Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇനി ടീം ഇന്ത്യയും... അതും നാട്ടില്‍, തീരുമാനം അവരെടുക്കും

ദില്ലി: ടെസ്റ്റ് ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റായ ഡേ നൈറ്റ് മല്‍സരത്തില്‍ ഇന്ത്യയും ഒരു കൈ നോക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഒരു മല്‍സരം ഡേ നൈറ്റാക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ബിസിസിഐയുടെ പുതിയ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ക്യാപ്റ്റന്‍ വിരാട് കോലിയും ഈ വിഷയം ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും.

india test

ഡേ നൈറ്റ് ടെസ്റ്റിനെ ഏറെ അനുകൂലിക്കുന്നയാള്‍ കൂടിയാണ് ഗാംഗുലി. എങ്കിലും തീരുമാനം ഏകപക്ഷീയമായി നടപ്പാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും അഭിപ്രായം തേടിയ ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒരു ടെസ്റ്റ് ഡേ നൈറ്റ് ആക്കാന്‍ ആലോചിക്കുന്നത്.

നവംബര്‍ 14 മുതല്‍ ഇന്‍ഡോറിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 22 മുതല്‍ കൊല്‍ക്കത്തയിലാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഈ രണ്ടു ടെസ്റ്റുകളിലൊന്ന് ഡേ നൈറ്റാവാന്‍ 50 ശതമാനമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇ്ന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ടെസ്റ്റ് ഡേ നൈറ്റാക്കാന്‍ അന്നത്തെ ബിസിസിഐയുടെ ആക്ടിങ് സെക്രട്ടറിയായ അമിതാബ് ചൗധരി ആലോചിച്ചിരുന്നു. രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റായിരുന്നു ഡേ നൈറ്റ് ആവേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു താല്‍പ്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഭരണസമിതി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.

Story first published: Thursday, October 24, 2019, 14:57 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+