപിഎല്‍ അനുഭവസമ്പത്ത്

ഐപിഎല്‍ അനുഭവസമ്പത്ത്

ഐപിഎല്ലില്‍ കളിച്ച അനുഭസമ്പത്ത് വിന്‍ഡീസ് താരങ്ങള്‍ക്കു ട്വന്റി20 പരമ്പരയില്‍ മുതല്‍ക്കൂട്ടാവാന്‍ സാധ്യതയുണ്ട്. വിന്‍ഡീസ് നിരയിലുള്ള കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്) എന്നിവരെല്ലാം ഐപിഎല്ലിലെ അപകടകാരികളായ കളിക്കാരാണ്.
ബൗളര്‍മാര്‍ തങ്ങളുടെ മുഴുവന്‍ മിടുക്കും പുറത്തെടുത്താല്‍ മാത്രമേ വിന്‍ഡീസ് ബാറ്റിങ് നിരയെ ടി20യില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാവുകയുള്ളൂ.

മുന്‍ റെക്കോര്‍ഡ്

മുന്‍ റെക്കോര്‍ഡ്

വിന്‍ഡീസിനെതിരേ ട്വന്റി20യിലെ മുന്‍ റെക്കോര്‍ഡ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്. അവസാനത്തെ നാലു ടി20കളിലും വിന്‍ഡീസിനെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടില്ല. 2016ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് വിന്‍ഡീസ് ഫൈനലിലേക്കു മുന്നേറിയിരുന്നു.
വിന്‍ഡീസിനെതിരേ നടന്ന അവസാനത്തെ ഏഴ് ടി20കളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. അവസാനമായി 2017ലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസിന് നല്‍കിയെങ്കിലും എവിന്‍ ലൂയിലിന്റെ (125*) തീപ്പൊരി സെഞ്ച്വറി ഇന്ത്യയെ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടു.
കഴിഞ്ഞ നാല് ടി20 കളിലും വിന്‍ഡീസിനെതിരേ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഇത്തവണ പരമ്പരയില്‍ ഇറങ്ങുന്നത്. കോലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

നിരവധി മാച്ച് വിന്നര്‍മാര്‍

നിരവധി മാച്ച് വിന്നര്‍മാര്‍

ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ മിടുക്കുള്ള ചില മാച്ച് വിന്നര്‍മാര്‍ വിന്‍ഡീസ് ടീമിലുണ്ട്. വിന്‍ഡീസ് ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ഇവരില്‍ ഒരാളാണ്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിനെതിരേ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ പായിച്ച് ടീമിന്റെ ഹീറോയായ താരമാണ് ബ്രാത്‌വെയ്റ്റ്.
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മിന്നും താരമായ ആന്ദ്രെ റസ്സലും വിന്‍ഡീസിന്റെ മാച്ച് വിന്നറാണ്. മുംബൈയുടെ കിരോണ്‍ പൊള്ളാര്‍ഡ് കഴിഞ്ഞ ഐപിഎല്ലില്‍ നിറംമങ്ങിയിരുന്നെങ്കിലും തള്ളിക്കളയാനാവില്ല. സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും വിന്‍ഡീസ് നിരയിലുണ്ട്.

Story first published: Friday, November 2, 2018, 13:39 [IST]
Other articles published on Nov 2, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+