ഇന്ത്യക്ക് മിഷന്‍ ഇംപോസിബിള്‍? ജയം ദുഷ്‌കരം, അഫ്ഗാനെ ഒതുക്കുക എളുപ്പമാവില്ല... കാരണങ്ങള്‍ ഒന്നിലധികം
ബെംഗളൂരു: ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമെന്ന പദവിക്ക് അവകാശികളായ ടീം ഇന്ത്യക്കു വരാനിരിക്കുന്നത് അഗ്നിപരീക്ഷയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റക്കാരായ അഫ്ഗാനിസ്താനെതിരേ ടെസ്റ്റിലെ രാജാക്കന്‍മാരായ ഇന്ത്യക്കു കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ബെംഗളൂരുവില്‍ ജൂണ്‍ 14നാണ് ഇന്ത്യ- അഫ്ഗാന്‍ ടെസ്റ്റ് ആരംഭിക്കുന്നത്.
ഇതിനകം തന്നെ ലോക ക്രിക്കറ്റിലെ വിസ്മയമായി മാറിയ ടീമാണ് അഫ്ഗാന്‍. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിലവില്‍ ഏതു വമ്പന്‍ ടീമിനോടും കിടപിടിക്കുന്ന ടീമായി അവര്‍ മാറിക്കഴിഞ്ഞു. റാങ്കിങില്‍ തങ്ങള്‍ക്കു മുകളിലുള്ള ചില ടീമുകളെ അട്ടിമറിക്കാനും അഫ്ഗാനു സാധിച്ചിട്ടുണ്ട്.
ഈ മികവ് ടെസ്റ്റിലും ആവര്‍ത്തിക്കാന്‍ അഫ്ഗാന് സാധിച്ചാല്‍ ഇന്ത്യക്കു നന്നായി വിയര്‍ക്കേണ്ടിവരും. അഫ്ഗാനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ബെംഗളൂരുവിലെ കാലാവസ്ഥ
ബെംംഗളൂരുവിലെ കാവാലസ്ഥ ഇന്ത്യയുടെ വിജയസാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ മല്‍സരത്തിനു ഭീഷണിയായേക്കും.
രാജ്യത്തിനെ തന്നെ ഏറ്റവും മികച്ച ഡ്രെയ്‌നേജ് സംവിധാനങ്ങളിലൊന്നാണ് എം ചിദംബരം സ്റ്റേഡിയത്തില്‍ ഉള്ളതെങ്കിലും ബെംഗളൂരുവിലെ കാലാവസ്ഥ അപ്രവചനീയമാണ്. മഴയെ തുടര്‍ന്ന് മല്‍സരത്തിലെ ഒരോവര്‍ പോലും നഷ്ടപ്പെടരുതേയെന്നായിരിക്കും ഇന്ത്യയുടെ പ്രാര്‍ഥന.

കോലിയുടെ അഭാവം
സ്റ്റാര്‍ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ വിരാട് കോലിയുടെ അഭാവം ഇന്ത്യക്കു തിരിച്ചടിയായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ചു കാലമായി കോലിയില്ലാതെ ഒരു ടെസ്റ്റ് പോലും ഇന്ത്യ കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കോലി മാറിനില്‍ക്കുമ്പോള്‍ അത് എത്തരത്തില്‍ ടീമിനെ ബാധിക്കുമെന്ന് കണ്ടു തന്നെ അറിയണം.
വെറുമൊരു ക്യാപ്റ്റനെ മാത്രമല്ല ലോകോത്തര ബാറ്റ്‌സ്മാനെ കൂടിയാണ് കോലിയുടെ അഭാവത്തിലൂടെ ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഇന്ത്യന്‍ മുന്‍നിര പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്.

റഹ്മത്ത് ഷാ
സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന് ശേഷം അഫ്ഗാന്‍ ക്രിക്കറ്റിലെ അടുത്ത കണ്ടെത്തലെന്നാണ് ബാറ്റ്‌സ്മാന്‍ റഹ്മത്ത് ഷാ വിശേഷിപ്പിക്കപ്പെടുന്നത്. മധ്യനിര ബാറ്റ്‌സ്മാനാ ഷായുടെ മികച്ച ഫോം ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്കു വിലങ്ങ് തടിയാവുന്നുണ്ട്. 13 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 49.40 ശരാശരിയില്‍ രണ്ടു സെഞ്ച്വറിയും നാലു അര്‍ധസെഞ്ച്വറിയും നേടി മികവ് തെളിയിച്ച താരമാണ് ഷാ.
ശക്തമായ ബൗളിങ് നിരയുള്ള ഇന്ത്യക്കെതിരേ ടെസ്റ്റിലും അദ്ദേഹത്തിന് തന്റെ ഫോം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യയുടെ നില പരുങ്ങലില്‍ ആവും. ഈ വര്‍ഷം നടന്ന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ അഫ്ഗാന്‍ ജേതാക്കളായപ്പോള്‍ 24 കാരനായ ഷാ മിന്നുന്ന പ്രകടനം നടത്തിയിരുന്നു.

റാഷിദ് ഖാന്‍
ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി റാഷിദ് ഖാന്‍ തന്നെയാവും. പന്ത് കൊണ്ടു മായാജാലം തീര്‍ക്കുന്ന 19കാരന്‍ അത്യുജ്ജ്വല പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. അടുത്തിടെ നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി വിക്കറ്റുകള്‍ വാരിക്കൂട്ടിയ റാഷിദിന് ഇന്ത്യന്‍ പിച്ചുകള്‍ പരിചിതവുമാണ്.
ഐപിഎല്ലില്‍ ഇത്തവണ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറും അദ്ദേഹമായിരുന്നു. റാഷിദിനെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാവും ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യയുടെ ഭാവി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications